Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നൂറിനുമുകളില്‍ ആക്ടീവ് കോവിഡ് കേസുകള്‍: ഏറ്റവുമധികം കേസുകള്‍ എടത്തില്‍ മുക്കില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ കോവിഡ് കേസുകള്‍ നൂറിനു മുകളിലെത്തി. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം 104 ആക്ടീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ് ഏറ്റവുമധികം കേസുകളുള്ളത്. 13 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. ആറാം വാര്‍ഡായ ചങ്ങരംവെള്ളിയും പതിമൂന്നാം വാര്‍ഡായ മരുതേരിപ്പറമ്പിലും 12 വീതം കേസുകളും പാവട്ടുകണ്ടി മുക്കില്‍ (15ാം വാര്‍ഡ്) 11 കേസുകളും നിലവിലുണ്ട്. കഴിഞ്ഞ

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴ് മുതല്‍; ആഘോഷ പരിപാടികൾ ഇങ്ങനെ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെ നടക്കും. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെയാണ് നവരാത്രി ആഘോഷം നടക്കുക. പ്രസാദ ഊട്ടും കലാപരിപാടികളും ഉണ്ടാകില്ല. ഗജരാജന്‍ ചിറക്കല്‍ കാളിദാസന്റെ അകമ്പടിയോടെ എല്ലാ ദിവസവും മൂന്ന് നേരം കാഴ്ചശീവേലി ഉണ്ടാകും. ശീവേലി എഴുന്നള്ളിപ്പിന് കടമേരി

പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം; കീഴരിയൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

മേപ്പയ്യൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. യു.പിയില്‍ ലഖിംപുര്‍ മേഖലയില്‍ സംഘര്‍ഷബാധിത പ്രദേശവും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യു.പി പൊലീസ്

ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്യത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍

മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ്; രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയില്‍

പയ്യോളി: മുടപ്പിലാവില്‍ ചിറയില്‍ മുങ്ങിമരിച്ച മണിയൂര്‍ സ്വദേശി ജിജിന് കൊവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തകരും മറ്റും ആശങ്കയിലായി. മണിയൂര്‍ പഞ്ചായത്തിലെ മുടപ്പിലാവില്‍ കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന്‍ (കിച്ചു – 28) ആണ് ചിറയില്‍ മുങ്ങി മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചിറയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടം നടന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. രക്ഷാ പ്രവര്‍ത്തകര്‍ക്കും

ഉത്തരപ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം

മേപ്പയ്യൂര്‍: ഉത്തരപ്രദേശില്‍ നടന്ന കര്‍ഷകകൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മേപ്പയ്യൂര്‍ സൗത്ത്, നോര്‍ത്ത് മേഖലാ കമ്മറ്റികള്‍ സംയുക്തമായാണ് മേപ്പയൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെയാണ് ലഖിംപൂരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റി നാല് കര്‍ഷകര്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മേപ്പയ്യൂരില്‍ ‘സുരക്ഷ’ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌

മേപ്പയൂര്‍: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ മേപ്പയൂര്‍ സൗത്തിന്റെ നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് മാസത്തില്‍ സൗജന്യമായി ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ ടെസ്റ്റ് നടത്തും. എല്ലാ മാസത്തിലും ഒരു തവണയാണ് ടെസ്റ്റ് നടത്തുക. സി.പി.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ സുരക്ഷയുടെ 22 യൂണിറ്റുകളില്‍ സൗജന്യ

മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു

മേപ്പയൂര്‍: മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള മഞ്ഞക്കുളം കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ടി. പി. റിയാസ് (നൊച്ചാട് എച്ച്.എസ്.എസ് ), അനീസ് (മുന്‍സിഫ് കോടതി കൊയിലാണ്ടി), ടി .പി .നജില. മരുമക്കള്‍: മുഹമ്മദ് കാളിയേരി (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ), ജെസില(കാവുന്തറ), സപ്ന

മേപ്പയ്യൂരിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്നു: ഉദ്ഘാടനം നിര്‍വ്വഹിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

പുരസ്‌കാര നിറവില്‍ മേപ്പയ്യൂര്‍; ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം മേപ്പയ്യൂര്‍ പഞ്ചായത്തിന്

മേപ്പയ്യൂര്‍: ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത്. ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 2018-19 ലെ ആര്‍ദ്ര കേരളം പുരസ്‌ക്കാരമാണ് മേപ്പയ്യൂര്‍ പഞ്ചായത്തിന് ലഭിച്ചത്. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് പഞ്ചായത്തിന് പുരസ്‌ക്കാരം ലഭിച്ചത്. പ്രശസ്താ പത്രവും അഞ്ച് ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍

error: Content is protected !!