Category: മേപ്പയ്യൂര്‍

Total 1171 Posts

ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണവും പതാക ഉയർത്തലും

മേപ്പയ്യൂർ: ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണം പതാക ഉയർത്തൽ കർമ്മം ചാവട്ട് മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് നിർവ്വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ.അബ്ദു റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷനായി. മഹല്ല് ഖത്വീബ് വി.കെ.ഇസ്മായിൽ മന്നാനി ഉദ്ബോധന പ്രസംഗവും പ്രാർത്ഥനയും നടത്തി. മഹല്ല് ട്രഷറർ അബ്ദുസ്സലാം ഹാജി കുഞ്ഞോത്ത്, മദ്റസ അധ്യാപകരായ പി.കെ.കുഞ്ഞമ്മത് മുസ്ല്യാർ,

മേപ്പയ്യൂരിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് വടക്കൻപാട്ട് കലാകാരികളെ ആദരിച്ചു

മേപ്പയ്യൂർ: ലോക സംഗീതദിനാ ഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂരിലെ വടക്കൻപാട്ട് കലാകാരികളായ മാത ഉന്തുമ്മൽ, ലീല ചാലിൽ, കമല ചാലിൽ എന്നിവരെ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്. വിദ്യാരംഗം കലാസാഹിത്യവേദി ആദരിച്ചു. വായനസമിതി കൺവീനർ ഇഷ്റ പവിൻ അധ്യക്ഷയായി. ഹൈസ്കൂൾ അഡീഷണൽ പ്രധാനാധ്യാപകൻ സന്തോഷ് സാദരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം കലാകാരികളെ പൊന്നാടയണിയിച്ചു. ഇ.പ്രകാശൻ, അശോകൻ തായാട്ട്, മോഹൻദാസ് അയ്യറോത്ത്,

കൊഴുക്കല്ലൂരില്‍ യുവാവ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടി പി കെ രഞ്ജിത്തിനെയാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസാണ്. ജോലിക്ക് വിളിക്കാനായി രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് രജ്ഞിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ മൃതദേഹം

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്: പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ ഉടന്‍ ചെയ്യണം; ഇല്ലെങ്കിൽ 2000 രൂപ കിട്ടില്ല

മേപ്പയ്യൂര്‍: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ തന്നെ അടുത്തുള്ള അക്ഷയ/സി.എസ്.സി തുടങ്ങിയ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. വെരിഫിക്കേഷന്‍ ചെയ്തില്ലെങ്കില്‍ 2000 രൂപ ഉൾപ്പെടെയുള്ള തുടര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷ നല്‍കാനായി പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍,

വീട്ടിലൊരു തൈ നട്ടാലോ? വാങ്ങാനായി മേപ്പയ്യൂരിലേക്ക് വരൂ… ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും കാർഷിക കർമ്മസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കർഷകനായ സലാം മഠത്തിൽ കുനിയിലിന് തൈകൾ കൈമാറിയായിരുന്നു ചന്തയുടെ ഉദ്ഘാടനം. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.രമ അധ്യക്ഷയായി. കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ ടി.എൻ.അശ്വിനി ഞാറ്റുവേല

‘യോഗയിലൂടെ രോഗത്തെ അകറ്റാം’ മേപ്പയ്യൂരില്‍ വനിതകള്‍ക്കായി യോഗ പരിശീലനം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വനിതകള്‍ക്ക് യോഗയില്‍ പ്രാവിണ്യം നേടുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യോഗ പരീശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് 22-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേപ്പയ്യൂര്‍ ഗവ.ആയുര്‍വ്വേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി നടത്തുന്നത്. മാനസികവും ആത്മീയവുമായ സംതൃപ്തിയ്ക്കും രോഗത്തെ അകറ്റാനുള്ള മാര്‍ഗ്ഗമായും യോഗയെ കാണുന്നവരുണ്ട്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍ വരെ യോഗ ദിനചര്യയുടെ

42 ഫുള്‍ എ പ്ലസ്, 1200 ല്‍ 1194 മാര്‍ക്ക് നേടി വിദ്യാര്‍ത്ഥികള്‍; ഹയര്‍ സെക്കണ്ടറി പരീക്ഷയിലും മികച്ച വിജയം നേടി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93%വിജയവുമായി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 297 കുട്ടികളില്‍ 277 പേര്‍ ഉന്ന പഠനത്തിന് യോഗ്യത നേടി. 1200 ല്‍ 1194 മാര്‍ക്ക് നേടി ദില്‍ന ഷെറിനും ശ്രാവണ്‍ എസ് വിജയും സ്‌കൂള്‍ ടോപ്പറായി. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി 42 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു.

ഇത് തിളക്കമേറിയ ചരിത്ര നേട്ടം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

മേപ്പയ്യൂര്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എന്ന നേട്ടവുമായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍. സ്‌കൂളിലെ 129 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ആകെ 745 കുട്ടികളാണ് ഈ വര്‍ഷം മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ 743 പേരും

ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് അതിക്രമം; കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം

കീഴരിയൂര്‍: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫറൂക്കില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍, ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ശശി കല്ലട,

അംഗീകാരത്തിന്റെ നിറവിൽ മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രം; തുടർച്ചയായ രണ്ടാം തവണയും മികച്ച ഗുണനിലവാരത്തിനുള്ള കേന്ദ്രസർക്കാറിന്റെ എന്‍.ക്യു.എ.എസ് അംഗീകാരം മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രത്തിന്

മേപ്പയ്യൂർ: തുടർച്ചയായ അംഗീകാരങ്ങളുടെ നിറവിൽ മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രം. ആശുപത്രിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനം മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എന്‍.ക്യു.എ.എസ്) അക്രഡിറ്റേഷൻ തുടർച്ചയായ രണ്ടാം തവണയും മേപ്പയ്യൂർ കുടുംബാരോരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. ഇത് രണ്ടാം തവണയാണ് തുടർച്ചയായി എന്‍.ക്യു.എ.എസ് അക്രഡിറ്റേഷൻ മേപ്പയ്യൂർ കുടുംബാരോഗ്യ

error: Content is protected !!