Category: വടകര
ഇടിക്കൂട്ടിലും കരുത്തു തെളിയിച്ചു; ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി മേമുണ്ട സ്കൂൾ
വടകര: കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആറ് ഗോൾഡ് മെഡലും, ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റ് നേടിയാണ് മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. 13 പോയിൻ്റ് നേടിയ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയും
വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണം; പൊതുമരാമത്ത് വകുപ്പിൻ്റെ ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ
വടകര: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണ പ്രവർത്തി സുഖമമായി പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരിയുടെയും യോഗം വിളിച്ച് കെ.പി.കുഞ്ഞമദ്കുട്ടി എം.എൽ.എ. വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ളനടപടിക്രമങ്ങൾ എസ്.പി.വി ആയ കെ.ആർ.എഫ്.ബി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ചില ഭൂവുടമകൾ റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകാത്തതാണ് നിലവിൽ റോഡ് വികസനം
കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെ അറസ്റ്റ് ചെയ്യണം; ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്
വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്. സപ്തംബർ 8,9 തിയ്യതികളിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബാങ്ക് റോഡിൽ നിന്ന് റൂറൽ എസ്പി ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ലോംങ് മാർച്ചിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരിൽ നടക്കും. ലോങ്ങ് മാർച്ചിൽ മുനിസിപ്പൽ
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം; മലയാളിയുടെ മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിയും
വടകര: ഇന്ന് അത്തം തുടങ്ങുകയാണ്. ഐശ്വര്യത്തിന്റെയും സമ്പദ്സ മൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവും ഒരുങ്ങി. മുറ്റത്ത് പൂക്കളമൊരുക്കി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഇനി പൂവിളികളുടെ നാളുകള്‍. വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒണാഘോഷങ്ങൾക്ക് നിറം കുറയും. സർക്കാരിൻ്റെ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ
വടകരയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓണം കളറാക്കാം; വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസറുടെ തീരുമാനം
വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായി. 6200 രൂപയാണ് ബോണസായി അനുവദിച്ചത്. തിരുവോണത്തിന് മുമ്പായി ബോണസ് നൽകാനും തീരുമാനിച്ചു. മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ബബിതയുടെ സാന്നിധ്യത്തിൽ നടന്ന
വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു
വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന്‍ (റിട്ട.ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: സന്തോഷ് കുമാര്‍ (ഓസ്‌ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ. ജയദീപ് ജയചന്ദ്രന്‍, അഡ്വ. വിമി ജയചന്ദ്രന്‍. മരുമക്കള്‍: ദേവകി, പരേതയായ ശ്രീലിന, റീജ, പരേതനായ സുശാന്ത് പി.കെ. Description: Vadakara Public
സി.പി.ഐ നേതാവ് എൻ.കെ ശശീന്ദ്രന്റെ ഓര്‍മകളില്‍ നാട്; ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു
വേളം: പ്രമുഖ സി.പി.ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ.കെ ശശീന്ദ്രൻ്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ അധ്യക്ഷത വഹിച്ചു.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മധ ജയകുമാറിന്റെ സുഹൃത്തും ഇടനിലക്കാരനുമായ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണപണയ തട്ടിപ്പ് കേസിലെ ഇടനിലക്കാരന്‍ തിരുപ്പൂര്‍ സ്വദേശി കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്. മധ ജയകുമാര്‍ തട്ടിയെടുത്ത സ്വര്‍ണത്തില്‍ കുറേ ഭാഗം തിരുപ്പൂരിലെ ബാങ്കില്‍ കാര്‍ത്തിക് മുഖേനയാണ് പണയം വെച്ചിരുന്നത്. മാത്രമല്ല ഇയാള്‍ വഴിയാണ് മധ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നത്. എന്നാല്‍ മധ ജയകുമാര്‍ അറസ്റ്റിലായതോടെ കാര്‍ത്തിക് മുങ്ങിയതായാണ്
കനത്ത മഴയില്‍ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി; വെള്ളികുളങ്ങരയിലെ കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം ഭാഗികമായി നശിച്ചു
ഒഞ്ചിയം: കനത്ത മഴയിൽ മേൽക്കൂര തകർന്ന് വെള്ളികുളങ്ങരയിലെ ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ പതിനഞ്ച് വര്‍ഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ & റഫറൻസ് ലൈബ്രറി ആണ് കഴിഞ്ഞ ദിവസം കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞ് മഴവെള്ളം കയറി നശിച്ചത്. അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും ഗവേഷണാത്മക ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാര്‍ക്കും, വായനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമായ വെള്ളികുളങ്ങരയിലെ
ഒഞ്ചിയം മഠത്തിൽ നമിത ഒ.എം അന്തരിച്ചു
ഒഞ്ചിയം: മഠത്തിൽ നമിത ഒ.എം അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഠത്തിൽ പരേതരായ ഒ.എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). സഹോദരങ്ങൾ: സൗമ്യ ഒ.എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം. സംസ്കാരം: ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം