Category: മേപ്പയ്യൂര്‍
നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ് പള്ളിപ്പാട്ടില്‍ ഹസ്സന് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: പള്ളിപ്പാട്ടില്‍ ഹസ്സന് ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഫാറൂഖ് കോളേജ് മുന്‍ എക്കൗണ്ടന്റും നിടുമ്പൊയില്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: കുഞ്ഞാമി പുത്തലത്ത്. മക്കള്‍: അബ്ദുല്‍ഹമീദ് (ജൂനിയര്‍ സൂപ്രണ്ട്: ഫാറൂഖ് കോളജ്), സുഹറ, അഷറഫ്(ഖത്തര്‍), ഷൗക്കത്ത് (അമ്പലത്ത് ഗ്രൂപ്പ്), ഫൈസല്‍ (അദ്ധ്യാപകന്-അരിക്കുളം എ.യു.പി
മേപ്പയ്യൂരില്‍ അറുപതടി താഴ്ചയുള്ള കിണറ്റില്‍വീണ മുട്ടനാടിന് രക്ഷകരായി അഗ്നിരക്ഷാസേന; രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം
മേപ്പയ്യൂര്‍: അറുപതിട താഴ്ചയുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മേയാനായി കെട്ടിയ ആടിനെ അഴിച്ചുകൊണ്ടുവരുന്നതിനിടെ അത് ഓടുകയും കിണറ്റില്‍ വീഴുകയുമായിരുന്നു. മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ പുത്തപ്പട്ടയില് ബാലകൃഷ്ണന്റെ വീട്ടിലെ ഉദ്ദേശം അറുപതടി താഴ്ചയുള്ള കിണറ്റിലാണ് രണ്ട് വയസ് പ്രായമുള്ള ആട് വീണത്. കിണറിന് മുകളില്‍ പഴയൊരു
മേപ്പയ്യൂർ കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് അന്തരിച്ചു
മേപ്പയ്യൂർ: കായലാട് സ്കൂളിന് സമീപം ‘ഫാത്തിമാസി’ൽ താമസിക്കും അലിയാർ മണപ്പുറത്ത് (ഇരിങ്ങൽ-മൂരാട്) അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസ് ലം (ദുബായ്) ,അസീഫ് (ദുബായ്), അസ്മ (ടീച്ചർ സംസ്കൃതം എച്ച്.എസ്.എസ് വടകര), ഹസീന (ദുബായ്). മരുമക്കൾ: നാഫില, റസ്നി, അബ്ദുൾ സമദ് (എസ്.ഐ, എടച്ചേരി പോലീസ് സ്റ്റേഷൻ), നബീൽ (ദുബായ്). പേരാമ്പ്ര
കൊഴുക്കല്ലൂര്‍ തയ്യുള്ളതില്‍ പത്മനാഭന് കിടാവ് അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ തയ്യുള്ളതില്‍ പത്മനാഭന് കിടാവ് അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ജാനകിയമ്മ. മകന്: അഭിരാജ്. സഹോദരങ്ങള്‍: അപ്പുണ്ണി കിടാവ്, നാരായണന് കിടാവ്, സരോജനി.
കീഴരിയൂരിന്റെ വികസന മുരടിപ്പിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം
കീഴരിയൂര്‍: അരനൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ വികസന മുരടിപ്പാണുള്ളതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പഞ്ചായത്തിന്റെ ആസ്തി വികസന രേഖയിലില്ലാത്ത റോഡിന് പത്തു ലക്ഷം രൂപ അനുവദിച്ചതിലും പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്താത്തതിലും കമ്മിറ്റി പ്രതിഷേധിച്ചു. ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ.കെ.
റേഷന്‍ കടകളില്‍ അരി എത്തിക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് എ.കെ.ആര്.ആര്.ഡി.എ
ചെറുവണ്ണൂര്‍ : ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടയില്‍ വാതില്‍പ്പടിയിലൂടെ ഭക്ഷ്യ ധാന്യങ്ങളിത്തിച്ചു നല്‍കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് (എ.കെ.ആര്.ആര്.ഡി.എ.) സമ്മേളനം ആവശ്യപ്പെട്ടു. നേരത്തേ ഡിപ്പോയില്‍നിന്ന് റേഷന്‍ ഡീലര്‍മാര്‍ അരിയെടുക്കുമ്പോള് താത്പര്യമുള്ള അരിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. വാഹനത്തില്‍ കടയിലേക്ക് എത്തിച്ചുതരുന്ന രീതി വന്നപ്പോള്‍ മട്ടയരി കൂടുതലായി ലഭിക്കുന്നത് ബുദ്ധിമുട്ട്
മുസ്ലിം ലീഗ് പ്രതിസന്ധികളെ അതിജയിച്ച പ്രസ്ഥാനമാണെന്ന് ടി.മൊയ്തീന് കോയ
തുറയൂര്‍: രൂപീകരണ കാലം മുതല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും, അവയൊക്കെ അതിജയിച്ചു കൊണ്ടാണ് പാര്‍ട്ടി വളര്‍ന്നതെന്നും ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന് കോയ. മതേതര സമൂഹത്തില്‍ നിലപാടുകള്‍ കൊണ്ട് വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമെന്ന നിലയ്ക്ക് പാര്‍ട്ടി ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുറയൂര്‍ എടത്തും താഴയില്‍ മുസ്ലിം
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: സര്‍വ്വശിക്ഷ കേരള മേലടി ബി.ആര്.സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മേപ്പയ്യൂരില്‍ സ്പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ഞക്കുളം വി.പി കൃഷ്ണന് മാസ്റ്റര്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കെയര്‍ സെന്ററിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങള്‍ ലഭ്യമാകും. സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത്
കീഴരിയൂരില്‍ കൊവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രവര്‍ത്തകരെ ആദരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തില്‍ കൊവിഡ് മുന്നണി പോരാളികളെ ആദരിച്ചു. പഞ്ചായത്തില്‍ കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ആര്‍ആര്‍ടി വളന്റിയര്മാരെയും ആരോഗ്യ പ്രവര്‍ത്തകരെയുമാണ് ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന് നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം സുനില്‍
മുസ്ലിം യൂത്ത് ലീഗിന്റെ അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂരില്‍ തുടക്കമായി
മേപ്പയ്യൂര്‍: സംഘടനാ പ്രവര്‍ത്തനം ശാഖാ തലത്തില്‍ ശാക്തീകരിക്കുന്നതിന് വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്കരിക്കുന്ന അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ശാഖയില്‍ തുടക്കമായി. പത്ത് പഞ്ചായത്തുകളിലെ നൂറ് ശാഖകളില്‍ രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ഉണ്ടാക്കേണ്ട മുന്നേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നേതൃ സ്മൃതിയും ലഹരിക്കെതിരെയും