Category: വടകര
നാടിൻ്റെ ഒത്തൊരുമയുടെ സമര വിജയം; ഇരിങ്ങൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരം
വടകര: ഇരിങ്ങലിൽ ദേശീയപാതയിൽ അടിപ്പാത യാഥാർത്ഥ്യമാക്കിയ പി.ടി.ഉഷ എം.പിക്ക് നാടിൻ്റെ ആദരവ്. രണ്ടര വർഷക്കാലം നീണ്ടുനിന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ ഇരിങ്ങൽ അടിപ്പാത സമരസമിതിയുടെ സമര വിജയം കൂടിയായിരുന്നു ഇത്. അടിപാത സാധ്യമാക്കിയ രാജ്യസഭാ എം.പിയും ഇൻഡ്യൻ ഒളിമ്പിക്ക് കമ്മിറ്റി ചെയർമാനുമായ ഡോ.പി.ടി.ഉഷക്ക് ഇരിങ്ങലിൽ ഉജ്വല സ്വീകരണവും ആദരവുമാണ് നാട് നല്കിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ഒത്തൊരുമയോടെ
തൊഴിൽ മേഖലയിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാനുറച്ച് വടകരയിലെ ഓട്ടോ കൂട്ടായ്മ; മൂന്നാം വാർഷികത്തിൽ അവർ വീണ്ടും ഒത്തുകൂടി
വടകര: വടകര ഓട്ടോ കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിൽ ഓട്ടോ തൊഴിലാളികൾ ഒത്തു കൂടി. യോഗത്തിൽ ശ്രീപാൽ മാക്കൂൽ അധ്യക്ഷത വഹിച്ചു. ശ്യാം തോടന്നൂർ, സുനിൽ ആശ്രമം, രാജേഷ് മേമുണ്ട , എന്നിവർ സംസാരിച്ചു. പ്രദീപൻ കുട്ടോത്ത് സ്വാഗതവും മിഥുൻ കൈനാട്ടി നന്ദിയും പറഞ്ഞു. അറുപത് വയസ്സ് കഴിഞ്ഞ ഓട്ടോ തൊഴിലാളി പി.കെ.രമേശനെ യോഗത്തിൽ ആദരിച്ചു. വടകര
വടകര സ്വദേശിയുടെ കാറിൽ നിന്നും പണവും രേഖകളും കവർന്നു; രണ്ട് കുട്ടികളുൾപ്പടെ മൂന്നുപേർ പിടിയിൽ
കോഴിക്കോട്: വടകര സ്വദേശിയുടെ കാറില്‍ നിന്ന് പണവും രേഖകളും കവര്‍ന്ന സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. വെസ്റ്റ് ഹില്‍ സ്വദേശി സൂരജും രണ്ട് കുട്ടികളുമാണ് പിടിയിലായത്. വടകര സ്വദേശി റയീസിൻ്റെ കാറിൽ നിന്നാണ് പണവും രേഖകളും കവർന്നത്. ഇന്നലെ വൈകിട്ട് റയീസ് കോഴിക്കോട് ബീച്ച് റോഡില്‍ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവം. കാറിന്റെ ഡോര്‍ തുറന്ന്
മാലിന്യമുക്തം നവകേരളം പദ്ധതി; വൈക്കിലശ്ശേരി തെരുവിൽ ജനകീയ ക്യാമ്പയിൽ
ചോറോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരുവിൽ ജനകിയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 മാർച്ച് 30 ന് സംസ്ഥാനം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ പറഞ്ഞു. ശുചിത്വം ഒരു പ്രവൃത്തിയായല്ല കാണേണ്ടത് അത് ജീവിതചര്യയാക്കണമെന്നും
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ; എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിക്ക് വടകരയിൽ തുടക്കമായി
വടകര: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ‘വൈബിന്റെ’ നേതൃത്വത്തിലുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. വടകര ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിലും, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിലുമായി രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലന ക്‌ളാസ്സുകൾ നടക്കുന്നത്. നാനൂറോളം വിദ്യാർത്ഥികളാണ് പരിശീലനത്തിന്
നാദാപുരത്ത് സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം മുറിഞ്ഞുവീണ് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണ് അപകടം. ചേലക്കാട് പൂശാരി മുക്കിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കെ.എൽ 18 എം 151എസ് നമ്പർ ടവേര കാറിനു മുകളിലാണ് മരം വീണത്. മരക്കൊമ്പ് കാറിനു മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
യു.പിയിൽ സ്കൂളിൻ്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകിയ സംഭവം; നാദാപുരം റോഡിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ബാലസംഘം
ഒഞ്ചിയം: ഉത്തർപ്രദേശിലെ ഹാത്രസിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി കൊടുത്തതിൽ പ്രതിഷേധിച്ച് ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രൊഫസർ പാപ്പുട്ടി മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് പടരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പാപ്പൂട്ടി
വൃക്കയ്ക്കൊരു തണൽ; അറിവും ചിന്തയും പകർന്ന് നൽകി വടകരയിലെ മെഡിക്കൽ എക്സിബിഷൻ സമാപിച്ചു
വടകര: തണൽ വടകരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചമെഡിക്കൽ എക്സിബിഷൻ സമാപിച്ചു. സംഘാടനം കൊണ്ട് ശ്രദ്ധേയമായ എക്സിബഷൻ കാണാൻ പതിനായിരത്തിലധികം പേർ എത്തിയതായാണ് സംഘാടകർ പറയുന്നത്. വൃക്ക രോഗത്തെക്കുറിച്ച് അറിയാനും വൃക്കയുടെ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കാനും കഴിയുന്ന നിലയിലാണ് പ്രദർശനം സംഘടിപ്പിച്ചത്. എക്സിബിഷൻ്റെ സമാപന പരിപാടി നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ഒരു വർഷം
നാനൂറ് ഹെക്ടറോളം വരുന്ന ആയഞ്ചേരി പാടശേഖരം നെൽകൃഷി യോഗ്യമാക്കണം; സംഘടനാ പ്രശ്നങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചചെയ്ത് സി.പി.എം ആയഞ്ചേര ലോക്കൽ സമ്മേളനം
ആയഞ്ചേരി: സി.പി.ഐ.എം ആയഞ്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ.സജിത, ടി.കൃഷ്ണൻ, എം.മാധവൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ആയഞ്ചേരിയിലെ തറോപ്പൊയിൽ, കടമേരി, ആയഞ്ചേരി പാട ശേഖരങ്ങളിലായ് സ്ഥിതി ചെയ്യുന്ന 400 ഹെക്ടറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കാനും, കൃഷി
തൂണേരി ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഏഴ് പേരും ഗൾഫിൽ, നാട്ടിലെത്തിക്കാനുള്ള നടപടിയുമായി പോലീസ്
കോഴിക്കോട്: നാദാപുരം തൂണേരിലെ ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ലീഗ് പ്രവർത്തകരായ പ്രതികളിൽ ഏഴ് പേരും ഗൾഫിലാണ് ഉള്ളത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേര്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് ഹൈക്കോടതി വിധിച്ചത്. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്