Category: മേപ്പയ്യൂര്‍

Total 1172 Posts

കാത്തിരിപ്പിന് വിരാമം, കീഴരിയൂർ തുറയൂർ നിവാസികൾക്കിനി സുഖയാത്ര; നടയ്ക്കൽ പാലം നിർമ്മാണം അവസാനഘട്ടത്തിൽ

കീഴരിയൂർ: കീഴരിയൂർ, തുറയൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ കോരപ്ര-പൊടിയാടി റോഡിലെ നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. വരുന്ന ഡിസംബറോടെ നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതിനോടനുബന്ധിച്ചുള്ള മുറി നടയ്ക്കൽ പാലത്തിന്റെ നിർമാണപ്രവൃത്തി ഉടൻ ആരംഭിക്കും. കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും മാത്രം കടന്നു പോകാൻ കഴിയുമായിരുന്ന നടയ്ക്കൽ പാലവും മുറിനടയ്ക്കൽ പാലവും വീതിയുള്ള വലിയ പാലങ്ങളായാണ്

വിദ്യാര്‍ത്ഥികള്‍ അറിയാന്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്ന് നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലേക്ക് കൗണ്ടര്‍ സൈന്‍ ചെയ്യാന്‍ മെമ്പര്‍മാര്‍ക്ക് ഇന്ന് തന്നെ വാർഡ് മെമ്പർമാർ വശം തിരികെ നൽകാൻ നിര്‍ദേശം

മേപ്പയ്യൂര്‍; പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നാളെ രാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലേക്ക് കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി മെമ്പര്‍ മാരുടെ കൈവശം നല്‍കേണ്ടതാണ്. ഇന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് മെമ്പറുടെ കൈവശം നല്‍കി സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊതു വൈഫൈ കേന്ദ്രം തുറന്നു; കായലാട് അങ്കണവാടിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസിഡന്റ് കെ.ടി.രാജന്‍

മേപ്പയ്യൂര്‍; മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പൊതു വൈഫൈ കേന്ദ്രം കായലാട് അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഏ.പി. രമ്യ, കെ.പി വേണുഗോപാല്‍, ദാമോദരന്‍ പൊറായില്‍, പി.എം.ബാലകൃഷണന്‍ മാസ്റ്റര്‍, ടി.കെ.പ്രഭാകരന്‍, കെ.കെ.കുഞ്ഞിരാമന്‍, സുജ ടീച്ചര്‍, സുഭാഷ് മാസ്റ്റര്‍, എന്നിവര്‍ ആശംസയും

കേരഗ്രാമം പദ്ധതി മേപ്പയ്യൂരിൽ വളം വിതരണം ചെയ്തു

മേപ്പയ്യൂർ: കേരഗ്രാമം പദ്ധതി പ്രകാരം മേപ്പയ്യൂർ പഞ്ചായത്ത് എട്ടാം വാർഡിൽ വളം വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി കെ.നാരായണ് വളം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.ശ്രീധരൻ അധ്യക്ഷനായി.കെ പി രാമചന്ദ്രൻ, മുജീബ് കോമത്ത്, കെ.കെ.മെയ്തീൻ എന്നിവർ സംസാരിച്ചു. വി.കെ.ബാബുരാജ് സ്വാഗതവും വികസന സമിതി കൺവീനർ സി.എം.ബാബു നന്ദിയും പറഞ്ഞു.

കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍; കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കേളപ്പന്‍ മാസ്റ്റര്‍ മക്കള്‍: രാജഗോപാലന്‍, സുരേഷ് ബാബു (റിട്ട. അധ്യാപകന്‍ ആവള യു.പി) പ്രദീപ് കുമാര്‍ (കെ.എസ്ഇബി.സബ് സ്റ്റേഷന്‍ മേപ്പയ്യൂര്‍) സുനില ‘പരേതനായ സജീവ് കുമാര്‍, മരുമക്കള്‍: പ്രേമകുമാരി, ഷീജ, പുഷ്പ, രാജീവന്‍വിളയാട്ടൂര്‍, രാജശ്രീ

കോഴിക്കോട് ചരക്ക് വാനില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് വാന്‍ ഡ്രൈവറായ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കലിന് സമീപമുണ്ടായ വാഹനപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഹാഷിമാണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഹാഷിം ഓടിച്ച മിനിലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഹാഷിമിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പയ്യോളിയില്‍ പുതുതായി തുടങ്ങിയ ഫ്രൂട്‌സ് ആന്റ്

കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളാവണം- എന്‍.കെ.വത്സന്‍

ചെറുവണ്ണൂര്‍: കേരളത്തിന്റെ പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ വലിയ തുക കൃഷിയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോള്‍ അവ നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്ന് എല്‍.ജെ.ഡി.സംസ്ഥാന സെക്രട്ടറി എന്‍.കെ.വത്സന്‍ പറഞ്ഞു. ആവിശ്യമായ ജീവനക്കാരില്ലാത്ത ചെറുവണ്ണൂര്‍ കൃഷിഭവനു മുന്നില്‍ നടന്ന എല്‍.ജെ.ഡി പഞ്ചായത്ത് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തദ്ദേശ

മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റി അനുമോദിച്ചു

മേപ്പയ്യൂര്‍: എം.ബി.ബി.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ക്യു.സി.എം.സി പ്രസിഡന്റ് മുഹമ്മദ് ചാവട്ട് മൊമെന്റോ നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മഹല്ല് വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ സി.ഇ അഷറഫ് മാസ്റ്റര്‍, ഖത്തര്‍ കമ്മിറ്റി

എം.ബി.ബി.എസിന് ഉന്നത വിജയം; മേപ്പയ്യൂര്‍ സ്വദേശി ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം

മേപ്പയ്യൂര്‍: എം.ബി.ബി.എസിന് ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്‌നേഹാദരം. ചാവട്ട് സെന്റര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജാസ്മിന് ഉപഹാരം നല്‍കി ആദരിച്ചത്. ഡി.വൈ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല സെക്രട്ടറി ധനേഷ് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍, കമ്മറ്റി അംഗങ്ങളായ ഫിദല്‍, അക്ഷയ് എന്നിവര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ചാവട്ട് കുഞ്ഞോത്ത് ജബ്ബാറിന്റെയും

നന്തി ടോള്‍ ബൂത്തിന് സമീപത്തെ വാഹനാപകടം: ലോറി തോട്ടിലേക്ക് മറിഞ്ഞത് പശുവിനെ ഇടിച്ച ശേഷം, അപകടത്തില്‍ പശുവിന് ജീവന്‍ നഷ്ടമായി

കൊയിലാണ്ടി: നന്തി മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം പ്ലൈ വുഡ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് പശുവിനെ ഇടിച്ചിട്ട ശേഷം. റോഡിനരികില്‍ കെട്ടിയിരുന്ന താഴെ ചെള്ളങ്ങാട്ട് ദാസൻ എന്നയാളുടെ പശുവിനെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ലോറി രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ തോട്ടിലേക്ക് തെറിച്ച് വീണ പശുവിനെ കയറുപയോഗിച്ച്

error: Content is protected !!