Category: വടകര

Total 1398 Posts

വടകര ന​ഗരത്തിൽ മോഷ്ടാക്കൾ വിലസുന്നു; രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ട്, നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ല

വടകര: മോഷ്ടാക്കൾ വടകരയിൽ വിലസുകയാണെന്ന് ന​ഗരത്തിലെ വ്യാപാരികൾ പറയുന്നു. രാത്രിയായി കഴിഞ്ഞാൽ മാർക്കറ്റ് റോഡ് ഉൾപ്പടെ എല്ലായിടത്തും ഇരുട്ടാണ്. തെരുവ് വിളക്കുകൾ പലയിടത്തും പേരിന് മാത്രമാണുള്ളത്. പോലിസിന്റെ നൈറ്റ് പട്രോളിംങും കാര്യക്ഷമമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇതെല്ലാം വടകരയിൽ മോഷ്ടാക്കൾ വിലസുന്നതിന് കാരണമാകുകയാണ്. രണ്ട് വർഷത്തനിടെ ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആറോളം മോഷണങ്ങൾ നടന്നിട്ടുണ്ട്. ചില

ലഹരിക്കെതിരെ മണിയൂരിലെ വോയിസ് ഓഫ് കുന്നത്തുകര; ബൈക്ക് റാലിയിൽ അണിനിരന്ന് നിരവധി യുവാക്കൾ

മണിയൂർ : ലഹരിക്കെതിരെ പ്രചരണപരിപാടിയുമായി മണിയൂർ വോയിസ് ഓഫ് കുന്നത്തുകര. ലഹരിക്ക് എതിരെ നാടിൻറെ ഒരുമ എന്ന പേരിൽ സംഘടിപ്പിച്ച ബൈക്ക് റാലി സംഘടിപ്പിച്ചു. റാലി പയ്യോളി സിഐ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വോയിസ് ഓഫ് കുന്നത്തുകരയുടെ ദശവാർഷിക ആഘോഷവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സോമസുന്ദരൻ,

വടകരയിലെ പന്ത്രണ്ടോളം കടകളിലെ മോഷണം; മോഷ്ടാവ് ആയുധവുമായെത്തുന്ന സിസിടിവി ദൃശ്യം പുറത്ത്

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത് . മോഷ്ടാവ് ആയുധവുമായി എത്തുന്നതാണ് ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞത്. ഇയാൾ ക്യാമറ തകർക്കുകയും ചെയ്തു. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ്

വടകര പഴയ സ്റ്റാൻഡിന് സമീപത്തെ പന്ത്രണ്ടോളം കടകളിൽ മോഷണം; മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ബൈക്ക് ഇടവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

വടകര: വടകര പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ കടകളിൽ മോഷണം. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പണം , സാധനങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. പുലർച്ച രണ്ട്

കൈനാട്ടി ​ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടം; മീത്തലങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ചോറോട്: കൈനാട്ടി ​ഗോസായിക്കുന്നിന് സമീപം ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മീത്തലങ്ങാടി കരകെട്ടീന്റവിട അൽത്താഫ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ​ഗോസായിക്കുന്നിന് താഴെ ബീച്ചിൽ അൽത്താഫും സുഹൃത്തും ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽത്താഫിനൊപ്പം

വില്ല്യാപ്പള്ളി – ആയഞ്ചേരി റോഡ് ഹൈട്ടെക്കാവും; 5.77 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരണത്തിലേക്ക്

വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ ആയഞ്ചേരി വില്ല്യാപ്പള്ളി റോഡിൻ്റെ നവീകരണ പ്രവൃത്തി പൂർത്തീ കരണത്തിലേക്ക് അടുക്കുന്നു. രണ്ട് പ്രധാന ടൗണുകളായ വില്യാപ്പള്ളിയും ആയഞ്ചേരിയും ബന്ധിപ്പിക്കുന്ന റോഡ് വില്ല്യാപ്പള്ളി, തിരുവള്ളൂർ, ആയഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണ്. വില്ല്യാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന റോഡിൻ്റെ ആദ്യ റീച്ചിലെ 1.25 കോടി രൂപയുടെ ബിസി

ജനങ്ങളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരം വേണം, ദേശീയപാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം; സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനം

അഴിയൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിരമായി ദേശിയപാതാ നിർമ്മാണം പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റരീതിയിൽ നിർമ്മിക്കണമെന്നും സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവ്ചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവ് ചാലുകളാണ് പലയിടങ്ങളിലും നിർമ്മിച്ചത്. ഇതൊക്കെ പരിഹരിച്ചു പാതാനിർമ്മാണം ഉടൻ പൂർത്തിയാക്കണം. ചോമ്പാൽ

വടകര പുതിയ ബസ് സ്റ്റാൻഡ് പുതുമോടിയിലേക്ക്; സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി, രൂപരേഖ തയ്യാറാക്കാൻ എൻഐടി സംഘം സ്ഥലപരിശോധന നടത്തി

വടകര: വടകര പുതിയ ബസ് സ്റ്റാൻഡ് പുതിയ രൂപത്തിലേക്ക് മാറാനൊരുങ്ങുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതിയായി.റീബിൽഡ് കേരള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. രൂപരേഖ തയ്യാറാക്കാൻ കോഴിക്കോട് എൻഐടിക്ക് നഗരസഭ കത്തുനൽകി. എൻഐടി സംഘം സ്ഥലപരിശോധന നടത്തി നിർദേശങ്ങൾ നഗരസഭക്ക് സമർപ്പിച്ചിരുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡ് ലെവലിൽനിന്ന്‌ ഏകദേശം മുക്കാൽ

ജീവൻരക്ഷാ മരുന്നുകൾക്ക് ഏർപ്പെടുത്തിയ നികുതികൾ പിൻവലിക്കണം; ആവശ്യവുമായി പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ വടകര ഏരിയ സമ്മേളനം

വടകര: ജീവൻ രക്ഷാ ഔഷധങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) വടകര എരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുൻസിപ്പൽ കൗൺസിലർ അജിത ചീരാംവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സുനിൽകുമാർ.എ.പി. അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഐ.മണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഔഷധ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, ഫാർമസിസ്റ്റുകൾക്ക് പ്രഖ്യപിക്കപ്പെട്ട

സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും

അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന

error: Content is protected !!