Category: മേപ്പയ്യൂര്‍

Total 1171 Posts

മേപ്പയ്യൂരിൽ ഇന്ന് കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മേപ്പയ്യൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂർ യൂണിറ്റ് ജനറൽബോഡി യോഗം നടക്കുന്നതിനാൽ 24-ന് ഉച്ചയ്ക്ക് ഒരുമണി വരെ മേപ്പയ്യൂർ ടൗണിൽ കട അടവായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (23/05/22) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മേപ്പയ്യൂര്‍ സെക്ഷന്‍: കല്ലങ്കി, മാവിന്‍ ചുവട്, കീഴരിയൂര്‍ ടൗണ്‍, കൊഴുക്കല്ലൂര്‍ ഏഴ് മുതല്‍ രാവിലെ പത്തര വരെ അരിക്കുളം സെക്ഷന്‍: കീഴരിയൂര്‍, നടുവത്തൂര്‍ അമ്പല പരിസരം,

നാടന്‍പാട്ടും കലാപരിപാടികളുമായി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം

തുറയൂര്‍: ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം മെയ് 24-ന് നടക്കും. ഡി.വൈ.എഫ.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്വസത്തിന് ആവേശം പകരാനായി പ്രശസ്ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടി മുഖ്യാതിഥിയായെത്തും. ഇരിങ്ങത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനത്തോടൊപ്പം നാടന്‍പാട്ടും കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.

‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം

‘ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഭരണ സ്തംഭനം, പദ്ധതികള്‍ മുടങ്ങി’; അവിശ്വാസ പ്രമേയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വിജയിക്കാന്‍ സാധിക്കുമെന്ന അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ലെന്ന് പ്രതിപക്ഷ നോതാവ് യു.കെ ഉമ്മര്‍. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ അസുഖബാധിതയായി ചികിത്സയിലായതിനാല്‍ അവധിയിലാണ്. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ വാര്‍ഡിലെയും കാര്യങ്ങള്‍ നോക്കാന്‍ വൈസ് പ്രസിഡന്റിനെയാണ് ചുമതലപെടുത്തിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണെന്നും ഈ സാഹചര്യത്തിലാണ്

ബൈത്തുറഹ്മ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ബൈത്തുറഹ്മ പദ്ധതിയുടെ കീഴിൽ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം ഒരുക്കാനായത് ഏറെ ചാരിതാർത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ

ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കമായി

മേപ്പയൂര്‍: കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.എം ബാബു നിര്‍വഹിച്ചു. മേപ്പയൂർ സർവീസ് സഹകരണ ബാങ്കിൻ്റേയും കോ-ഒപ്പറേറ്റീവ് ടൗൺ ബാങ്കിൻ്റേയും സഹകരണത്തോടെ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മികച്ച

കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് സത്യന്‍ കടിയങ്ങാട്; മേപ്പയ്യൂരില്‍ യു.ഡി.എഫിന്റെ ധര്‍ണ്ണ

മേപ്പയ്യൂര്‍: കേരളത്തിലെ കമ്മീഷന്‍ ഭരണകൂടത്തെ ജനങ്ങള്‍ തള്ളുമെന്ന് കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്. മേപ്പയ്യൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായാണ് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണ്ണ നടത്തിയത്. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി.

മേപ്പയ്യൂരില്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന; വൃത്തിഹീനം, ഉടമയില്‍ നിന്ന് പിഴ ഈടാക്കി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന ആരോഗ്യ വകുപ്പും പഞ്ചായത്തും കര്‍ശനമാക്കി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സി.പി.സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പരിസരം വൃത്തിഹീനമായി കണ്ടെത്തിയ ബസ്റ്റാന്റിനു സമീപത്തെ അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിട ഉടമയില്‍ നിന്നും പിഴ ഈടാക്കി. വരും ദിവസങ്ങളിലും മേപ്പയ്യൂരില്‍ കര്‍ശന പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി

error: Content is protected !!