Category: വടകര

Total 948 Posts

ബഡ്‌സ് ദിനാചരണം; ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ചോറോട്: ബഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച്‌ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ചോറോട് ബഡ്‌സ് സ്‌ക്കൂളില്‍ രക്ഷാകർത്തൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്ഥാപനങ്ങള്‍ ജനകീയമാക്കുന്നതിനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് ഡേ ആചരിക്കുന്നത്. ബൗദ്ധിക വെല്ലുവിളി നേരുന്ന കുട്ടികളുടെ വിദ്യാഭ്യാസവും

വിലങ്ങാട് ഉരുള്‍പൊട്ടല്‍; ശാസ്ത്രീയ പഠനറിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച്‌ പുനരധിവാസപ്രവർത്തനങ്ങള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കോഡിനേഷൻ കമ്മിറ്റി

വാണിമേൽ: ഉരുള്‍പൊട്ടിയ വിലങ്ങാട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ സർവകക്ഷിയോഗത്തിൽ കോഡിനേഷൻ കമ്മിറ്റി രൂപികരിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ വിനോദൻ കൺവീനറും ഇ.കെ വിജയൻ എം.എൽ.എ ചെയർമാനും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു വൈസ് ചെയർമാനും വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ട്രഷററും ഷാഫി പറമ്പിൽ എം.പി രക്ഷാധികാരിയുമായ കമ്മിറ്റിയാണ് രൂപികരിച്ചത്. വാടകവീടുകളിലേക്ക് മാറിയവരെ

കലാ–സാംസ്കാരിക സംഗമത്തിനായി വടകര ഒരുങ്ങുന്നു; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരിച്ചു

വടകര: രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും, മതത്തിന്റെയും അതിർവരമ്പുകൾ സൃഷ്ടിക്കാതെ സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി. വടകരയിലെ കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട്‌ കെ പ്രവീൺകുമാർ,

വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണം; വടകര ജവഹർ നവോദയ വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത്‌ ഷാഫി പറമ്പിൽ എംപി

വടകര: വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണമെന്ന് ഷാഫി പറമ്പിൽ എംപി. വടകര ജവഹർ നവോദയ വിദ്യാലയത്തിലെ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ വേറൊരു രാജ്യവും ലോകത്തിൽ ഇല്ലെന്നും നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് എംപി ഉത്തരം നൽകി.

വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതായി ആരോപണം; വാണിമേലില്‍ കാര്‍ തടഞ്ഞതായി വിവരം

നാദാപുരം: വാണിമേലില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ കാര്‍ ബൈക്കില്‍ ഇടിച്ചതിനെ ചൊല്ലി വാക്ക് തര്‍ക്കം. ഇന്നലെ വൈകിട്ട് കരുംകുളത്ത് വച്ചാണ്‌ സംഭവം. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉരുള്‍പൊട്ടിയ വിലങ്ങാട് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സാദിഖ് അലി തങ്ങള്‍. മടങ്ങി വരുന്നതിനിടെ സാദിഖ് അലി കുഞ്ഞാലിക്കുട്ടിയുടെ കാറിലായിരുന്നു സഞ്ചരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ

ചോമ്പാല ഹാര്‍ബറില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പന; ഒഞ്ചിയം സ്വദേശി പിടിയില്‍

ചോമ്പാല: ചോമ്പാല ഹാര്‍ബറില്‍ നിന്നും ലഹരി വസ്തുക്കളുമായി ഒഞ്ചിയം സ്വദേശി പിടിയില്‍. പുതിയോട്ടുംകണ്ടിയില്‍ ലത്തീഫ് ആണ് പിടിയിലായത്. പട്രോളിംങ്ങ് നടത്തുന്നതിനിടെ രാവിലെ 9 മണിയോടെയാണ് ഇയാളെ ചോമ്പാല പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒമ്പത് പാക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണ് ലഹരിവസ്തുക്കള്‍ എന്നാണ് ലഭിക്കുന്ന വിവരം. ബൈക്കില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച

വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ; സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിനെ കൈവിടാതെ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. സ്കൂൾ എൻഎസ്എസ് യൂണിറ്റ് തേങ്ങ ചലഞ്ചിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 25000 രൂപയാണ് വയനാട് ഭവന നിർമാണത്തിന് വേണ്ടി എൻഎസ്എസ് വളണ്ടിയർസ് സമാഹരിച്ചത്. കോഴിക്കോട് ആർ ഡി ഡി സന്തോഷ്‌ കുമാറിന് സ്കൂൾ പ്രിൻസിപ്പാൾ ബീന ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി. ചടങ്ങിൽ എൻ

അഴിയൂർ ചുങ്കം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു

അഴിയൂർ: ചുങ്കം ഷംസ് ഓഡിറ്റോറിയത്തിന് സമീപം ചാമുണ്ഡി താഴെ വീട്ടിൽ ഫാജിസ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അഫ്‌വാൻ, യാസീൻ. ഉമ്മ: നബീസ, ഉപ്പ: പരേതനായ ഉസ്മാൻ. സഹോദരങ്ങൾ: ഫസിലു, സുഹറ, ഫൗസി, ഫസീല.

പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ – റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ചന്ദ്രശേഖരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍, വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭ നിയമജ്ഞനുമായ കെ.ചന്ദ്രശേഖരന്റെ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത്

മുക്കാളി റെയിൽവേ സ്റ്റേഷൻ നിലനിർത്തുക; ഉപവാസ സമരം സംഘടിപ്പിച്ച്‌ ആർ.ജെ.ഡി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുമ്പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് എം.എല്‍.എയുടെ ഉറപ്പ്‌

വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനുളള റെയിൽവേയുടെ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും, നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശൃപ്പെട്ട് രാഷ്ട്രീയ ജനതാദൾ ഉപവാസ സമരം സംഘടിപ്പിച്ചു. ജനപ്രതിനിധികളായ പ്രമോദ് മാട്ടാണ്ടി, നിഷാ പുത്തൻ പുരയിൽ, റീന രയരോത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസവും ഒപ്പ് ശേഖരണവും ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം

error: Content is protected !!