Category: വടകര
ഡിജിറ്റൽ സാക്ഷരതയിൽ ലക്ഷ്യം കൈവരിച്ചു; ചോറോട് ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്
ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയര്‍മാരുടെ സഹായത്താല്‍ 3347 പഠിത്താകളെ ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാ൯ നാരായണ൯ മാസ്റ്റർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാ൯ കെ മധുസൂദനൻ
ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള മാധ്യമ- വലതുപക്ഷ ഗൂഡാലോചന തിരിച്ചറിയുക; വടകരയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് സി.ഐ.ടി.യു
വടകര: മാധ്യമ വലതുപക്ഷ ഗൂഡാലോചനയ്ക്കെതിരെ വടകരയിൽ സി.ഐ.ടി.യു നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സി.ഐ.ടി.യു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാനുമുള്ള ഗൂഡാലോചനയാണ്മാധ്യമങ്ങളുടെയും വലതുപക്ഷത്തിൻ്റെയും നേതൃത്വത്തിൽ നടക്കുന്നതെന്ന് ദിവാകരൻ മാസ്റ്റർ പറഞ്ഞു. സി.ഐ.ടി.യു
പി.എം.ജെ.വി.കെ പദ്ധതികളുടെ അവലോകനം; വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി, വടകര, പണിക്കോട്ടി എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രം പുനരുദ്ധാരണ പ്രവൃത്തി മാർച്ചിൽ പൂർത്തിയാകും
വടകര: ജില്ലയിൽ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പി.എം.ജെ.വി.കെ) പദ്ധതികളുടെ അവലോകനം നടത്തി. യോഗത്തിൽ നിർമാണത്തിലിരിക്കുന്നതും പ്രവൃത്തി നടക്കുന്നതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് അധ്യക്ഷത വഹിച്ചു. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട ശിലാസ്ഥാപനം നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി യോഗം വിലയിരുത്തി. 83.08 കോടി രൂപ ഭരണാനുമതി ലഭിച്ച
‘വിചാരണ കോടതിയില്‍ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നു, നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല; തൂണേരി ഷിബിൻ വധക്കേസില്‍ ഹൈക്കോടതിയുടേത് സമാശ്വാസ വിധിയെന്ന് ഷിബിന്റെ അച്ഛന്‍
നാദാപുരം: ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന ഹൈക്കോടതി വിധി സമാശ്വാസം നല്‍കിയ വിധിയെന്ന് ഷിബിന്റെ അച്ഛന്‍ ഭാസ്കരന്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”കഴിഞ്ഞ പത്ത് വര്‍ഷം മുമ്പായിരുന്നു സംഭവം. പത്ത് വര്‍ഷം പൂര്‍ത്തിയാകാന്‍ നൂറ് ദിവസം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നത്. വിചാരണ കോടതിയില്‍
ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന് കോഴിക്കോട് അടക്കം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ആറിന് മലപ്പുറം, കോഴിക്കോട്, വയനാട്,
മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക, നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ചോമ്പാൽ ലോക്കൽ സമ്മേളനം
ചോമ്പാൽ: സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് ചോമ്പാൽ ലോക്കൽ സമ്മേളനത്തോടെയാണ് ഒഞ്ചിയത്തെ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. കോവുക്കൽ കടവിൽ ഇ.എം ദയാനന്ദൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനിഷ് ഉദ്ഘടനം ചെയ്തു. കോവിഡ് കാലത്ത് നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുകയും, മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള റെയിൽവേ നിലപാട്
ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു
ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away
അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുക, കളരി അക്കാദമി പദ്ധതി യാഥാര്‍ത്ഥ്യമാക്കുക; വടകരയുടെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍
വടകര: സി.പി.ഐ.എം വടകര ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 2ന് പുതുപ്പണം സൗത്ത്, നടക്കുതാഴ നോര്‍ത്ത് സമ്മേളനങ്ങളോടെയാണ് ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ജനങ്ങൾക്കുണ്ടാവുന്ന യാത്രാ ദുരിതത്തിന് പരിഹാരമായി അരവിന്ദ് ഘോഷ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് പുതുപ്പണം സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. അരവിന്ദഘോഷ് റോഡ് എം നാരായണി നഗറിൽ
മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു
വടകര: മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.കെ ചാത്തു. പ്രശസ്ത ചിത്രകാരൻ പരേതനായ മധു മടപ്പള്ളിയുടെ അമ്മയാണ്. മക്കൾ: രാധ പി.പി (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി), പ്രേമി (കാരാൽ തെരു), ഗീത (അംഗൻവാടി വർക്കർ). മരുമക്കൾ: പരേതനായ ബാലൻ (മടപ്പള്ളി) ജോളി എം.സുധൻ (ചിത്രകാരി, റിട്ട: ടീച്ചർ), പരേതനായ
തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
നാദാപുരം: തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട എട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതല്‍ ആറ് വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ 17 പേരെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ