Category: വടകര

Total 955 Posts

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടകര ആവിക്കല്‍ സ്വദേശി സജീറിനായി നാട് ഒന്നിക്കുന്നു; ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു

വടകര: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവിക്കര സ്വദേശി സജീറിന് വേണ്ടി നാട് കൈകോര്‍ക്കുന്നു. ജൂലൈ18ന് കൈനാട്ടിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സജീറിന്റെ കുടുംബം ഇതിനോടകം തന്നെ ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിച്ചിട്ടുണ്ട്. മുന്നോട്ടുള്ള ചികിത്സയ്ക്കും മറ്റും പണം കണ്ടെത്താന്‍

വടകര സാന്റ്ബാങ്ക്സ് അടക്കം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ നിയന്ത്രിത പ്രവേശനം

കോഴിക്കോട്: ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ (ആഗസ്റ്റ് 6) മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും. കാപ്പാട്, തുഷാരഗിരി, വടകര സാന്റ്ബാങ്ക്സ്, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്. എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.

ചോറോട് ഈസ്റ്റ് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു; തോട് നിര്‍മ്മാണത്തിന്‌ 36 ലക്ഷം അനുവദിച്ച് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

വടകര: പതിനഞ്ച് വര്‍ഷത്തിലധികമായി ചോറോട് ഈസ്റ്റ് നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ഒടുവില്‍ പരിഹാരമാവുന്നു. പ്രദേശത്ത് തോട് നിര്‍മ്മാണത്തിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി 36ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലമായാല്‍ ചോറോട് ഈസ്റ്റിലെ പ്രദേശവാസികള്‍ ഭയത്തോടെയായിരുന്നു ജിവിച്ചിരുന്നത്. കൃത്യമായ തോട് ഇല്ലാത്തതിനാല്‍ പലപ്പോഴും പ്രദേശങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. വിലങ്ങിൽ താഴ, പുതിയോട്ടിൽ

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് കുറ്റ്യാടി; മുഹമ്മദ് മാഷ് സംഭാവനയായി നല്‍കിയത് ഒരു ലക്ഷം രൂപ

കുറ്റ്യാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് നാട്‌. കുറ്റ്യാടി സ്വദേശി വി.വി മുഹമ്മദ് ഒരു ലക്ഷം രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്‌. കുറ്റ്യാടി എം ഐ യുപി സ്‌ക്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ്‌ തൻറെ വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവെച്ച പെൻഷൻ തുകയിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വയനാടിനായി നല്‍കിയത്‌. ഒരുലക്ഷം രൂപയുടെ ചെക്ക് മുഹമ്മദിന്റെ കൈയ്യില്‍

വടകര നടക്കുതാഴ മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണു; നാല് പേര്‍ക്ക് പരിക്ക്

വടകര: മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസമാണ് ചാക്യപുറത്ത് വാസു മരണപ്പെട്ടത്. ഇതെ തുടര്‍ന്ന് വീട്ടിലേക്ക് ആളുകള്‍ വരുന്നതിനിടെയായിരുന്നു അപകടം. വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്ക് വീഴുകയായിരുന്നു. മുറ്റത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു, പുത്തൂര്‍ ട്രെയിനിംഗ്

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകര്‍ന്ന്‌ ആയുർവേദ വകുപ്പ്; ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി

വിലങ്ങാട്: ഉരുള്‍പൊട്ടിയ വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്) മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ സംരക്ഷണത്തിനും വകുപ്പ് പ്രാധാന്യം നൽകുന്നതായി ഡി എം ഒ (ആയുർവേദം) ഡോ. ശ്രീലത എസ് പറഞ്ഞു. ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ

വടകര പുത്തൂരിലെ വെള്ളക്കെട്ട്; പ്രദേശത്തെ തോട് വീതികൂട്ടി പരിഹാരം കാണാൻ തീരുമാനം, ജനകീയ കമ്മിറ്റി രൂപീകരിച്ചു

വടകര : പുത്തൂർ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട്ന് പരിഹാരം കാണുന്നതിനായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഇക്കഴിഞ്ഞ മഴയിലും നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇത് ജനങ്ങളിൽ കൂടുതൽ ഭീതി പടർത്തി. പ്രദേശത്തെ തോട് വീതി കൂട്ടിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ ശാശ്വത പരിഹാരം ആകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലുള്ള തോട് വീതി

വടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു; നടപടികൾ തുടങ്ങി

വടകര: പഴയ ബസ് സ്റ്റാൻഡിലെ അടച്ചിട്ട ശുചിമുറി പുതുക്കി പണിയാനൊരുങ്ങുന്നു. ഇതിന്റെ നടപടികൾ തുടങ്ങിയതായി വടകര ന​ഗരസഭ ആരോ​ഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർ പേഴ്സൺ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ടെൻഡർ നടപടികൾ ഉൾപ്പടെയുള്ള നടപടികൾ ഉൾപ്പടെ പൂർത്തിയാകുന്ന മുറയ്ക്ക് ചുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും . എത്രയും പെട്ടെന്ന് കെട്ടിടം നിർമ്മിക്കാനാണ് ആലോചിക്കുന്നതെന്നും

അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന വടകര മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം വരുന്നു ; ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ മാർക്കറ്റെന്ന കച്ചവടക്കാരുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമാകും

വടകര: അസൗകര്യങ്ങളാൽ വീ‍ർപ്പുമുട്ടുന്ന മത്സ്യ മാർക്കറ്റിന് ഒടുവിൽ പുതിയ കെട്ടിടം വരുന്നു. വർഷങ്ങളായുള്ള ആധുനിക സൗകര്യങ്ങളോടെ ഉള്ള മത്സ്യ മാർക്കറ്റെന്ന ആവശ്യം ഇനി യാഥാർത്ഥ്യമാകും. കിഫ്ബി അനുവദിച്ച 13.30 കോടി രൂപ ചെലവഴിച്ച് ഷോപ്പിങ് കോംപ്ലക്സ് മാതൃകയിലാണ് ന​ഗരസഭയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ വിശദാംശങ്ങൾ 40.29 സെന്റിൽ 34926.7 സ്ക്വയർ ഫീറ്റിൽ

വടകര കുട്ടോത്ത്-അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും; ദുരിതത്തിലായി വാഹനയാത്രികർ

വടകര: കുട്ടോത്ത്- അട്ടക്കുണ്ട്കടവ് റോഡിൽ കുണ്ടും കുഴിയും. ഇതോടെ ഇതുവഴിയുള്ള വാഹന​ഗതാത​ഗതം ദുഷ്ക്കരമായി. പുതുക്കുടി മുക്ക്, നടുവയൽ, വിരോത്ത്മുക്കിനുസമീപം തുടങ്ങിയിടങ്ങളിലാണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ സമയത്ത് ഭീതിയോടെയാണ് ഇരുചക്ര വാഹനയാത്രികർ ഇത് വഴി കടന്ന് പോകുന്നത്. മഴവെള്ളം നിറഞ്ഞ കുഴികളിലേക്ക് ഇരുചക്ര വാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്ക് പറ്റുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. വലിയ

error: Content is protected !!