Category: മേപ്പയ്യൂര്‍
കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കീഴരിയൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ 23 ഓളം കിടപ്പു രോഗികള്‍ക്ക് വേണ്ടി സമാഹരിച്ച ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എന്‍.എം സുനില്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സുരക്ഷാ പെയ്ന് ആന്റ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പാലിയേറ്റീവ് ദിനാചരണവും വളണ്ടിയര്‍ മീറ്റും
മേപ്പയ്യൂര്‍: സുരക്ഷാ പെയ്ന് ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അന്തസുറ്റ പരിചരണം വീടുകളില്‍ എന്ന സന്ദേശമുയര്‍ത്തി സന്ദേശ യാത്രയും വളണ്ടിയര്‍ മീറ്റും സംഘടിപ്പിച്ചു. യോഗത്തില്‍ കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. പി പ്രസന്ന, പി.പി.രാധാകൃഷ്ണന് മാസ്റ്റര്‍, ആര്.വി.അബ്ദുള്ള, എം.രാജന്, പാലിയേറ്റീവ് നേഴ്സ് റംല എന്നിവര്‍ സംസാരിച്ചു.
കിണറ്റില്‍ വീണ പതിനൊന്ന് ദിവസം പ്രായമായ പശുക്കിടാവിന് രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്
മേപ്പയ്യൂര്‍ : കിണറ്റില്‍ വീണ പതിനൊന്ന് ദിവസം പ്രായമായ പശുക്കിടാവിനെ രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തില്‍ ഗോപാലന്റെ പശുക്കിടാവിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്നുള്ള സംഘം രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് സംഭവം. വീടിനോട് ചേര്‍ന്ന് ആള്‍മറയില്ലാത്ത കിണറിലാണ് പശുക്കിടാവ് വീണത്. കിണറിന് ഏകദേശം നാല്‍പ്പത്തിയഞ്ച് അടിയില്‍ കൂടുതല്‍ ആഴമുണ്ട്. പേരാമ്പ്ര സ്റ്റേഷനിലെ ഗ്രേഡ്
ഏക്കാട്ടൂര്‍ ശാഖയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ‘അകം പൊരുള്‍’ കുടുംബ സംഗമം
മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായുള്ള അകം പൊരുള്‍ ഏക്കാട്ടൂര്‍ ശാഖയില്‍ സംഘടിപ്പിച്ചു. യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സമുദായത്തെ തമ്മില്‍ ഭിന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി മുസ്ലിം യൂത്ത് ലീഗ് അരിക്കുളം ഏക്കാട്ടൂര്‍ ശാഖാ കമ്മിറ്റി ആരോപിച്ചു. റാഷിദ്
കൊഴുക്കല്ലൂരിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
മേപ്പയൂർ: കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊഴുക്കല്ലൂർ ലോഹ്യ സാംസ്കാരിക കേന്ദ്രം നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി പി.ആർ.ഒ ഫൈസൽ പദ്ധതി വിശദീകരിച്ചു. കെ.എം.ബാലൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ദാസ് കരൻ കൊഴുക്കല്ലൂർ, മോഹനൻ വടക്കയിൽ,
തൊണ്ണൂറ്റിയഞ്ച് വയസുള്ള കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പരേതനായ കുഴിച്ചാലിൽ അമ്മദാണ് ഭർത്താവ്. മക്കൾ: അബ്ദുൽ ഖാദർ, മൊയ്ദീൻ, ആയിഷ. മരുമക്കൾ: അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ. പേരക്കുട്ടികൾ: അജ്മൽ, ഹനീഫ, ആഷിഖ് (മൂവരും ഖത്തർ). മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാത്രി 11 മണിക്ക് കീഴ്പയ്യൂർ ജുമാ മസ്ജിദിൽ.
മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ സ്വദേശി രാജീവന്റെ മൃതദേഹം സംസ്ക്കരിച്ചു
കീഴരിയൂര്‍: മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവന്റെ മൃതദേഹം സംസ്ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചത്. ഇന്നലെ വൈകീട്ടാണ് മൂശാരിക്കണ്ടി രാജീവന്റെ മൃതദഹേം മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തോളമായി രാജീവനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാജിവന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അടുത്ത
സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണം; മീറോഡ് മലയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു
മേപ്പയ്യൂര്‍ : സഹകരണ മേഖലയെ സംരക്ഷിക്കുവാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന് പറഞ്ഞു. ബേങ്ക്, ബേങ്കിംഗ്, ബേങ്കര്‍ എന്ന പദം ഉപയോഗിക്കരുത് എന്ന് കേരളത്തിലെ സഹകരണ സംഘങ്ങളോട് ആര്.ബി.ഐ നിഷ്കര്‍ക്കിക്കുന്നത് പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നതിന് വേണ്ടിയാണ്. അതിനെ ചെറുക്കുന്നതിന് നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുള്ള
കെ.പി കായലാട് സാഹിത്യപുരസ്കാരം സോമന് കടലൂര്‍ ഏറ്റുവാങ്ങി
മേപ്പയ്യൂര്‍ : പുരോഗമന കലാസാഹിത്യസംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി കെ.പി കായലാട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കെ.പികായലാട് സാഹിത്യപുരസ്കാരത്തിന് അര്‍ഹനായ സോമന് കടലൂരിനുള്ള പുരസ്ക്കാരം കൈമാറി. പുരോഗമന കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ആറാമത് കെ.പി.കായലാട് സാഹിത്യപുരസ്കാരത്തിനാണ് സേമാന് കടലൂര്‍ അര്‍ഹനായത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കെ.ടി.രാജനില്‍ നിന്ന് മെമന്റോയും പ്രശസ്തിപത്രവും
മേപ്പയ്യൂരിൽ കോൺഗ്രസിന്റെ ‘137 രൂപ ചലഞ്ചി’ന് തുടക്കം
മേപ്പയ്യൂർ: കോൺഗ്രസിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായുള്ള 137 രൂപ ചലഞ്ചിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ നിർവഹിച്ചു. മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ. പി. മുഹമ്മദ്, പത്നി സുബൈദ മുഹമ്മദ് എന്നിവരിൽനിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാൽ അധ്യക്ഷനായി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, പൂക്കോട്ട് ബാബുരാജ്, യു.എൻ.