Category: മേപ്പയ്യൂര്‍

Total 1178 Posts

മഞ്ഞക്കുളത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

മേപ്പയ്യൂര്‍ : മഞ്ഞക്കുളം പെട്രോള്‍ പമ്പിന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെപോയ പോയ കാര്‍ മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങത്തെ ഇല്ലത്ത് മീത്തല്‍ സന്തോഷിനെ ഇടിച്ചിട്ട് പോയ കാറാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. മേപ്പയ്യൂര്‍ കായലാട് സ്വദേശി കാളിയത്ത് ബഷീറിന്റെ കെ എല്‍.18 .സി 5555 ടയോട്ട കാറാണ് മേപ്പയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത്. അപകടം

മേപ്പയ്യൂരിലെ പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്നില്‍ പണി പൂര്‍ത്തീകരിച്ച പുത്തലത്തു കണ്ടി കോമമ്പത്ത് താഴക്കുനി കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടാനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഞ്ചായത്തംഗം ദീപ കേളോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിന്

നമ്പ്രത്ത്കര തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു

നമ്പ്രത്ത്കര: തിരുടമ്പത്ത് അസൈനാര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നബീസ. മക്കള്‍: സലിം (പച്ചക്കറി കട, നമ്പ്രത്ത്കര), സെലീന. മരുമക്കള്‍: മുസ്തഫ (ബഹ്‌റൈന്‍), ഷംസി (കാവുംവട്ടം). പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ തൊണ്ണൂറ് വയസുള്ള നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ നമ്പൂരികണ്ടി ചെക്കോട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശങ്കരൻ (ബഹ്റൈൻ), രാമകൃഷണൻ (ബഹ്റൈൻ), ദേവി. മരുമക്കൾ: ഗോപാലൻ എ.കെ (വിളയാട്ടൂർ), ശാന്ത (കീഴ്പയൂർ), ഗീത (നമ്പ്രത്ത്കര). പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സാന്ത്വനമേകാന്‍ കുട്ടികളും; ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരില്‍ സ്റ്റുഡന്റ്സ് പാലിയേറ്റീവിന് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് രൂപീകരിച്ചു. കൗണ്‍സിലറും പ്രഭാഷകനുമായ ഡോ. ജോണ്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണരംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷടിക്കാനായി ജില്ലാ പഞ്ചായത്ത് ഹൈസ്‌കൂളുകളില്‍ രൂപീകരിക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ്‌സ് പാലിയേറ്റീവ് ബ്രിഗേഡ് (എസ്.പി.ബി). സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്

മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി മേപ്പയ്യൂരില്‍ ഡിവൈഎഫ്ഐ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്

മേപ്പയൂര്‍: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്ഐയുടെ സെക്കുലര്‍ യൂത്ത് ഫെസ്റ്റ്. മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോങ്കോട്ട് മുക്കില്‍ സംഘടിപ്പിച്ച പരിപാടി സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എം കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.രാജീവന്‍, ബ്ലോക്ക്

മേപ്പയ്യൂരില്‍ വി.കെ കേളപ്പനെ അനുസ്മരിച്ച് സി.പി.എം

മേപ്പയൂര്‍: സി.പി.എം നേതാവും മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ.കേളപ്പന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സി പി എം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മേപ്പയൂര്‍ ടൗണില്‍ നടന്ന പരിപാടി മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍.എം. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കുഞ്ഞിരാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം

യൂത്ത് ലീഗ് കാരയാട് ശാഖാ അകംപൊരുള്‍ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍ : പേരാമ്പ്ര നിയോജക മണ്ഡലം അകം പൊരുള്‍ ത്രൈമാസ ക്യാംപെയിന്റെ ഭാഗമായി കാരയാട് ശാഖാ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. ശായിക് എന്‍.കെ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് തീം പ്രഭാഷണവും, ജനറല്‍ സെക്രട്ടറി ശിഹാബ്

മുസ്‌ലിം കോഡിനേഷന്‍ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഡിസംബര്‍ ഏഴിന് മേപ്പയ്യൂരില്‍

മേപ്പയ്യൂര്‍: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം കോഡിനേഷന്‍ സമിതിയുടെ വഖഫ് സംരക്ഷണ റാലിയും, പ്രതിഷേധ സംഗമവും ഡിസംബര്‍ ഏഴിന് വൈകീട്ട് മേപ്പയ്യൂരില്‍ നടക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ കെ നിസാര്‍ റഹ് മാനി അദ്ധ്യക്ഷത

വഖഫ് ബോര്‍ഡ് നിയമന വിവാദം; ഡിസംബര്‍ ഏഴിന് തുറയൂരില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം

തുറയൂര്‍ : വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നു ആവശ്യപ്പെട്ടുകൊണ്ട് തുറയൂര്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ ഏഴിന് വൈകീട്ട് നാല് മണിക്ക് പയ്യോളി അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു. വൈകിട്ട് നാല് മണിക്ക് പാലച്ചുവടില്‍ നിന്ന് റാലി

error: Content is protected !!