Category: വടകര
ജനങ്ങളുടെ യാത്രാസൗകര്യത്തെ പരിഗണിച്ചില്ല, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്നത് അശാസ്ത്രീയ വാർഡ് വിഭജന’മെന്ന് ആരോപണം; പരാതി നൽകാനൊരുങ്ങി കോണ്‍ഗ്രസ്
വില്ല്യാപ്പള്ളി: അശാസ്ത്രീയമായ വാർഡ് വിഭജനമാണ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടന്നതെന്ന് വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി. പല വാർഡുകളും ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന രീതിയിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. വാർഡ് 6 അരയാക്കൂൽ, വാർഡ് 7 വില്ല്യാപ്പള്ളി, വാർഡ് 16 ലോകനാർകാവ്, വാർഡ് 18 ചല്ലിവയൽ തുടങ്ങിയ 7 വാർഡുകൾ വിഭജിച്ചത് ജനങ്ങളുടെ യാത്രാസൗകര്യത്തിനെ പരിഗണിക്കാതെയാണെന്നാണ് കോണ്‍ഗ്രസ്
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്; 25നുള്ളിൽ അന്വേഷണ റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി
വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പൊലീസിന് കോടതി നിര്‍ദേശം
നാല് പതിറ്റാണ്ട് പിന്നിട്ട് തയ്യുളളതിൽ രാജന്റെ ‘നിർവാണം’; നാടക ഓർമകളുമായി വടകരയില്‍ 23ന് ഒത്തുചേരൽ
വടകര: തയ്യുള്ളതില്‍ രാജന്‍ രചിച്ച ‘നിര്‍വാണം’ എന്ന നാടകം ആദ്യാവതരണം നടന്ന് നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ അണിയറയിലും അരങ്ങിലും പ്രവര്‍ത്തിച്ചവര്‍ ഒത്തുചേരുന്നു. നാടകത്തിന്റെ ഓര്‍മ പുതുക്കലും, ഷഡ് ഭാഷാ പതിപ്പിന്റെ പ്രകാശനവും 23ന് പകല്‍ മൂന്നിന് വടകര ടൗണ്‍ഹാളില്‍ നടക്കും. ഷഡ്ഭാഷ പതിപ്പിന്റ പ്രകാശന ചടങ്ങ് കന്നട നാടക കൃത്തും നടനും സംവിധായകനുമായ പ്രഫ. എച്ച്.എസ്.ഉമേഷ്
തോടന്നൂർ ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു
തോടന്നൂർ: ആശാരിക്കണ്ടി മീത്തൽ മാധവി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കരുവോത്ത് കൃഷ്ണൻ. മക്കൾ: എൻ.കെ പവിത്രൻ (മന്തരത്തൂർ ബാങ്ക്), രാധ, സതി. മരുമക്കൾ: പരേതനായ രമേശൻ (തലായി), കുമാരൻ (ആയഞ്ചേരി), ഉഷ. [mid4 Description: Thodannur asharikkandi meethal madhavi passed away
മലയാളിയുടെ പ്രിയപ്പെട്ട തകരയിലെ ചെല്ലപ്പനാശാരിയായി തകർത്തഭിനയിച്ചു; ജില്ലാ കലോത്സവം നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി
വടകര: ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി . “ശ്വാസം” എന്ന നാടകത്തിൽ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് ഫിദൽ ഗൗതമാണ് ഈ വർഷത്തെ മികച്ച നടൻ. തോടന്നൂർ സബ്ജില്ല കലോത്സവ നാടക മത്സരത്തിലും ഫിദൽ തന്നെയായിരുന്നു മികച്ച നടൻ. കഴിഞ്ഞ
ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിന് നാളെ വടകരയിൽ തുടക്കമാകും; വിവിധ വിഭാഗങ്ങളിലായി എണ്ണൂറിലേറെ പേർ പങ്കെടുക്കും
വടകര: കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ അസോസിയേഷന്റെ 27-ാമത് കരാട്ടെ ചാമ്പ്യൻഷിപ്പിന് നാളെ ( നവംബർ 23) വടകരയിൽ തുടക്കമാകും. വടകര ഐപിഎം സ്പോർട്സ് ആൻഡ് കരിയർ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നാളെ രാവിലെ 11 മണിയോടെ ഡിസ്ട്രിക്ട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം നിർവഹിക്കും. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ 21,സീനിയർ
വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു; പിച്ചയെടുക്കൽ സമരവുമായി യൂത്ത് കോൺഗ്രസ്
വടകര: വടകര ജില്ലാ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡിസംബർ ഒന്നു മുതൽ ഒ. പി ടിക്കറ്റ് ചാർജ് വർധിപ്പിക്കാനുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു. ഒ. പി ടിക്കറ്റ് ചാർജ് വർധനവ് പിൻവലിക്കുക, കാർഡിയോളജി ഉൾപ്പെടെയുള്ള
വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; നാരായണനഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിന് 4.39 കോടി
വടകര: വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നാരായണ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിനും മറ്റു പ്രവൃത്തികൾക്കുമായി കിഫ്‌ബി 4.39 കോടി രൂപ അനുവദിച്ചു. നേരത്തെ സാധാരണ കോർട്ടുകൾ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു. എന്നാൽ ആധുനികരീതിയിലുള്ള കോർട്ടുകൾ വേണമെന്ന ആവശ്യം ഉയർന്നതോടെ ആറുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. രണ്ടു
സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു; ദേശീയപാതയില്‍ മൂരാട് വന്‍ഗതാഗതക്കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് വന്‍ ഗതാഗതക്കുരുക്ക്. കണ്ണൂര്‍ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ നിരതെറ്റിച്ച് കണ്ണൂര്‍ ഭാഗത്തേക്കുള്ള
നാടന്‍പാട്ടും നൃത്തവും തുടങ്ങി മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍; മണിയൂർ ഫെസ്റ്റ് ഡിസംബർ 27 മുതൽ
വടകര: മണിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മണിയൂര്‍ ഫെസ്റ്റ് ഡിസംബര്‍ 27,28,29 തീയതികളിലായി നടക്കും. സിനിമാ-നാടക രംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരുടെ വിവിധ പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത വിരുന്ന്, നിഷാദും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ട് മേള, മണിയൂരിലെ അങ്കണവാടി, കുടുംബശ്രീ, വയോജനം,