Category: വടകര

Total 1409 Posts

‘കണാരൻ മാസ്റ്റർ പഠിപ്പിച്ച മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്’; പാലേരി കണാരൻ മാസ്റ്ററുടെ നാൽപ്പതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ

ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏതു നിർമ്മാണവും യു.എൽ.സി.സി.എസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും

തിരുവള്ളൂർ ടൗൺ കേന്ദ്രീകരിച്ച് മാവേലി സ്റ്റോർ അനുവദിക്കണം; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം

വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം പൂർത്തിയായി. വെള്ളുക്കര ജിഎം എൽപി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ കമ്മിറ്റി കെ കെ ശങ്കരൻ അംഗം സുരേഷ് കുടത്താംകണ്ടി ഉദ്ഘാടനം ചെയ്തു. ഗോപി നാരായണൻ, സിസി രതീഷ്, വി എം അരുണിമ എന്നിവരടങ്ങിയ

‘കോൺഗ്രസ്സിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസ്സുമായി സന്ധിചെയ്യുന്നു’; ആയഞ്ചേരിയിൽ കോൺഗ്രസ് രാഷ്ടീയ വിശദീകരണ യോഗത്തിൽ ബി.ആർ.എം.ഷഫിർ

ആയഞ്ചേരി: കോൺഗ്രസിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസുമായി സന്ധിചേരുകയാണെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ കുറ്റപ്പെടുത്തി. ആയഞ്ചേരിയിൽ സംഘടിപ്പിച്ച കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബംഗാളിലെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൻ്റെ ഭരണത്തിൽ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിൻ്റെ കുടുംബത്തിനു മാത്രമാണ് ഗുണമെന്നും കെ.പി.സി.സി ജനറൽ

വാണിമേൽ എം.യു.പി സ്‌ക്കൂള്‍ അധ്യാപകനായിരുന്ന കുട്ടോത്ത് കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു

കുട്ടോത്ത്: വാണിമേൽ എം.യു.പി സ്‌ക്കൂള്‍ റിട്ട. അധ്യാപകനും കുട്ടോത്ത് വിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമായിരുന്ന കാവിൽ റോഡ് തിരുവോത്ത് ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. സ്നേഹ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കെഎസ്എസ്പിയു കീഴൽ യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സതി (റിട്ട. പ്രധാന അധ്യാപിക ചെട്ട്യാത്ത് യുപി സ്കൂൾ). മക്കൾ: ശ്രീജിത്ത് (അധ്യാപകൻ, വാണിമേൽ എംയുപി

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 8 കിലോ 800 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വര്‍ണതട്ടപ്പില്‍ എട്ട് കിലോ 800 ഗ്രാം സ്വര്‍ണം കൂടി അന്വേഷണസംഘം കണ്ടെടുത്തു. തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തിരുപ്പൂരിലെ ഡി.ബി.എസ്, സി.എസ്.ബി ബാങ്കുകളിലെ അഞ്ച് ശാഖകളിലായി പണയം വെച്ചതായിരുന്നു സ്വര്‍ണം. കേസിലെ പ്രതിയായ ബാങ്കിലെ മുന്‍ മാനേജര്‍

ജനത്തിരക്കില്‍ മാഹി പെരുന്നാൾ; രണ്ട് ദിവസം ഗതാഗത നിയന്ത്രണം, 14ന് മദ്യശാലകൾക്ക് അവധി

മാഹി: മാഹി തിരുനാളിന്റെ ഭാഗമായി രണ്ട് ദിവസങ്ങളില്‍ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ അറിയിച്ചു. പ്രധാന ദിവസങ്ങളായ 14,15 ദിവസങ്ങളിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ദിവസങ്ങളില്‍ തലശ്ശേരി ഭാഗത്തുനിന്ന്‌ വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് പോകണം.

മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ അന്തരിച്ചു

വില്യാപ്പള്ളി: മയ്യന്നൂര്‍ കസ്തൂരിമുക്ക് തടത്തില്‍ അനീഷ് കുമാര്‍ (കേളു ബസാർ, കക്കാട്ട് കുന്നുമ്മൽ) അന്തരിച്ചു. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണന്‍, അമ്മ: ജാനു. ഭാര്യ: സുജിന (മയ്യന്നൂര്‍). മക്കള്‍: ഹീര അനീഷ്, ഹരിത അനീഷ്. സഹോദരന്‍: ശ്രീജ. Description: Mayannur Kasthurimuk thadathil Anish Kumar passed away

കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം; ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം

വടകര: കുട്ടോത്ത് – അട്ടക്കുണ്ട് കടവ് റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സി.പി.ഐ.എം പാലയാട് ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, കരുവഞ്ചേരി വെസ്റ്റ് സീതാറം യെച്ചൂരി നഗറില്‍ ജില്ലാ കമ്മിറ്റി അംഗം ടി.പി ബിനീഷ് ഉദ്ഘാടനം ചെയ്തു. സി.വി രവി, എന്‍.പി അനീഷ്, കെ.പി അഖില എന്നിവര്‍ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.വി സത്യന്‍ സെക്രട്ടറിയായ

വടകര താലൂക്കിൽ ഉൾപ്പെടെയുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ എപ്പോള്‍ പരിഹാരമാകും, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പ്‌ കൽപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി

വടകര: ഭൂമി തരംമാറ്റ അപേക്ഷകളിൽമേൽ സമയബന്ധിതമായി തീര്‍പ്പ്‌ കൽപ്പിക്കുമെന്ന്‌ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. വടകര താലൂക്കിൽ ഉൾപ്പെടെയുള്ള ഭൂമിതരം മാറ്റ അപേക്ഷകളിൻ മേൽ തീർപ്പ് കൽപ്പിക്കുന്നത് സംബന്ധിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വടകര താലൂക്കിൽ ഓൺലൈൻ ആയി

ചെമ്മരത്തൂർ കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു

ചെമ്മരത്തൂർ: കുമുള്ളം കണ്ടിയിൽ കല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാഘവൻ, രാജൻ, രാധാകൃഷ്ണൻ, രാധ, രാജി, രമണി. മരുമക്കൾ: പരേതയായ കമല, ബിന്ദു, സിനി, രാജൻ, സത്യൻ, പ്രദീപൻ. Descriptio: chemmarathur koomullam kandiyil Kalyani passed away

error: Content is protected !!