Category: വടകര
ജനപ്രതിനിധികളെ അറിയിക്കാതെ വടകര നഗരസഭാ കൗൺസിൽ യോഗം നടത്തിയെന്ന് ആരോപണം; പ്രതിഷേധവുമായി യു.ഡി.എഫ്
വടകര: നഗരസഭയിലെ കൗൺസിൽ യോഗം ജനപ്രതിനിധികളെ അറിയിക്കാതെ നടത്തിയത് 1994ലെ കേരള മുനിസിപ്പൽ ആക്ടിന് വിരുദ്ധമായാണെന്നു യു.ഡി.എഫ്. മുനിസിപ്പൽ നിയമവും ചട്ടവും കാറ്റിൽ പറത്തി ജനപ്രതിനിധികളുടെ അധികാരത്തിൽ കൈകടത്താൻ നഗരസഭ ജീവനക്കാരെ അനുവദിക്കില്ലെന്നും ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം പറഞ്ഞു. കേരള മുനിസിപ്പൽ ആക്ട് പ്രകാരം സാദാരണ കൗൺസിൽ യോഗം
പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; വേളം മാമ്പ്ര മലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വൈദ്യുതി ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വേളം ഗ്രാമ പഞ്ചായത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ മാമ്പ്ര മലയിലെ വോൾടേജ് ക്ഷാമം പരിഹരിക്കുന്നതിന് 500എം 11കെ.വി ലൈൻ വലിച്ച്, ഒരു 100കെ.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ പൂർത്തീകരിക്കുകയും, ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്. ട്രാസ്ഫോർമർ സ്ഥാപിക്കുന്നതോടെ പ്രദേശത്തെ
ഇനി സുഖയാത്ര; മണിയൂർ പാലയാട് രണ്ട് റോഡുകളുടെ ഉദ്ഘാടനം, ആഘോഷമാക്കി നാട്
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ പൂർത്തീകരിച്ച വിവിധ റോഡ് റോഡുകളുടെ ഉദ്ഘാടനം നടന്നു. മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂർത്തീകരിച്ചതിൻ്റെയും, മൃഗാശുപത്രി – തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർതിയായതിൻ്റെയും ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക്
മാലിന്യമുക്തം നവകേരളം; ഡ്രൈ ഡേ ആചരിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്
വടകര: മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഞായറാഴ്ച ഡ്രൈ ഡെ ആചരിച്ചു. വീടുകളിലും, പൊതു ഇടങ്ങളിലും ശൂചീകരണം നടത്തി. ശുചീകരണ പ്രവൃത്തി കടമേരി പാലം തലക്കലിൽ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മാർച്ച് 27 ന് പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ
മണിയൂർ പാലയാട് മൃഗാശുപത്രി -വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ട പ്രവർത്തി പൂർത്തിയായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടൊപ്പം മൃഗാശുപത്രി – തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർത്തിയായതിൻ്റെയും ഉദ്ഘാടനം നടന്നു. ചടങ്ങിൽ വാർഡ് മെമ്പർ ടി പി.ശോഭന അദ്ധ്യക്ഷത വഹിച്ചു. വിപി
അമ്മയുടെ നഗ്ന വിഡിയോ മകന് അയച്ചു; വില്യാപ്പള്ളി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ, യുവാവ് സ്ത്രീകളെ വലയിലാക്കുന്നത് ഇൻസ്റ്റഗ്രാം വഴി
വടകര: അമ്മയുടെ നഗ്ന വീഡിയോ പകർത്തി മകന് അയച്ചു നൽകിയ കേസിൽ പ്രതി അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനാണ് കേസ് . ജൂസിൽ മദ്യം കലർത്തിയാണ് യുവതിയുടെ നഗ്ന വിഡിയോ പ്രതി പകർത്തിയത്. യുവതിയുടെ മകന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രതിയെ അറസ്റ്റ്
തടസ്സങ്ങൾ നീങ്ങി, പ്രതീക്ഷയിലാണ് നാട്; എടച്ചേരിയിൽ മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന തുരുത്തിമുക്ക് പാലം ടെണ്ടർ നടപടിയിൽ
എടച്ചേരി: യാത്രയ്ക്കായി ഇപ്പോഴും ചെറുതോണികളെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാവുന്നു. എടച്ചേരിയെയും കണ്ണൂർ ജില്ലാ അതിർത്തിയായ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽ നിന്നും 15.28 കോടി രൂപയുടെ ഭരണാനുമതിയായി. വർഷങ്ങൾക്ക് മുമ്പ് രണ്ടു തൂണുകൾ മാത്രം നിർമിച്ചു സാങ്കേതിക പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച
ലഹരിക്കെതിരെ പ്രചാരണവുമായി മന്തരത്തൂരിൽ ഡി.വൈ.എഫ്.ഐ യുടെ വീട്ടുമുറ്റ സദസ്സ്
മണിയൂർ: മയക്ക്മരുന്ന് ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ എടത്തുംകര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മന്തരത്തൂർ മേഖലാ സെക്രട്ടറി വൈശാഖ് ബി.എസ് ഉദ്ഘാടനം ചെയ്തു. വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി കെ.ജയപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരായ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും തുടക്കേണ്ടതുണ്ട്. കുട്ടികളെ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിപ്പിക്കാൻ സമുഹത്തിൻ്റെ വലിയ
ചെമ്മരത്തൂരിലെ മാനവീയം സാംസ്കാരിക നിലയത്തിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; സി.പി.ഐ ചെമ്മരത്തൂർ സ്കൂൾ ബ്രാഞ്ച്
തിരുവള്ളൂർ: സി.പി.ഐ ചെമ്മരത്തൂർ സ്കൂൾ ബ്രാഞ്ച് സമ്മേളനം ചേർന്നു. ആയഞ്ചേരി മണ്ഡലം കമ്മറ്റി അംഗം കെ.എം.സുനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി.കെ.സജീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്മരത്തൂരിലെ മാനവീയം സാംസ്കാരിക നിലയത്തിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് അധികൃതരോട് സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
ലഹരി അടക്കാനും റോഡുകൾ തുറക്കാനും ഊന്നൽ നൽകി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്
തിരുവള്ളൂർ: സമൂഹത്തിൽ അപകടകരമായി വ്യാപിക്കുന്ന ലഹരിയെ പ്രതിരോധിക്കാൻ 2.5 ലക്ഷം രൂപയും ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും 8.5 കോടിയും വകയിയിരുത്തി 3,97,04,397രൂപ മിച്ചമുള്ള തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഡി.പ്രജീഷ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലും വീട്ടിലും തൊഴിലെടുക്കാൻ സൗകര്യക്കുറവുള്ള വനിതകൾക്ക് ന്യൂതന സാങ്കേതിക