Category: മേപ്പയ്യൂര്‍

Total 1238 Posts

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ചെറുവണ്ണൂരില്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു

ചെറുവണ്ണൂര്‍: പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും 2018 ലെ ഡി.എസ്.ആര്‍ (ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ്) ആഗസ്റ്റ് 15 മുതല്‍ നടപ്പാക്കിയിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡി.എസ്.ആര്‍ നടപ്പാക്കാത്തതില്‍ ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഗ്രാമപഞ്ചായത്ത് അംഗം എ.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.

മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തും പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് കെ.ടി രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 280 ഗുണഭോക്താക്കളെയാണ്

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍; കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

മേപ്പയ്യൂര്‍: പന്ത്രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിട്ടുള്ള മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിലവില്‍ 426 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വാര്‍ഡ് 6, 8, 9, 13 എന്നിവയില്‍ മുപ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത. കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള മേപ്പയ്യൂരിലെ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ എല്‍.പി സ്‌കൂളിലാണ് സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മഞ്ഞക്കുളത്ത് നടന്ന ചടങ്ങില്‍ മേലടി ബി.ആര്‍.സിയിലെ ബി.പി.സി വി. അരുനാജ് അധ്യക്ഷനായിരുന്നു. ബി.ആര്‍.സി മേലടിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ ചുമതലയുള്ള പരിശീലകന്‍ അനീഷ്

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂര്‍ താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന മത്സരം നടത്തുന്നു

കീഴരിയൂര്‍: ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതി കീഴരിയൂര്‍ താലൂക്കിലെ ഹെസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ മാറ്റങ്ങളും’ എന്നതാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ലേഖനം അഞ്ചു പുറത്തില്‍ കവിയരുത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രചനയോടൊപ്പം പേര്, മേല്‍വിലാസം,

ചെറുവണ്ണൂരിലെ അഗ്രോ സര്‍വീസ് സെന്റര്‍ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ്

മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗ്രോ സര്‍വീസ് സെന്ററില്‍ നടക്കുന്ന അഴിമതിയെകുറിച്ചും, കെടുകാര്യസ്ഥതയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫെസിലിറ്റേറ്റര്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ കൃഷിഭവന് മുമ്പില്‍ നടന്ന ധര്‍ണ്ണ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി

മേപ്പയ്യൂരില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്ത് പി.ഇ.സിയുടെ ആഭിമുഖ്യത്തില്‍ അധ്യാപക സംഗമവും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. വി.എല്‍.പി മഞ്ഞക്കുളം സ്‌കൂളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പി. ഗോവിന്ദന്‍ മാസ്റ്റര്‍ (മേലടി എ.ഇ.ഒ), വി. അനുരാജ് (മേലടി ബി.പി സി )

നീറ്റ് പരീക്ഷ എഴുതാന്‍ ഫോട്ടോ ഇല്ല; നിസഹായരായ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാര്‍. പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ഫോട്ടോ ഇല്ലാതിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊലീസിന്റെ ഇടപെടലില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ കുറുവങ്ങാട് മര്‍കസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ നാല് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് സഹായിച്ചത്. ഈ നാല് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ ഇല്ലാതെയാണ് പരീക്ഷയ്ക്ക്

മേപ്പയ്യൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍; വാർഡുകളും നിയന്ത്രണങ്ങളും വിശദമായി അറിയാം

മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ പന്ത്രണ്ടും ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാല്‍പ്പതിന് മുകളിലാണ് മേപ്പയ്യൂരിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 55 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

നരക്കോട്-കുരുടിമുക്ക് റോഡിലെ നെല്‍പ്പാടത്ത് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധവുമായി അയല്‍സഭ

മേപ്പയൂര്‍: പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നരക്കോട് നാഗത്തിങ്കല്‍ അയല്‍സഭ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയതില്‍ അയല്‍സഭ ശക്തമായി പ്രതിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ ലോറിയില്‍ മാലിന്യം തള്ളിയത്. ഇതിനെതിരെ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപവാസികള്‍ അസഹ്യമായ ദുര്‍ഗന്ധവും ജലമലിനീകരണവും പകര്‍ച്ചവ്യാധി ഭീഷണിയും കാരണം ഭീതിയിലാണ്. നിടുമ്പൊയില്‍ ഭാഗത്തുകൂടി ഒഴുകുന്ന നടേരി തോടിലേയ്ക്കും സമീപത്തെ വയലിലേയ്ക്കും

error: Content is protected !!