Category: വടകര

Total 944 Posts

മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു

വടകര: മേമുണ്ടയിൽ തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു . കോയോത്ത് മീത്തൽ ഭാസ്ക്കരനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ മേമുണ്ട ടൗണിനു സമീപത്തെ വീട്ടുപറമ്പിലെ തെങ്ങിൽ നിന്നും തേങ്ങയിടുന്നതിനിടെയാണ് സംഭവം. തേങ്ങയിട്ട ശേഷം താഴേക്ക് ഇറങ്ങുമ്പോൾ ഭാസ്കരൻ നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ ഇവിടെ നിന്നും കോഴിക്കോട്

ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം; അപകടത്തിനിടയാക്കിയ വാഹനം ആറുമാസമായിട്ടും കാണാമറയത്ത്, വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി

വടകര: ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീ​ഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീ​ഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീ​ഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും

യാത്രാക്ലേശത്തിന് പരിഹാരമായി; ആയഞ്ചേരി കരുവണ്ടി, വെള്ളറാട്ട് പ്രദേശവാസികൾക്ക് ​ഗതാ​ഗതസൗകര്യമെത്തി

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിലെ കരുവണ്ടി, വെള്ളറാട്ട് ഭാഗങ്ങളിലെ ജനങ്ങളുടെ വളരെയേറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. കെ.പി കുഞ്ഞമ്മത്കുട്ടി എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂർത്തിയാക്കിയത്. കരുവാണ്ടിമുക്കിൽ കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ എ റോഡ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. 6 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റിന് മുൻപാകെ മധ ജയകുമാറിനെ ഹാജരാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. വടകര മജിസ്ട്രേറ്റ് അവധിയിലായതിനാൽ പയ്യോളി മജിസ്ട്രേറ്റ് മുൻപാകെയാണ് പ്രതിയെ ഹാജരാക്കിയത്.

സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് രക്ഷകരായി വടകരയിലെ അ​ഗ്നിരക്ഷാ സേന

വടകര: സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് വടകരയിലെ അ​ഗ്നിരക്ഷാ സേന രക്ഷകരായി. താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നൗലയുടെ കൈയ്യാണ് സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ കൈ കുടുങ്ങി കിടക്കുന്നത് കണ്ട അധ്യാപകർ ഉടൻതന്നെ അഗ്നി രക്ഷാ

കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി; കുമിത്തെ വിഭാഗത്തിൽ റോഷ ഘോഷിന് സ്വർണ മെഡൽ

വടകര: കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളങ്ങി ചെമ്മരത്തൂർ സ്വദേശിനി. കെനിയു -റിയു നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ പെൺകുട്ടികളുടെ 40 കിലോയിൽ താഴെ കുമിത്തെ മത്സര വിഭാഗത്തിൽ റോഷ ഘോഷാണ് സ്വർണം മെഡൽ നേടിയത്. ഇക്കഴിഞ്ഞ 25 ന് ചെന്നൈ മോന്റ് ഫോർഡ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ

വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് നിലനിർത്തണം; മുഖ്യമന്ത്രിക്ക് കത്തു നൽകി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ

വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി എം എൽ എ കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്നത്

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അതിജീവനത്തിന്റെ ക്യാന്‍വാസുകള്‍; ശ്രദ്ധേയമായി ഗോർണിക്കയുടെ 15 -മത് ചിത്രകലാ ക്യാമ്പ്

കുറ്റ്യാടി: ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ വയനാട്ടിലെ ദുരിതബാധിതരുടെ അതിജീവനത്തിനായി ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പും കുറ്റ്യാടി ഗവ: ഹയർ സെക്കന്ററി ആര്‍ട്‌സ്‌ ക്ലബും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് നവാനുഭവമായി. മേഖലയിലെ പ്രശസ്തരായ ചിത്രകാരൻമാരും നാൽപതോളം വിദ്യാർത്ഥികളും ക്യാമ്പിൽ ചിത്രങ്ങൾ വരച്ചു. വിൽപ്പനക്കായി എൺപതോളം ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. വേറിട്ട ശൈലിയിലുള്ള ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. കുന്നുമ്മൽ

ആടിയും പാടിയും അവര്‍ വീണ്ടും ഒത്തുചേര്‍ന്നു; ശ്രദ്ധേയമായി മേപ്പയില്‍ കീഴ കുടുംബ സംഗമം

വടകര: മേപ്പയില്‍ കീഴ കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. തറവാട്ടില്‍ നടന്ന പരിപാടി മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പി.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി ഹരിദാസന്‍ തുക ഏറ്റുവാങ്ങി. തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷയില്‍ ഉന്നത വിജയം നേടി

പി.ഭാസ്‌കരന്‍ ജന്മശതാബ്ദി; ആയഞ്ചേരിയില്‍ സെപ്തംബര്‍ ഒന്നിന് ഗാനാലാപന മത്സരം

ആയഞ്ചേരി: പി.ഭാസ്‌കരന്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗ്രന്ഥശാലാസംഘം ആയഞ്ചേരി വേളം നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഒന്നിന് ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി. വടകര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നേതൃസമിതിയിലുള്ള ആറ് ലൈബ്രറികളില്‍ നിന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത അമ്പതോളം ഗായകര്‍ മത്സരത്തില്‍ പങ്കെടുക്കും.

error: Content is protected !!