Category: മേപ്പയ്യൂര്‍
മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ്; രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയില്‍
പയ്യോളി: മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരും മറ്റും ആശങ്കയിലായി. മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന് (കിച്ചു – 28) ആണ് ചിറയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. രക്ഷാ പ്രവര്‍ത്തകര്‍ക്കും
ഉത്തരപ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം
മേപ്പയ്യൂര്‍: ഉത്തരപ്രദേശില്‍ നടന്ന കര്‍ഷകകൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ സൗത്ത്, നോര്‍ത്ത് മേഖലാ കമ്മറ്റികള്‍ സംയുക്തമായാണ് മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെയാണ് ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി നാല് കര്‍ഷകര്‍ അടക്കം ഒമ്പത് പേര് കൊല്ലപ്പെട്ടത്. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി
മേപ്പയ്യൂരില്‍ ‘സുരക്ഷ’ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
മേപ്പയൂര്‍: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മേപ്പയൂര്‍ സൗത്തിന്റെ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസത്തില്‍ സൗജന്യമായി ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ടെസ്റ്റ് നടത്തും. എല്ലാ മാസത്തിലും ഒരു തവണയാണ് ടെസ്റ്റ് നടത്തുക. സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ സുരക്ഷയുടെ 22 യൂണിറ്റുകളില്‍ സൗജന്യ
മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു
മേപ്പയൂര്‍: മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള മഞ്ഞക്കുളം കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ടി. പി. റിയാസ് (നൊച്ചാട് എച്ച്.എസ്.എസ് ), അനീസ് (മുന്‍സിഫ് കോടതി കൊയിലാണ്ടി), ടി .പി .നജില. മരുമക്കള്‍: മുഹമ്മദ് കാളിയേരി (റിട്ട. സബ് ഇന്‍സ്പെക്ടര്‍ ), ജെസില(കാവുന്തറ), സപ്ന
മേപ്പയ്യൂരിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്നു: ഉദ്ഘാടനം നിര്‍വ്വഹിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു.
പുരസ്കാര നിറവില്‍ മേപ്പയ്യൂര്‍; ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്ര കേരളം പുരസ്കാരം മേപ്പയ്യൂര്‍ പഞ്ചായത്തിന്
മേപ്പയ്യൂര്‍: ആര്‍ദ്ര കേരളം പുരസ്കാര നിറവില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത്. ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 2018-19 ലെ ആര്‍ദ്ര കേരളം പുരസ്ക്കാരമാണ് മേപ്പയ്യൂര്‍ പഞ്ചായത്തിന് ലഭിച്ചത്. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് പഞ്ചായത്തിന് പുരസ്ക്കാരം ലഭിച്ചത്. പ്രശസ്താ പത്രവും അഞ്ച് ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍
മഹാത്മാഗാന്ധി നാഷണല്‍ ഫെലോഷിപ്പിന് അര്‍ഹനായ മുഹമ്മദ് റാഷിദിന് അനുമോദനം
മേപ്പയൂര്‍: മഹാത്മാഗാന്ധി നാഷണല്‍ ഫെലോഷിപ്പിന് അര്‍ഹത നേടിയ മുഹമ്മദ് റാഷിദ് രാമല്ലൂരിനെ അനുമോദിച്ചു. മേപ്പയ്യൂരിലെ സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥിയാണ് മുഹമ്മദ് റാഷിദ്. ഐ.ഐ.എം ബാംഗ്ലൂരിന്റെ സഹകരണത്തോടെയാണ് ഫെലോഷിപ്പ്. അഖിലേന്ത്യാതലത്തില്‍ നടത്തിയ പ്രാഥമിക പരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫെലോഷിപ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. മാനേജര്‍ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍
‘സ്വാതന്ത്ര്യജാല’ വിജയികൾക്ക് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സമ്മാനങ്ങൾ നൽകി
മേപ്പയ്യൂര്‍: കീഴരിയൂര്‍ ബോംബ് കേസ് അനുസ്മരണ’ പരിപാടിയുടെ ഭാഗമായി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം വിദ്യാര്‍ത്ഥികള്‍ക്കായി സ്ക്കൂള് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യജ്വാലയില് വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ വിദ്യാലയങ്ങള്‍ക്ക് റോളിംഗ് ഷീല്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി വിതരണം ചെയ്തു. എല്‍.പി വിഭാഗത്തില്‍ എം.കുമാരന് മാസ്റ്റര്‍ സ്മാരക ഷീല്‍ഡ് കണ്ണോത്ത് യു.പി.സ്ക്കൂളും
ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകൾ നടപ്പാക്കാൻ സി.പി.എം മത്സരിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്
മേപ്പയൂര്‍: ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാന്‍ സി.പി.എം മത്സരിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എഅസീസ്. കോട്ടയം നഗരസഭാ ഭരണം ബി.ജെ.പിയുമായിചേര്ന്ന് അട്ടിമറിച്ചതിനെ സി.പി.എം നേതാക്കള്‍ ന്യായീകരിക്കുന്നത് ഇതിനുള്ളതെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല എം.എ സിലബസില്‍ നിന്ന് സംഘപരിവാര്‍ നേതാക്കളെ പൂര്‍ണമായി ഒഴിവാക്കാത്തതും,സി. പി.എം ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളില്‍
കീഴരിയൂര്‍ ചന്ദന മോഷണക്കേസ്; പ്രതികളെ പിടികൂടാനായില്ല, അന്വേഷണച്ചുമതല പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന്
കീഴരിയൂര്‍: കീഴരിയൂരില്‍ നിന്ന് ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കേസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊയിലാണ്ടി പൊലീസ് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിന് കൈമാറി. ചന്ദനമോഷണ സംഘം സഞ്ചരിച്ച മാരുതി സിഫ്റ്റ് കാറും, ഇരുപത്തിയൊന്ന് മരകഷ്ണങ്ങളും, കണ്ടെടുത്ത ആയുധങ്ങളും മൊബൈല്‍ ഫോണുകളും കോടതിയില്‍ ഹജരാക്കിയതായി പെരുവണ്ണാമുഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബൈജു നാഥ്