Category: മേപ്പയ്യൂര്‍

Total 1172 Posts

‘ജീവിതാവസാനം വരെ ചെങ്കൊടിത്തണലിൽ നാടിൻ്റെ നായകനായി’; കെ.കെ. രാഘവന്റെ വിയോഗത്തിൽ അനുശോചിച്ച് സി.പി.എം

മേപ്പയ്യൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ കെ.കെ. രാഘവന്റെ വിയോഗത്തിൽ സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി അനുശോചിച്ചു. കെ.കെ. രാഘവന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും തീർക്കുന്ന നഷ്ടം ചെറുതല്ലെന്ന് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. മേപ്പയ്യൂരിൻ്റെ രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ.കെ.

മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ. രാഘവന്‍ അന്തരിച്ചു; ഉച്ചയ്ക്ക് ശേഷം മേപ്പയ്യൂരില്‍ ഹര്‍ത്താല്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ. രാഘന്‍ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായും ഏരിയ കമ്മിറ്റി അംഗവുമായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു. ഭാര്യ: കല്യാണി. മക്കൾ: കെ.കെ. നിർമല (പ്രസിഡന്റ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത്), കെ.കെ. സുനിൽ കുമാർ, ബീന, കെ.കെ.

ഇന്ധനവില വർധനവിനെതിരെ മേപ്പയ്യൂരിൽ എസ്.ടി.യു പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ: ഇന്ധന വില വർധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. റഹിം, മണ്ഡലം പ്രസിഡൻ്റ് മുജീബ് കോമത്ത്, ജനറൽ സെക്രട്ടറി സി.പി. ഷൈജൽ, ഒ.പി. റസാഖ്, കെ മുഹമ്മദ്,

ചെറുവണ്ണൂരില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

പേരാമ്പ്ര: ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ് മാതൃകയായി. ചെറുവണ്ണൂര്‍ കാരയില്‍ നടയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെയാണ് ചെറിയ കണ്ണങ്കോട്ട് നിസാര്‍ വെള്ളത്തിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത്. പയ്യോളിയില്‍ നിന്നും ബന്ധു വീട്ടില്‍ വന്നതായിരുന്നു കുട്ടി. കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നു പോവുകയായിരുന്ന എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍ നിസാര്‍ സംഭവം

ശോചനീയാവസ്ഥയിലായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ശോചനീയാവസ്ഥയിലായ റോഡിലൂടെയുള്ള യാത്ര ദുര്‍ഘടമായിട്ട് മാസങ്ങളായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ റോഡ് പണി കരാര്‍ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡ്

മേപ്പയ്യൂരില്‍ കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

മേപ്പയൂര്‍: കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണ ഉദ്ഘാടനം മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ നിര്‍വഹിച്ചു. ആയിരം തൈകളാണ് കാര്‍ഷിക കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ഉല്‍പ്പാദിപ്പിച്ചത്. പരിപാടിയില്‍ വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അധ്യക്ഷ്യത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വിനി ടി എന്‍ വിശദീകരണം നടത്തി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍

കൃഷിയില്‍ നിന്ന് ലഭിച്ച ആദായം ഉപയോഗിച്ച് കോങ്കോട്ടുമുക്കിലെ കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില്‍ നല്‍കി

മേപ്പയ്യൂര്‍: കൊവിഡ് കാലത്ത് നടത്തിയ കൃഷിയില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില്‍ വാങ്ങി നല്‍കി. കോങ്കോട്ടുമുക്കിലെ 24 അംഗ കര്‍ഷക സംഘമാണ് സുരക്ഷാ പാലിയേറ്റീവിന് കട്ടില്‍ വാങ്ങി നല്‍കിയത്. കാളിയത്ത് ബഷീറിന്റെ രണ്ടേക്കറില്‍ നെല്ല്, കപ്പ എന്നിവ കൃഷി ചെയ്തതില്‍നിന്ന് കിട്ടിയ ലാഭവിഹിതത്തില്‍നിന്നാണ് മേപ്പയൂര്‍ സൗത്ത് സുരക്ഷ പെയിന്‍ ആന്‍ഡ്

വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു

പേരാമ്പ്ര : ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള യുപിഎസ്എ എല്‍പിഎസ്എ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ 18-11-2021 കാലത്ത് 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍

ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ച കീഴരിയൂര്‍ സ്‌ഫോടനത്തിന് 79 വയസ്സ്; ആ ചരിത്രസ്മൃതികളിലൂടെ…

മേപ്പയ്യൂര്‍: ക്വിറ്റിന്ത്യാസമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തെ ഞെട്ടിച്ച കേരളത്തിലെ ഏറ്റവും സ്‌തോഭജനകമായ പ്രക്ഷോഭമാണ് കീഴരിയൂര്‍ ബോംബ് സ്‌ഫോടനങ്ങള്‍. ആ ചരിത്രസ്മൃതികള്‍ക്ക് ഇന്ന് 79 ആണ്ട് തികയുകയാണ്. 1942 നവംബര്‍ 17-നാണ് കീഴരിയൂരിനെ രാജ്യശ്രദ്ധയിലേക്കെത്തിച്ച ബോംബ് സ്‌ഫോടനം നടന്നത്. 1942 ഓഗസ്റ്റ് എട്ടിന് മുംബൈ കോണ്‍ഗ്രസ് സമ്മേളനം ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതോടെ ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെല്ലാം ജയിലിലായി. ഇതേത്തുടര്‍ന്നുണ്ടായ

ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂരിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

മേപ്പയ്യൂര്‍: കേരള സര്‍ക്കാര്‍ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ.പി, വാര്‍ഡ് മെമ്പര്‍മാരായ എന്‍.ആര്‍ രാഘവന്‍,

error: Content is protected !!