Category: വടകര
ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ തേനീച്ചയുടെ ആക്രമണം; തിരുവള്ളൂർ സ്വദേശിക്ക് ദാരുണാന്ത്യം
വടകര: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വിനോദയാത്ര പോയ സംഘത്തിന് നേരെയുണ്ടായ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവള്ളൂർ സ്വദേശി വള്ള്യാട് പുതിയോട്ടിൽ മുഹമ്മദ് സാബിർ(25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗൂഡല്ലൂരിലെ വ്യൂ പോയിന്റായ ‘നീഡിൽ പോയിന്റി’ന് സമീപത്തെ പാറക്കെട്ടിൽ നിൽക്കവെയാണ് വിനോദയാത്രസംഘത്തെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. പാറക്കെട്ടിന് സമീപത്തെ തേനീച്ചക്കൂട്ടിൽനിന്ന് തേനീച്ച ഇളകി
വിനോദ സഞ്ചാരികൾക്കായി ഒരുങ്ങുന്നു; ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചു
മണിയൂർ: കോഴിക്കോട് ജില്ലയിലെ നെല്ലറയായ ചരണ്ടത്തൂർ ചിറയിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ചെരണ്ടത്തൂർ ഫാം ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പദ്ധതിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയ കെ.സി. അബ്ദുൽ കരിം,
വടകരയില്‍ നാളെ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ട്രയൽസ്
വടകര: വടകര ഫിസിക്കൽ ട്രെയിനിങ് സെന്റർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് രാവിലെ 6.30-ന് വടകര നാരായണനഗരം ഗ്രൗണ്ടിൽ പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ട്രയൽസ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന (10, പ്ലസ്ടു കഴിഞ്ഞവർക്കും) ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റിന് പരിശീലനം നൽകും. 14 വയസ്സിൽ താഴെമുള്ളവർക്ക് സ്ഥിരം
ഉത്സവത്തിനായി നാടൊരുങ്ങി; ലോകനാർകാവ് പൂരത്തിന് നാളെ കൊടിയേറും
ലോകനാർകാവ്: ലോകനാർകാവ് ക്ഷേത്രത്തിലെ പൂരം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ നടക്കും. നാളെ രാത്രി ഏഴരയ്ക്ക് പൂരം മഹോത്സവത്തിന് കൊടിയേറും. മൂന്നുമുതൽ 10വരെ ദിവസവും രാത്രി വിളക്കിനെഴുന്നള്ളത്തുണ്ടാകും. രണ്ടിന് വൈകീട്ട് ബിംബശുദ്ധികലശം, മുളയിടൽ, മൂന്നിന് രാവിലെ ബിംബശുദ്ധികലശം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കൽ. നാലിന് ഭഗവതിയുടെ ആറാട്ടും മറ്റ് പ്രത്യേക പൂജകള്‍ക്കും ശേഷം കഥകളി അരങ്ങേറും.
കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ.വി ശ്രീധരൻ അന്തരിച്ചു
ഒഞ്ചിയം: പ്രമുഖ എഴുത്തുകാരനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ.വി ശ്രീധരൻ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു. നാദാപുരം റോഡിലെ ബന്ധുവീട്ടിലാണ് കുറച്ചു കാലമായി താമസം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ
‘കളിയാണ് ലഹരി’; നടുവണ്ണൂര്‍ വാകയാട് ഏപ്രിൽ മൂന്നുമുതൽ വോളിബോൾ ടൂർണമെന്റ്
നടുവണ്ണൂർ: ‘കളിയാണ് ലഹരി’ എന്ന സന്ദേശവുമായി ജനശ്രീ മിഷൻ വാകയാട്ട് ഏപ്രിൽ മൂന്നുമുതൽ ആറുവരെ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നമ്പികണ്ടി നാരായണ കുറുപ്പിന്റെ ഓർമ്മയ്ക്ക് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ബ്രദേഴ്‌സ് മൂലാട്, സൈക്കാട് കുറ്റ്യാടി, കാർമ കരുവണ്ണൂർ, ബ്രദേഴ്‌സ് പാലോളി, ഐപിഎം വടകര, സായ് കോഴിക്കോട്, സ്വപ്ന ബാലുശ്ശേരി, പ്രവാസി
വളയത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി
വളയം: ചെറുമോത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്മാൻ(5) എന്നിവരെയാണ് കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നും മൂവരെയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും
യാത്രക്കായി പെഡല്‍ ബോട്ടുകള്‍, വിനോദസഞ്ചാരികള്‍ക്ക് ഹട്ടുകള്‍; ചെരണ്ടത്തൂര്‍ ചിറയില്‍ ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്
മണിയൂര്‍: ജില്ലയിലെ നെല്ലറയായ ചെരണ്ടത്തൂര്‍ ചിറയില്‍ ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിക്കും. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ് അധ്യക്ഷത വഹിക്കും. കുറ്റ്യാടി പുഴയുടെ ഓരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാണ്
വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
വടകര: ബസിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി പാലൂർ സ്വദേശി കരിയാട് വീട്ടിൽ റിനീഷാണ് അറസ്റ്റിലായത്. 10 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടി. ഇന്ന് ഉച്ചയോടെ എക്സൈസ് ദേശിയപാതയിൽ പാർക്കോ ഹോസ്പിറ്റലിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മാഹി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിലാണ്
‘ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, രോഗികള്‍ ദുരിതത്തില്‍’; വടകര ജില്ലാ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്
വടകര: ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ ഗവൺമെൻറ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും, സർജറി വിഭാഗത്തിൽ ഉണ്ടായിരുന്ന ഏക ഡോക്ടർ മാറിപ്പോയതു കാരണം ആശുപത്രിയിലെ സർജറികൾ മുടങ്ങിയെന്നും ആരോപിച്ച് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി. യു.ഡി.എഫ് വടകര ചെയര്‍മാന്‍ കോട്ടയിൽ രാധാകൃഷ്ണൻ ധര്‍ണ ഉദ്ഘാടനം ചെയ്തു. വടകര