Category: വടകര

Total 967 Posts

വിവരം നൽകാൻ വൈകി; വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഓഫീസർക്ക് 12500 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്‍

വടകര: വിവരം നൽകാൻ 50 ദിവസം വൈകിയതിന് ഓഫീസർക്ക് 12500 രൂപ പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പബ്ലിക് ഓഫീസർ ആരിഫ് അഹമ്മദാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും വിവരം വൈകിപ്പിച്ചത്. വടകര പുതുപ്പണം മന്തരത്തൂർ ശ്രീമംഗലത്ത് വിനോദ് കുമാർ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ അപേക്ഷയിലും അപ്പീലിലും

കരുത്തുറ്റ സ്ത്രീ നേതാവ്, പ്രായത്തെയും മറന്ന് പാര്‍ട്ടിക്കായി ജീവിച്ച വ്യക്തിത്വം; വടകരക്കാരുടെ നാരായണിയേടത്തി ഇനി ഓര്‍മ

വടകര: എം.കെ നാരായണിയെന്ന നാരായണിയേടത്തി വിട പറയുമ്പോള്‍ വടകരയ്ക്ക് നഷ്ടമാവുന്നത് പ്രായത്തെയും മറന്ന് സംഘടനയ്ക്കായി പൊരുതിയ കരുത്തുറ്റ നേതാവിനെയാണ്. പ്രായം എണ്‍പത്തഞ്ച് കഴിഞ്ഞെങ്കിലും പാര്‍ട്ടി പരിപാടികളില്‍ അടുത്തിടെ വരെ സജീവമായിരുന്നു നാരായണി. ജനാധിപത്യ മഹിളാ അസോസിയേഷന് വടകര മേഖലയില്‍ അടിത്തറ പാകുന്നതിനൊപ്പം തന്നെ സാംസ്‌കാരിക രംഗത്തും ഒരുപോലെ സജീവമായിരുന്നു അവര്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും

ദുബായില്‍ മരിച്ച മണിയൂര്‍ സ്വദേശി ഫൈസലിന് വിട ചൊല്ലി നാട്‌

മണിയൂര്‍: ദുബായില്‍ മരിച്ച മണിയൂര്‍ മീത്തലെ തടത്തില്‍ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം കുന്നത്തുകര ജുമാമസ്ജിദിലാണ്‌ ഖബറടക്കിയത്‌. അവസാനമായി ഫൈസലിനെ ഒരുനോക്ക് കാണാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് മീത്തലെ തടത്തില്‍ വീട്ടിലെത്തിയത്. രണ്ട് ദിവസം മുമ്പാണ് ദുബായില്‍ വച്ച് ഫൈസല്‍ മരണപ്പെടുന്നത്. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ന്

തോടന്നൂർ ചാലിൽ ആയിഷ അന്തരിച്ചു

തോടന്നൂർ: ചാലിൽ ആയിഷ (എലിക്കോട്ട്) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്‌: അമ്മദ് ചാലിൽ. മക്കൾ: സമീറ, ഫൗസിയ, ഫൈസൽ, ആരിഫ് (ഖത്തര്‍). മരുമക്കള്‍: അബ്ദുള്ള കുളങ്ങര (മംഗലാട്), അമീറുദ്ധീൻ തെക്കേ കുറ്റിക്കാട്ടിൽ (കാഞിരാട്ട്തറ), നസ്‌ല മണ്ടോളാണ്ടി (തിരുവള്ളൂർ), ജസ്‌ന മീത്തലെ കൊക്കോളി (മേമുണ്ട)

ഇതുവരെ ചികിത്സ തേടിയത് 32 കുട്ടികള്‍; മേമുണ്ട സ്‌ക്കൂളിലും പരിസരപ്രദേശത്തും മഞ്ഞപ്പിത്ത പ്രതിരോധം ഊര്‍ജ്ജിതം

വടകര: മേമുണ്ട സ്‌ക്കൂളില്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചത് 32 കുട്ടികള്‍ക്ക്. ക്ഷീണം അനുഭവപ്പെട്ട നാല് കുട്ടികള്‍ നിലിവല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കിയുള്ള കുട്ടികള്‍ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസമാണ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്‌ക്കൂളിലും പരിസരപ്രദേശത്തെ കടകളിലും ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയിരുന്നു. സ്‌ക്കൂളിലെ കിണര്‍

വിലങ്ങാട് അടക്ക മോഷണം; ആയഞ്ചേരി സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍

നാദാപുരം: വിലങ്ങാട് അടക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ നിന്ന് അടക്ക മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചി കണ്ടിയില്‍ പി.രജീഷ് (36) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള അടക്ക കേന്ദ്രത്തില്‍ നിന്നും പൊളിച്ച് ചാക്കില്‍ സൂക്ഷിച്ച

വടകര തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു

വടകര: തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: ചന്ദ്രി. സഹോദരങ്ങള്‍: സിജു, സിന്ധു, സീന. സഞ്ചയനം: വ്യാഴാഴ്ച.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന വടകര പണിക്കോട്ടി മലയിൽ എം.നാരായണി അന്തരിച്ചു

വടകര: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നേതാവ് പണിക്കോട്ടി മലയില്‍ എം നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഐ എം വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു. നിലവില്‍ സിപിഐ എം ഹാശ്മി നഗര്‍ ബ്രാഞ്ച്

214 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍, 60 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍; നിപ പ്രതിരോധത്തിന് സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്‌: മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക

ഇരുനില കെട്ടിടത്തിന് വിള്ളല്‍, പൊളിഞ്ഞുവീഴാന്‍ സാധ്യത; വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു

വടകര: വടകര മുനിസിപ്പാലിറ്റിയിലേക്കുള്ള പ്രധാന റോഡ് അടച്ചു. റോഡിന് സമീപത്തെ രണ്ടു നില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് നടപടി. താഴെ അങ്ങാടി ചക്കരത്തെരു കാലിച്ചാക്ക് ബസാറിലെ കെട്ടിടമാണ് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായത്. ഇന്ന് രാവിലെ കെട്ടിടത്തിന്റെ ഒരു വശത്ത് വിള്ളല്‍ വീണത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അപകസാധ്യത കണക്കിലെടുത്ത് റോഡ് അടച്ചത്. കാലിച്ചാക്ക് കച്ചവടം നടക്കുന്ന കെട്ടിടത്തില്‍ നേരത്തെ

error: Content is protected !!