Category: മേപ്പയ്യൂര്‍
പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ
മേപ്പയ്യൂർ: പ്രവാസികളുടെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷനിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ. രാജ്യത്ത് ഇന്ന് കാണുന്ന സാമ്പത്തിക പുരോഗതിയിൽ പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്നവരോടുള്ള സർക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രവാസി
വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവിൽ കഴിയാൻ സഹായം നൽകിയത് മേപ്പയ്യൂർ പൊലീസെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ വിദ്യയുടെ അറസ്റ്റിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് മുന്പില് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വിദ്യയ്ക്ക് ആവള കുട്ടോത്ത് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയത് മേപ്പയ്യൂര്‍ പൊലീസ് ആണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പൊലീസ്
കെ.വിദ്യയെ കണ്ടെത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍; പിടികൂടിയത് ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയെ പൊലീസ് പിടികൂടിയത് മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍. അഗളി പൊലീസാണ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് വിദ്യ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്. ആവള കുട്ടോത്തെ
”ലോകത്തിലെ വ്യത്യസ്തമായ അനുഭവത്തിലൂടെ അതിവേഗം സഞ്ചരിക്കുകയാണ് ഈ മുയിപ്പോത്തുകാരി രാധമ്മ”; പുസ്തകങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന വീട്ടമ്മയെ ആദരിച്ച് നിരപ്പംകുന്നിലെ സത്യന് ഗ്രന്ഥാലയം
ചെറുവണ്ണൂര്‍: വാര്‍ദ്ധക്യത്തെ മനോഹരമാക്കാന്‍ വായനയ്ക്ക് സാധിക്കും എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത രാധമ്മ ഇന്ന് ആദരവിന്‍െയും അനുമോദനത്തിന്‍െയും നടുവിലാണ്. വായനാപക്ഷാചരണത്തിന്റെ ഭാഗമായി നിരപ്പം സത്യന് ഗ്രന്ഥാലയം പൊന്നാടയും മൊമന്റോയും നല്കി ആദരിക്കാനായി തിരഞ്ഞെടൂത്തത് ഒരു സാധാരണ വീട്ടമ്മയെയാണ്, വായനശാലയില്‍ നിന്നും പതിവായി പുസ്തകങ്ങളെടുത്ത് വായനയുടെ ലോകത്ത് നിറസാന്നിദ്ധ്യമായി മാറിയ നിരപ്പത്തിന്മേല് രാധാമ്മയെ. അപൂര്‍വ്വം ചിലര്‍ക്ക്
ഇന്ത്യയെ അറിയാൻ അംബേദ്കർ വായന; 171 ദിവസം നീണ്ടുനിൽക്കുന്ന വേറിട്ട പരിപാടിയുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ
മേപ്പയ്യൂർ: ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേപ്പയൂർ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന ഇന്ത്യയെ അറിയാൻ അംബേദ്കർ വായന പരിപാടിക്ക് തുടക്കമായി. സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജൂൺ19 വായനാദിനം മുതൽ ഡിസംബർ 6
മേപ്പയ്യൂർ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു
മേപ്പയ്യൂർ: ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടി, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല. മക്കൾ : മുഹമ്മദ് ഫായിസ് (ഖത്തർ) ഫാർസാന (ദുബായ്) മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (ക്രാവുന്തറ ), ഖദീജ, മായൻ, മുസ്തഫ (ഖത്തർ).
ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് മദ്രസ സംഗമം നടത്തി
മേപ്പയ്യൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മേപ്പയ്യൂർ റൈഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന തഹ്സീനുൽ ഖിറാഅയുടെ ഭാഗമായി റൈഞ്ച് മദ്രസ മാനേജ്മെന്റ് സംഗമം നടത്തി. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വി.കെ ഇസ്മായിൽ മന്നാനി സംഗമം ഉദ്ഘാടനം ചെയ്തു. മുജവ്വിദ് അനസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഫത്തിഷ് ഫൈസൽ ലത്തീഫി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.കെ
‘മദ്യ- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’; നരക്കോട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ജാഗ്രാത സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: നരക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വില്പനക്കെതിരെയും വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ജനകീയ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പരിപാടി മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യുവ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നിന്ന് അടിമകളായി സംസ്ഥാനത്തുടനീളം
അധ്യാപകരാവാന്‍ താല്പര്യമുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുണ്ട്; വിശദമായറിയാം
മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്കാലിമായാണ് നിയമനം. ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് ആവശ്യം. താല്പര്യമുള്ളവര് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹൈസ്കൂള്‍ ഓഫീസില്‍ ഹാജരാകണം.
ശുചിത്വ ബോധവല്‍ക്കരണം, ചൂല് മടയല്‍ മത്സരത്തിലൂടെ; മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന പുതുമയാര്‍ന്ന മത്സരത്തിന്റെ വീഡിയോ കാണാം
മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മേപ്പയ്യൂരില്‍ ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൂല് മടയല്‍ മത്സരം സംഘടിപ്പിച്ചു. സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മത്സരത്തില്‍ പങ്കെടുത്തു. പുതുമയാര്‍ന്ന മത്സരം നടക്കുന്നതിഞ്ഞ് പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കളും സ്കൂളിലേക്ക് എത്തിയത് ഏറെ കൗതുകമായി. സ്കൂള്‍ സ്കൗട്ട് മിസ്ട്രസ് ടി.വി ശാലിനി,