Category: വടകര

Total 946 Posts

ആടിയും പാടിയും അവര്‍ വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി മേപ്പയില്‍ കീഴ കുടുംബ സംഗമം

വടകര: മേപ്പയില്‍ കീഴ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട്ടില്‍ നടന്ന പരിപാടി മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ തുക ഏറ്റുവാങ്ങി. തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടി

പി.ഭാസ്‌കരന്‍ ജന്മശതാബ്ദി; ആയഞ്ചേരിയില്‍ സെപ്തംബര്‍ ഒന്നിന് ഗാനാലാപന മത്സരം

ആയഞ്ചേരി: പി.ഭാസ്‌കരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രന്ഥശാലാസംഘം ആയഞ്ചേരി വേളം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേതൃസമിതിയിലുള്ള ആറ് ലൈബ്രറികളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അമ്പതോളം ഗായകര്‍ മത്സരത്തില്‍ പങ്കെടുക്കും.

കൂട്ടുകാര്‍ വീണ്ടും ഒത്തൊരുമിച്ചു; വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് സഹായവുമായി കുളത്തുവയൽ സെന്റ് ജോർജസ് എച്ച്എസ്എസിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സെന്റ് ജോർജസ് എച്ച്എസ്എസ് കുളത്തുവയൽ 2005 -എസ്എസ്എൽസി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. വീടും സ്ഥലവും നഷ്ടപ്പെട്ട്‌ വാടക വീട്ടിലേക്ക് താമസം മാറിയ 5 കുടുംബത്തിനാണ് സഹായമെത്തിച്ചത്‌. കട്ടിൽ, അലമാര, ബെഡ്, ഡയനിങ് ടേബിൾ, കസേര, പത്രങ്ങൾ, മറ്റു ഉപയോഗ സാധനങ്ങൾ എന്നിവയാണ് കൂട്ടായ്മ നല്‍കിയത്‌. ഗ്രൂപ്പ് അഡ്മിൻമാരായ ജംഷീർ, അഖിലേഷ്,

ഉരുൾപൊട്ടിയ വിലങ്ങാട് വീണ്ടും അതിശക്തമായ മഴയും മലവെളളപാച്ചിലും; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ വിലങ്ങാട് വീണ്ടും ഭീതി പടര്‍ത്തി അതിശക്തമായ മഴയും മലവെളളപാച്ചിലും. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ പുലര്‍ച്ചെ വരെ നീണ്ടതോടെ വിലങ്ങാട് ടൗണ്‍ വീണ്ടും വെള്ളത്തിനടിയിലായി. ടൗണിലെ പാലം മുങ്ങിയതോടെ ഈ വഴിയുള്ള ഗാതാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാരിഷ് ഹാളിലേക്കും, വിലങ്ങാട്

ചെക്യാട് താനക്കോട്ടൂരില്‍ വഴക്കിനിടെ യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചെക്യാട്: താനക്കോട്ടൂരില്‍ യുവതിക്ക് ഭാര്‍ത്താവിന്റെ കുത്തേറ്റു. മാവുള്ളതില്‍ നസീറ (35)യ്ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10മണിയോടെയാണ് സംഭവം. രാവിലെ മുതല്‍ വീട്ടില്‍ ഭര്‍ത്താവ് ഹാരിസും നസീറയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്നാണ് രാത്രിയോടെ നസീറയ്ക്ക് കുത്തേല്‍ക്കുന്നത്. ഹാരിസ് കത്തി കൊണ്ട് കുത്തിയതായാണ് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ നാട്ടുകാര്‍ നസീറയെ നാദാപരും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക്

ടി.ഭാസ്‌കരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍; പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

വടകര: സി.പി.എം നേതാവ് ടി.ഭാസ്‌കരന്റെ ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പഴങ്കാവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ചടങ്ങ്‌ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പി.പി ബാലകൃഷ്ണൻ സ്വാഗതവും നോർത്ത് ലോക്കൽ സെക്രട്ടറി കെ.സി പവിത്രൻ മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു.

കാത്തിരിപ്പ് അവസാനിക്കുന്നു; തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്, 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

വടകര: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് ഉന്നത നിലവാരത്തിലേക്ക്. 12കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന്‌ കെ.പി കുഞ്ഞമ്മത് കുട്ടിമാസ്റ്റർ എംഎൽഎ അറിയിച്ചു. പ്രവൃത്തി കഴിയുന്നതോടെ തോടന്നൂർ ടൗൺ മുതൽ 3.75 കിലോമീറ്റർ വരെയുള്ള ഭാഗത്ത് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തില്‍ റോഡ് മാറും. 3.75 കി.മീ. മുതൽ ഇടിഞ്ഞ കടവ് ജംഗ്ഷൻ വരെയുള്ള

നഗരവീഥികള്‍ അമ്പാടിയായി, നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും; വടകരയിലെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ചിത്രങ്ങളിലൂടെ

വടകര: ദ്വാപരയുഗ സ്മരണകളുയർത്തി വടകരയിലെ നഗരവീഥികളില്‍ നിറഞ്ഞാടി ഉണ്ണിക്കണ്ണന്മാരും രാധമാരും. ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയായിരുന്നു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങൾ. വൈകിട്ട് നാല് മണിയോടെയാണ്‌ ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ആരംഭിച്ചത്‌. ശോഭായാത്ര അഞ്ചുവിളക്ക് ജങ്ഷന്‍ വഴി നഗരപ്രദക്ഷിണം നടത്തി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്ത്

ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്നിക്കുന്നു; വടകരയില്‍ 31ന് കലാസംഗമം

വടകര: വിലങ്ങാട്, വയനാട് ദുരിതബാധിതര്‍ക്ക് സഹായവുമായി വടകരയിലെ ഒരു കൂട്ടം കലാകാരന്മാര്‍. ആഗസ്ത് 31ന് വടകര പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്ന ‘ദുരന്തമേഖലയ്‌ക്കൊരു കൈത്താങ്ങ്’ എന്ന പരിപാടിയില്‍ വടകരയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ കലാകാരന്മാര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു. മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, വേണു കക്കട്ടില്‍,

നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ്; വില്ല്യാപ്പള്ളി എം.ജെ വി.എച്ച്.എസ് സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു

വടകര: വില്ല്യാപ്പള്ളി എം.ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾക്കായി ‘ഒരുമ’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9മണിക്ക്‌ പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ പതാകയുയർത്തി. ക്യാമ്പും അതിനോടനുബന്ധിച്ച് നടത്തിയ ആയൂര്‍വേദ മെഡിക്കൽ ക്യാമ്പും വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുരളി പൂളക്കണ്ടി ഉദ്ഘാടനം

error: Content is protected !!