Category: വടകര

Total 948 Posts

ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട്ടിലെ ജനതയെ ചേർത്തുനിർത്തി എടച്ചേരി പഞ്ചായത്ത്; മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴുലക്ഷം രൂപ കൈമാറി

എടച്ചേരി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി ഗ്രാമപഞ്ചാത്ത് ഏഴു ലക്ഷം രൂപ കൈമാറി. ജില്ലാ കളക്‌ടർ സ്നേഹിൽകുമാർ സിങ്ങ് ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കോഴിക്കോട് കളക്ടറേറ്റിലെത്തി എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

രാത്രിയിൽ ദമ്പതികളായി വീട്ടിലെത്തി ശുചിമുറി സൗകര്യം ആവശ്യപ്പെട്ടു, കത്തിക്കാട്ടി മാല പൊട്ടിച്ചു; കക്കട്ടിലെ വീട്ടിൽ കവർച്ചാശ്രമം

കക്കട്ടിൽ: രാത്രി വീട്ടിൽ വന്നു കയറിയ അപരിചിതയായ സ്ത്രീയും പുരുഷനും കത്തിക്കാട്ടി വീട്ടമ്മയുടെ സ്വർണ്ണമാല മോഷ്ടിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി അമ്പലക്കുളങ്ങരയിലെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. അമ്പലകുളങ്ങര -നിട്ടൂർ റോഡിൽ കുറ്റിയിൽ ചന്ദ്രിയുടെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബൈക്കിലെത്തിയ പുരുഷനും സ്ത്രിയുമെത്തി ബാത്ത് റൂം സൗകര്യത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ആ

ഹെൽത്തി കേരള പരിശോധന; കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ നിന്നും പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു, 9 സ്ഥാപനങ്ങൾക്ക് നോട്ടീസ്

കുറ്റ്യാടി: കുറ്റ്യാടി, വടയം പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ഹെൽത്തി കേരള പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങൾ, ഡേറ്റ് കഴിഞ്ഞ പാക്കറ്റ് പാൽ മുതലായവ പിടിച്ചെടുത്ത് നശിപ്പിച്ചു. ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്ക് ലീഗൽ നോട്ടീസ് നൽകുകയും, COTPA

ഒഞ്ചിയം കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു

ഒഞ്ചിയം: കല്ലേരി മീത്തൽ വിനോദൻ അന്തരിച്ചു. അമ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കേളപ്പൻ, അമ്മ: നാണി. സഹോദരങ്ങൾ: സതി, രാജൻ, ശൈലജ, മോളി, റീജ. Description: Onchiyam Kalleri Meethal Vinodan passed away.

അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ; മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ ആര്യയ്ക്ക് സ്വീകരണം

മേമുണ്ട: പതിനാറാമത് അഖിലേന്ത്യ കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആര്യ ആർഎസ്എസിന്‌ സ്വീകരണം നൽകി. സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിൻസിപ്പൽ ബി ബീന ഉപഹാരം സമർപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അഖിലേന്ത്യാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്ര പ്രദേശങ്ങളിലുമായി

‘പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോവുന്നു, വയനാട്ടില്‍ പോലും ആദ്യമെത്തിയത് പോലീസ്’; വടകരയിലെ പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എഡിജിപി

വടകര: പോലീസിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നുവെന്ന്‌ എഡിജിപി എംആര്‍ അജിത്ത് കുമാര്‍. വടകരയില്‍ നടക്കുന്ന പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ദുരന്തത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വയനാട്ടില്‍ പോലും ആദ്യം എത്തിയത് പോലീസുകാരാണ്. എന്നാല്‍ പോലീസിന് ഫോട്ടോ എടുക്കാന്‍ അറിയില്ല. അതിനുള്ള ആളും പോലീസിനില്ല. മറ്റ് സേനാവിഭാഗങ്ങള്‍ ഫോട്ടോ

മാലിന്യശേഖരണത്തില്‍ വീണ്ടും മാതൃകയായി ചോറോട്; പുതിയ എംസിഎഫ് കെട്ടിടം പ്രവര്‍ത്തനസജ്ജം, വയനാടിനായി 10ലക്ഷം രൂപയും കൈമാറി

വടകര: ചോറോട് ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണ സംവിധാനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള മാലിന്യ സംഭരണകേന്ദ്രം പ്രവര്‍ത്തനസജ്ജമായി. നവകേരള മിഷന്‍ സംസ്ഥാന കോഡിനേറ്റര്‍ ഡോ.ടീ.എന്‍ സീമ കെട്ടിടം നാടിന് സമര്‍പ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ കേന്ദ്രം തീപിടിച്ച് നശിച്ചിരുന്നു. തുടര്‍ന്നാണ് കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനും ഗോകുലം സ്‌ക്കൂളിനുമിടയിലുള്ള അതേ സ്ഥലത്ത് തന്നെ

പഴങ്കാവ് തുണ്ടിപറമ്പത്ത് ടി.പി വാസു അന്തരിച്ചു

വടകര: പഴങ്കാവ് തുണ്ടിപ്പറമ്പത്ത് ടി.പി വാസു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക്), റിഷ (ചെന്നൈ). മരുമക്കൾ: വത്സലൻ.പി (റിട്ട:മിലിറ്ററി), നിർമ്മൽ (ഷിൻഹാൻ ബാങ്ക്, ചെന്നൈ). സഹോദരങ്ങൾ: ടി.പി രാജൻ (റിട്ട: എഇഒ), പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു. സംസ്‌കാരം: ഇന്ന് രാത്രി 10മണിക്ക്

ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി ഡബിൾ ബെല്ലടിച്ച് ബസ് ജീവനക്കാർ; വയനാടെയും വിലങ്ങാടിലെയും ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ വടകരയിലെ നൂറിലധികം ബസുകൾ ഓടിത്തുടങ്ങി

വടകര: ദുരിതബാധിതർക്ക് വേണ്ടി വടകരയിലെ ബസുകൾ ഇന്ന് ഡബിൾ ബെല്ലടിച്ച് ഓട്ടം തുടങ്ങി . വയനാട്, വിലങ്ങാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവര്ക്ക് കൈത്താങ്ങാവാനാണ് വടകര താലൂക്കിൽ സർവീസ് മുഴുവൻ ബസുകളും ഇന്ന് കാരുണ്യ യാത്ര നടത്തുന്നത്. 130 ഓളം ബസുകളാണ് ദുരിതാശ്വാസ നിധി സമാഹരണത്തിൽ പങ്കെടുക്കുന്നത്. കാരുണ്യ യാത്ര ആ ർ ടി ഒ

വടകരയിലെ സായാഹ്നങ്ങൾ ഇനി സാംസ്കാരിക സമ്പന്നമാകും; സാംസ്കാരികചത്വരം നിർമാണ പ്രവൃത്തികൾ പുരോ​ഗമിക്കുന്നു

വടകര : വടകര ബി.ഇ.എം. സ്കൂളിനു സമീപം നിർമിക്കുന്ന സാംസ്കാരികചത്വരത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരസഭ വകയിരുത്തിയ 50 ലക്ഷം രൂപയുപയോഗിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. യു.എൽ.സി.സി.എസാണ് ചത്വരത്തിന്റെ ഡി.പി.ആർ. തയ്യാറാക്കി പ്രവൃത്തിയേറ്റെടുത്തത്. വടകരയിലെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓപ്പൺ വേദി, ഇരിപ്പിടങ്ങൾ, ചിത്രപ്രദർശനംനടത്താനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 25

error: Content is protected !!