Category: വടകര

Total 1418 Posts

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, റോഡരികില്‍ രക്തം വാര്‍ന്നു കിടന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെട്ടു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. റിയാസിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റോഡരികില്‍ തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം അവിടെ കിടന്നു. പിന്നീട് നാട്ടുകാരെത്തി റിയാസിനെ

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തം; 26ന് ബഹുജനപ്രക്ഷോഭം

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് (റെയിൽവേ മെയിൽ സർവീസ്) കെട്ടിടം ഒഴിപ്പിക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം നടത്താൻ ആർ.എം.എസ്. സംരക്ഷണസമിതിയുടെ തീരുമാനം. 26ന് വൈകീട്ട് വടകര കോട്ടപ്പറമ്പ് മൈതാനിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം

‘അന്ന് തീ കൊളുത്തിയത് ഫ്യൂഡലിസത്തിന്റെ കപട സദാചാരങ്ങൾക്കെതിരെ, യെച്ചൂരിയെന്നാല്‍ കമ്മ്യൂണിസ്റ്റ് മാതൃക’; യെച്ചൂരിക്കൊപ്പമുള്ള വടകരയിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ

വടകര: ”2024 ഏപ്രില്‍ 17, കോട്ടപ്പറമ്പ് നിറയെ ആളുകള്‍, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ വലിയ ജനക്കൂട്ടത്തിന് നടുവിലായി എല്ലാവരെയും നോക്കി നിറഞ്ഞ് ചിരിച്ച് സീതാറം യെച്ചൂരിയെന്ന നേതാവ് എത്തി. പിന്നാലെ നിറഞ്ഞ കൈയ്യടി. ആവേശത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു……” അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വടകര വന്നപ്പോഴുള്ള ഓര്‍മകള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെക്കുകയാണ്

പരവന്തല കൈനോളി സാവിത്രി അന്തരിച്ചു

വടകര: പരവന്തല കൈനോളി സാവിത്രി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: സജീവന്‍, സജിത. മരുമക്കള്‍: ജിഷ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍, പരവന്തല), പരേതനായ വാസു. സഹോദരങ്ങള്‍: ദേവി, കരുണന്‍, പരേതരായ മാധവി, ബാലന്‍, ശ്രീധരന്‍സ വിശ്വന്‍, സത്യന്‍. Description: Paravanthala Kainoli Savitri passed away

തിരുവള്ളൂര്‍ കോറോംകണ്ടിയില്‍ മാതു അന്തരിച്ചു

തിരുവള്ളൂര്‍: കോറോംകണ്ടിയില്‍ മാതു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ജാനു, സരോജിനി, സജീവന്‍, രമേശന്‍. മരുമക്കള്‍: കൃഷ്ണന്‍ (ചെമ്മരത്തൂര്‍), അനില, ഷൈനി, പരേതനായ കാട്ടില്‍ കണാരന്‍. സഹോദരങ്ങള്‍: കണാരന്‍, പൊക്കന്‍, കൃഷ്ണന്‍, ചാത്തു, മന്ദി, മാത, നാരായണന്‍. Description: Thiruvallur korokandiyil Mathu passed away

നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു

വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം ചെത്തിൽ കുമാരൻ അന്തരിച്ചു. എണ്‍പത്ത് മൂന്ന് വയസായിരുന്നു. ഭാര്യ: ലീല. മക്കള്‍: റീജ, ഷീബ, ഷിനി. മരുമക്കള്‍: ഉമേഷ്, സുനില്‍കുമാര്‍, ഷാജു. സംസ്‌കാരം: ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: nadakkuthazha chethil Kumaran passed away

മരുതോങ്കര മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് തകര്‍ത്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മരുതോങ്കര: മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കല്‍ വിളക്ക് നശിപ്പിച്ച നിലയില്‍. ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തുള്ള കല്‍വിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്. ഇന്നലെ രാവിലെ ക്ഷേത്രത്തിന് സമീപത്തെ റോഡിലൂടെ പോയവരാണ് കല്‍വിളക്ക് നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഒരു മീറ്ററോളം ദൂരത്തിലാണ് കല്‍വിളക്കിന്റെ ഭാഗങ്ങളുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതിഷ്ഠാ മഹോത്സവത്തിന്റെ

വിൽപ്പനയ്ക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശിയുൾപ്പടെ മൂന്നുയുവാക്കൾ പിടിയിൽ

വടകര: വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവുമായി വടകര സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ആലപ്പുഴയിൽ അറസ്റ്റിൽ. വടകര സ്വദേശി ഷാഹിദ് (28), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരാണ് എക്സൈസ് പിടിയിലായത്. നാലംഗ സംഘത്തിൽ ഒരാൾ എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെട്ടു. ഓണം സ്പെഷൽ ഡ്രൈവിൻ്റെ

എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പിലപ്പറമ്പത്ത് ഷാജി അന്തരിച്ചു

നാദാപുരം: എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പില പറമ്പത്ത് ഷാജി അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു. കുഞ്ഞികുട്ടിയുടെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ സിന്ദു. സഹോദരങൾ: രാധാകൃഷ്ണൻ, പത്മനാഭൻ, സുമ, സ്മിത. Summary: Uppilaparambat Shaji passed away at Edachery Iringanur

മൂരാട് നല്ലാടത്ത് ക്ഷേത്രവളപ്പിൽ പൂവസന്തം തീർത്ത് യുവ കർഷകർ; ചെണ്ടുമല്ലി പൂ വിളവെടുപ്പ് ആഘോഷമാക്കി ന്യൂ വികാസ് കലാസമിതി പ്രവർത്തകർ

വടകര: മൂരാട് നല്ലാടത്ത് ക്ഷേത്ര മുറ്റത്ത് പൂ വസന്തം തീർത്ത് യുവ കർഷകർ. ന്യൂ വികാസ് കലാസമിതിയുടെ പ്രവർത്തകരാണ് ക്ഷേത്ര വളപ്പിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ട് മല്ലി പൂവിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം വടകര നഗരസഭ 34ാം വാർഡ് കൗൺസിലർ പി.രജനി നിർവഹിച്ചു. കലാസമിതി പ്രസിഡണ്ട് വരീഷ്.പി അധ്യക്ഷതവഹിച്ചു. നല്ലാടത്ത് ക്ഷേത്രത്തിൻ്റെ ഒരേക്കർ സ്ഥലത്തായിരുന്നു പൂകൃഷിയിറക്കിയത്. വടകര

error: Content is protected !!