Category: വടകര

Total 947 Posts

നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്; വില്ല്യാപ്പള്ളി എം.ജെ വി.എച്ച്.എസ് സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു

വടകര: വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾക്കായി ‘ഒരുമ’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക്‌ പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ പതാകയുയർത്തി. ക്യാമ്പും അതിനോടനുബന്ധിച്ച് നടത്തിയ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളി പൂളക്കണ്ടി ഉദ്ഘാടനം

എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ അന്തരിച്ചു

വടകര: എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ (റിട്ട.പോലീസ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ലക്ഷ്മി, പരേതയായ ലീല. മക്കള്‍: ആശ, നിഷ, റീഷ, നിഷാന്ത് (വീചി ടാക്കീസ്), നിഷിത. മരുമക്കള്‍: പരേതയായ പ്യാരിലാല്‍, പരേതയായ ഗിരീഷ് ബാബു, സുരേഷ്, രാകേഷ്, ഷമ്യ. സഹോദരങ്ങള്‍: വിശ്വനാഥന്‍, പരേതയായ സുശീല, ശാന്ത, സാവിത്രി. Description: Edachery

വേളം ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു

വേളം: ശാന്തിനഗര്‍ കളരിക്കണ്ടി സുലൈഖ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്‌: കെ.കെ ഖാസിം (വേളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപകന്‍). ഉപ്പ: കല്ലിടുക്കില്‍ അന്ത്രു മാസ്റ്റര്‍. ഉമ്മ: കമ്മനോല്‍ ബിയ്യാത്തു. മക്കള്‍: അഫ്‌സല്‍ ഹുസ്സൈന്‍ (നോക്കിയ, ചെന്നൈ), സലീന ഷംസീര്‍ (എടച്ചേരി), സജീന ഷാഫി (ഖത്തര്‍). മരുമക്കള്‍: ഹസീന (തളീക്കര), ശംസീര്‍ (എടച്ചേരി), ശാഫി (മൂഴിക്കല്‍).

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; ബാങ്കിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം, മധ ജയകുമാറിന്റെ സഹായി തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. തട്ടിപ്പ് നടത്തിയ സ്വർണം പണയം വെക്കാൻ പ്രതി മധ ജയകുമാറിനു സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക്കിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

‘സ്വാതന്ത്ര്യം തന്നെ അമൃതം’; പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ക്വിസ് മത്സരം

വടകര: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘ സ്വാതന്ത്ര്യം തന്നെ അമൃതം ‘ എന്ന പരിപാടി സുധീഷ് വള്ളിൽ ഉദ്ഘാടനം ചെയ്തു. LP, UP, ഹൈസ്കൂൾ വിഭാഗങ്ങളിലായി 112 പേർ മത്സരത്തിൽ പങ്കെടുത്തു. പരിപാടിയിൽ വി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സി. പി.

മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാ​ഗങ്ങളിലായിരുന്നു പരിശോധന . ബി പി, പ്രമേഹം തുടങ്ങിയ

വടകര പുത്തൂരിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷ്ടിച്ചതായി പരാതി; പോലിസ് കേസെടുത്തു

വടകര: പുത്തൂരിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ മോട്ടോർ മോഷണം പോയതായി പരാതി. പുത്തൂർ റേഷൻ കടയ്ക്ക് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ മോട്ടോറാണ് മോഷണം പോയത്. രണ്ടാഴ്ചയായി ഹൈമാസ് ലൈറ്റ് കത്താതായിട്ട്. തുടർന്ന് ഇന്ന് തകരാർ പരിശോധിക്കാൻ കെൽട്രോൺ നിന്ന് ജോലിക്കാരെത്തിയപ്പോഴാണ് മോട്ടോർ മോഷണം പോയതായി അറിയുന്നത്. മോട്ടോറിന് ഏകദേശം പതിനഞ്ചായിം രൂപ വിലവരുമെന്ന് കൗൺസിലർ ശ്രീജിന വടകര

ആയഞ്ചേരി സമന്വയ പാവനാടക സംഘത്തിന് സ്ഥിരം വേദിയൊരുങ്ങുന്നു; സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു

ആയഞ്ചേരി: ആയഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന സമന്വയ പാവനാടക സംഘത്തിന് സംസ്ഥാന സാംസ്‌കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു. അഞ്ചുലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുള്ളത്. ആയഞ്ചേരി സമന്വയ പാവനാടക സംഘം കെട്ടിടത്തിന്റെ ഒന്നാംനില സ്ഥിരം നാടകവേദിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. ഏറെ സങ്കീർണമായ പാവകളിയാണ് നൂൽപാവകളി. നൂൽപാവ ഉപയോഗിച്ചു പാവ നാടകങ്ങൾ അവതരിപ്പിച്ചുവരുന്ന കേരളത്തിലെ എക സംഘമാണ്

മണിയൂര്‍ പതിയാരക്കര കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു

മണിയൂര്‍: പതിയാരക്കര തയ്യുള്ളതില്‍ താമസിക്കും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ജിനേഷ്, ജിഷ. മരുമക്കള്‍: സുജിത്ത്, ധനിഷ. സഹോദരങ്ങള്‍: പരേതനായ നാണു, നാരായണി, മാണി, രാധസ ചന്ദ്രി, വിമല, നാരായണന്‍, ബാബു. Description: Maniyur pathiyarakkara kunjiparambath Kunhiraman passed away

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേസ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തുക; മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ മാഹി വരെയും, മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്റെ

error: Content is protected !!