Category: വടകര

Total 2291 Posts

അപകടാവസ്ഥയിലായ അക്വാഡക്ടുകൾ പുതുക്കി പണിയണം; സി.പി.ഐ ചോറോട് ലോക്കൽ സമ്മേളനം

ചോറോട്: സിപിഐ ചോറോട് ലോക്കൽ സമ്മേളനം പരവൻകണ്ടി കൃഷ്ണൻ നഗറിൽ നടന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: പി.ഗവാസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ എൻ.കെ. മോഹനൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.കെ.സതീശൻ റിപ്പോർട്ടും വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ചോറോട് പഞ്ചായത്തിലൂടെ കടന്നു പോകുന്ന നീർചാലുകളിൽ (അക്വഡക്ട് ) മിക്കവാറും

അറക്കിലാട് വീടിന് മുകളിലേക്ക് പേരാലും തെങ്ങുകളും പൊട്ടി വീണു; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വടകര: പേരാലും തെങ്ങും പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. കക്കുഴിയുള്ള പറമ്പിൽ വസന്തയുടെ വീടിന് മുകളിലേക്കാണ് മരങ്ങൾ വീണത്. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അറക്കിലാട് പരദേവതാ ക്ഷേത്രത്തിലെ പേരാലിന്റെ വലിയ ശിഖരം പൊട്ടി തെങ്ങുകൾക്ക് മുകളിലേക്ക് വീഴുകയും തുടർന്ന് രണ്ട് തെങ്ങുകളും വീടിന്റെ മേൽക്കൂരയിലേക്ക് വീഴുകയായിരുന്നെന്ന്

വടകര പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

വടകര: പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. പുത്തൂർ അക്കംവീട്ടിൽ മുഹമ്മദ് ഷജൽ(15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് അപകടം. കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പുത്തൂർ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയതായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പരിചയത്തിലുള്ള ഒരാളുടെ ബൈക്ക് ഷജൽ ഓടിച്ച്

നാദാപുരത്തെ നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്; 30 സംരംഭകര്‍ക്കായി 3.55 കോടിയുടെ വായ്പകള്‍ക്ക് ശിപാര്‍ശ

നാദാപുരം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും നാദാപുരത്ത് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില്‍ (മാര്‍ച്ച് 22) 30 സംരംഭകര്‍ക്കായി 3.55 കോടി രൂപയുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത 44 പ്രവാസി സംരംഭകരില്‍ 12 പേരോട് അവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി സബ്സെന്റര്‍

ക്ഷയരോഗ മുക്ത കേരളത്തിനായി ജനകീയ മുന്നേറ്റം; ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

നാദാപുരം: ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകള്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ക്ഷയരോഗ വിഭാഗം നല്‍കുന്ന അവാര്‍ഡിന് നാദാപുരം പഞ്ചായത്ത് അര്‍ഹരായി. ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്താണ് നാദാപുരം. കോടഞ്ചേരിയില്‍ നടന്ന ലോക ക്ഷയരോഗ ദിനചാരണത്തിന്റെ ജില്ലാ തല പരിപാടിയില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വൈസ്

മയ്യഴിപുഴ കയ്യേറ്റം സംബന്ധിച്ച വാർത്ത: നാദാപുരത്തെ മാധ്യമ പ്രവർത്തകര്‍ക്കെതിരായ വധഭീഷണിയില്‍ ശക്തമായ നടപടി വേണമെന്ന് കെ.ജെ.യു

കോഴിക്കോട്: മയ്യഴി പുഴ കൈയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിന് മാധ്യമ പ്രവർത്തകരെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജന്മഭൂമി നാദാപുരം ലേഖകൻ സജീവൻ നാദാപുരം, കേരള കൗമുദി ലേഖകൻ വി.പി രാധാകൃഷ്ണൻ എന്നിവർക്കെതിരെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഈന്തുള്ളതിൽ ഹാരിസ്

അഴിത്തല പള്ളീന്റവിട എം.പി ജമീല അന്തരിച്ചു

അഴിത്തല: പള്ളീന്റവിട എം.പി ജമീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്‌: അഴിത്തല ജുമാ മസ്ജിദിൽ ദീർഘകാലം മുഅദ്ദിനും ഉമൂറുൽ ഉലൂം മദ്രസയിലെ അദ്ധ്യാപകനുമായിരുന്ന പരേതനായ അലി ഉസ്താദി. മക്കൾ: ഗഫൂർ, മുനീറ, സ്വാലിഹ, റഹ്മത്ത്, ഷൗക്കത്ത്. സഹോദരങ്ങൾ: സുബൈദ, മജീദ്, അബ്ബാസ്, അസീസ്, അമീർ, ഹംസ, അബ്ദുൽകരീം. Description: Azhithala Pallintavide MP Jameela passed

ലഹരിമുക്ത നാടിനായി നമുക്ക് കൈ കോര്‍ക്കാം; ശ്രദ്ധേയമായി കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍

വടകര: കുട്ടോത്ത് ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയില്‍ സംഘടിപ്പിച്ചു. കാവില്‍ റോഡില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ബിജുള ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡണ്ട് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്രോസ് കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകാരൻമാർ ജനകീയ

വെട്ടിനിരത്തിയ നിലയില്‍ കവുങ്ങും വാഴകളും; ആയഞ്ചേരിയില്‍ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ കുറ്റ്യാടിപ്പൊയിൽ, ചേറ്റുകെട്ടി പ്രദേശങ്ങളിലെ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കർഷകസംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റി. നെല്ലോളി ബിജിത്ത്, നീലിയത്തുമീത്തൽ രാജേഷ്, ഓറോപ്പൊയിൽ ലത്തീഫ് മുസ്‌ല്യാർ എന്നിവരുടെ കവുങ്ങ്, നേന്ത്ര, റോബസ്റ്റ ഇനം വാഴകൾ എന്നിവയാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. കർഷക സംഘം നേതാക്കൾ സംഭവ സ്ഥലങ്ങൾ സന്ദർശിച്ചു.

പഴങ്കാവിൽ വീട്ടു കിണറിൽ കരി ഓയിൽ ഒഴിച്ചതായി പരാതി

വടകര: പഴങ്കാവിൽ വീട്ടു മുറ്റത്തെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗശൂന്യമാക്കിയതായി പരാതി. പുതിയോട്ടിൽ താഴെക്കുനി ദാമോദരന്റെ വീട്ടുകിണറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ദാമോദരനും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് അഞ്ജാതർ കരി ഓയിൽ ഒഴിച്ചത്. സംഭവത്തിൽ നെല്ലിയങ്കര റെസിഡൻറ്‌സ് അസോസിയേഷൻ വടകര പോലീസിൽ പരാതി നൽകി. തുടർന്ന് അസോസിയേഷൻ ഭാരവാഹികളുടെ

error: Content is protected !!