Category: വടകര
എറണാകുളത്ത് ബൈക്കിൽ മിനിലോറിയിടിച്ചു; വടകര മണിയൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം
വടകര: എറണാകുളം ഏലൂർ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനിലോറിയിടിച്ച് വടകര സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം . കളമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വടകര മണിയൂരിലെ ആദിഷ് (21), ഇടുക്കി സ്വദേശിയായ രാഹുൽ രാജ്(22),എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി
പ്രതിഷേധം ഫലം കണ്ടു; വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു
വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്. എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ
സിപിഐഎം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ; 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു
വടകര: സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ നടക്കും. ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വടകരയിൽ നടന്ന രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ പി ബിന്ദു( ചെയർപേഴ്സൺ) പി കെ
ദേശീയപാത നിർമ്മാണത്തിനായി ജലജീവൻ മിഷൻ്റെ പൈപ്പ്ലൈൻ മുറിച്ചു; മാസങ്ങളായി കുടിവെള്ളം മുടങ്ങി അഴിയൂരുകാർ
വടകര: ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി ജല്ജീവൻ മിഷന്റെ പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയതിനാൽ ദുരിതത്തിലായി നാട്ടുകാർ. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവീസ് ബാങ്കിന് സമീപമാണ് പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് ജലവിതരണം മൂന്ന് മാസമായി തടസപ്പെട്ടത്. അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള 12, 13, 14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ
‘തൊഴിലും പെൻഷനും സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണം’; ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ചേർന്ന ജോയിൻ്റ് കൗൺസിൽ ഉത്തര മേഖലാ നേതൃത്വ ക്യാമ്പിൽ സത്യൻ മൊകേരി
വടകര: നവലിബറൽ നയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കാൻ തുടങ്ങിയത് മുതല് മൂലധന ശക്തികൾ ഭരണകൂടങ്ങളിൽ പിടിമുറുക്കി അവരുടെ നയങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കുകയാണന്ന് സി.പി.ഐ കൺട്രോൾ കമ്മീഷന് സെക്രട്ടറി സത്യൻ മൊകേരി. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ജോയിന്റ് കൗൺസിലിൻ്റെ ഉത്തര മേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന മേഖലയെല്ലാം മൂലധന ശക്തികൾ
വാണിമേലിൽ കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കൾക്ക് നേരെ ലഹരിസംഘത്തിൻ്റെ ആക്രമണം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
വാണിമേൽ: വാണിമേൽ കന്നുകുളത്ത് കണ്ണിൽ മുളക് സ്പ്രേ അടിച്ച് യുവാക്കളെ ലഹരി സംഘം ആക്രമിച്ചു. രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷ് (30), പൊടിപ്പിൽ വിപിൻലാൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു അക്രമ സംഭവം നടന്നത്. ഭൂമിവാതുക്കലിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ കന്നുകുളം മണികണ്ഠമഠത്തിന് സമീപത്താണ് അക്രമം നടന്നത്.
ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് കാടത്തം; നിയമസഭാ മാർച്ച് നടത്തിയ യുവജന നേതാക്കളെ ജയിലിലടച്ചതിൽ വടകരയിൽ യു.ഡി.വൈ.എഫ് പ്രതിഷേധം
വടകര: പിണറായി സർക്കാരിൻ്റെ അഴിമതി ഭരണത്തിനെതിരെ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യു.ഡി.വൈ.എഫ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധം. വടകര നഗരത്തിൽ യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂ.ഡി.വൈ.എഫ് നേതാക്കളായ അഫ്സൽ.പി.കെ.സി, സി.നിജിൻ, അൻസീർ പനോളി, മുഹമ്മദ് മിറാഷ്, മുനീർ പനങ്ങോട്ട്, സജിത്ത് മാരാർ, അബ്ദുൽ ഗനി.എൻ,
പാർട്ടി പ്രവർത്തകർക്കായി ആയഞ്ചേരിയിൽ മണ്ഡലം ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ
ആയഞ്ചേരി: ആയഞ്ചേരിയിലെ പാർട്ടി കേഡർമാർക്കായി ശില്പശാല സംഘടിപ്പിച്ച് സി.പി.ഐ മണ്ഡലം കമ്മറ്റി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയുമായ അഡ്വ.പി ഗവാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ഇന്ത്യ മുന്നണി നടത്തിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്ന് ഗവാസ് പറഞ്ഞു.
മെഗാ മെഡിക്കൽ ക്യാമ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ ക്യാമ്പിൽ പങ്കെടുത്തത് നൂറുകണക്കിന് പേർ
വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി നാരായണ നഗരം യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്ര രോഗ വിഭാഗം ഓർത്തോ വിഭാഗം, കാർഡിയോളജി, ചർമരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലായാണ് പരിശോധന നടന്നത്. 200ൽ പരം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു.
മണിയൂരിൽ ചെങ്കല്ലുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വടകര: മണിയൂരിൽ ചെങ്കല്ലു കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം. ചെങ്കൽ ലോഡുമായി എത്തിയചെരണ്ടത്തൂർ മാങ്ങംമൂഴി റോഡിൽ നിന്ന് ലോറി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വളവിൽ കരീമിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഈ സമയം വീട്ടുമുത്തത് ആരുമില്ലാ തിരുന്നതിനാൽ വലിയ അപകടം