Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരം

മേപ്പയ്യൂര്‍: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സമരം നടത്തി. രാവിലെ പത്തുമണിയ്ക്ക് നടന്ന സമരം എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി എം.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. സി.എം. സത്യന്‍, പി. പ്രകാശന്‍ (സി.ഐ.ടി.യു) എന്നിവര്‍

കീഴ്പ്പയ്യൂര്‍ ഒളോര മൊയ്തീന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ ഒളോര മൊയ്തീന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ആയിഷയാണ് ഭാര്യ. മക്കള്‍: സിദ്ധീഖ്(ഗള്‍ഫ്), ഹസീന, റോസ്‌ന. സഹോദരങ്ങള്‍: ഹമീദ് ഈച്ചേരി മീത്തല്‍ (കീഴൂര്‍), ഫാത്തിമ (പള്ളിക്കര), നഫീസ (കീഴൂര്‍), സാഹിറ (നന്തി). മരുമക്കള്‍: അഫ്‌സ സിദ്ധീഖ്, മുനീര്‍ (അത്തോളി), നിഷാദ് (കോട്ടയം). മയ്യത്ത് നിസ്‌കാരം രാത്രി 9 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂരില്‍ സംയുക്ത തൊഴിലാളി പ്രകടനം

  മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സഞ്ജയ് കൊഴുക്കല്ലൂര്‍ (ഐന്‍.എന്‍.ടി.യു.സി), മുജീബ് കോമത്ത് (എസ്.ടി.യു), എം.കെ രാമചന്ദ്രന്‍ (എ.ഐ.ടി.യു.സി), എന്‍.എം കുഞ്ഞിക്കണ്ണന്‍, വി. ഷൈജു, സി.എം സത്യന്‍, കെ.കെ വിനോദന്‍,

ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു

അരിക്കുളം: ഊരള്ളൂര്‍ എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായ ചാവാട്ട് വളേരി വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പുത്തലത്ത് മറിയത്തിന്റെയും പരേതനായ വളേരി കുട്ട്യാലിയുടെയും മകനാണ്. സി.പി.ഐ.എം പൂഞ്ചോല നഗര്‍ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു അദ്ദേഹം. ഭാര്യ: സുനീറ. മക്കള്‍: റിസ്‌വാന (അധ്യാപിക, ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍), മുഹമ്മദ് (ടി.ടി.സി വിദ്യാര്‍ത്ഥി),

മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ എട്ടുവയസുകാരി പനി ബാധിച്ച് മരിച്ചു. മുല്ലശ്ശേരി സുബൈറിന്റെ മകള്‍ ആയിഷ സഫയാണ് മരിച്ചത്. വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: ബുഷറ

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ മുന്നൂറിന് മുകളില്‍ തുടരുന്നു; വാര്‍ഡ് അടിസ്ഥാനത്തിലുള്ള കൊവിഡ് കണക്കുകള്‍ ഇങ്ങനെ

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍ 312 പേരാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത്. 360 ല്‍ നിന്നാണ് പഞ്ചായത്തിലെ ആകെ രോഗികളുടെ എണ്ണം 312 ലേക്ക് താഴ്ന്നത്. പതിനേഴ് വാര്‍ഡുള്ള മേപ്പയ്യൂരില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് എടത്തില്‍മുക്ക് (4), മടത്തുംഭാഗം

കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ ആക്രമണം: ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊയിലാണ്ടി: ഹോട്ടൽ ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറെന്നു കരുതുന്നയാളെ നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച രാത്രിദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം. സാരമായി പരിക്കേറ്റ സി.എം. ഹോട്ടൽ ക്യാഷ്യറായ കൊളക്കാട് മണ്ണാർകണ്ടി മൻസൂറിനെ (45) കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മൻസൂറിനെ ഇടിച്ച ശേഷം നിർത്താതെ പോയതെന്നു

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ചെറുവണ്ണൂരില്‍ ധര്‍ണ്ണ നടത്തി

പേരാമ്പ്ര: കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ചെറുവണ്ണൂരിലെ ഒരു ഭാഗത്തെ കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി. ചെറുവണ്ണൂര്‍ പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. ചെറുവണ്ണൂരില്‍ കണ്‍ണ്ടെയ്‌മെന്റ് സോണിന്റെ പേരില്‍ ഒന്‍പതാം വാര്‍ഡ് അടച്ചതിന്റെ തുടര്‍ന്നാണ് വ്യാപാരികളും പൊതുജനവും ദുരിതത്തിലായത്. എന്നാല്‍ ടൗണിലെ തന്നെ ഏഴ്, എട്ട്

എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

പേരാമ്പ്ര: എടവരാട് ചേനായില്‍ നിര്‍മ്മിക്കുന്ന മുസ്ലിം ലീഗ് ഓഫീസിന്റെ കട്ടിലവെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ വി.കെ.നാസര്‍ മാസ്റ്റര്‍. മുസ്ലിം ലീഗ് നേതാക്കളായിരുന്ന വാളാഞ്ഞിമൊയ്തു സാഹിബ്, കുന്നത്ത് ഇബ്രാഹീം കുട്ടി സാഹിബ് എന്നിവരുടെ സ്മരണാര്‍ത്ഥമാണ് ഓഫീസ് നിര്‍മ്മിക്കുന്നത്. ദീര്‍ഘകാലം പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മൊയ്തു സാഹിബ്.

സെപ്റ്റംബര്‍ 27ലെ ഹര്‍ത്താല്‍ മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

മേപ്പയൂര്‍: ഭാരത ബന്ദിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മേപ്പയൂര്‍ പഞ്ചായത്തില്‍ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ മേപ്പയൂര്‍ പഞ്ചായത്ത് സമിതി അഭ്യര്‍ത്ഥിച്ചു. പത്തു മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രനിലപാടിനെതിരെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. യോഗത്തില്‍ മുജീബ് കോമത്ത് അധ്യക്ഷനായിരുന്നു. ബാബു കൊളക്കണ്ടി ഉദ്ഘാടനം ചെയ്തു.

error: Content is protected !!