Category: മേപ്പയ്യൂര്‍
പുതിയ സംരംഭം തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങളും സംരംഭകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരവുമേകി; മേപ്പയ്യൂരില്‍ ലോണ്‍ – ലൈസന്‍സ്- സബ്സിഡി മേള
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ -ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭകരുമായുള്ള മുഖാമുഖം പരിപാടിയില്‍ വ്യവസായ വകുപ്പ് ഓഫീസര്‍ സുധീഷ് കുമാര്‍ പങ്കെടുത്തു. സംരംഭകരുടെ ആശങ്കകളും
മേപ്പയ്യൂരില്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും സി.ഡി.എസ്സിന്റെയും ഓണം വിപണന മേള; തുമ്പപ്പൂ 2022 ന് തുടക്കമായി
മേപ്പയ്യൂര്‍: കുടുംബശ്രീ ജില്ലാ മിഷന്റെയും, സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേള – തുമ്പപ്പൂ 2022 -ആരംഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ. ശ്രീ ജയ അധ്യക്ഷതവഹിച്ചു. ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഓണക്കോടി വിതരണം വൈ.പ്രസിഡണ്ട് എന്‍.പി ശോഭ നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ്
സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതി; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള നാളെ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ. ടി രാജന് ഉദ്ഘാടനം ചെയ്യും. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്, കെ.എ.ഐ.എഫ്.ടി രജിസ്ട്രേഷന്, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്,
മാനസിക- ശരീരിക വെല്ലുവിളി നേരിടുന്നവക്കും കിടപ്പ് രോഗികള്‍ക്കും ആശ്വാസമേകാന്‍, സ്വാന്ത്വന വേദിയൊരുക്കി സമന്വയ കൊഴുക്കല്ലൂര്‍
മേപ്പയ്യൂര്‍: സമന്വയ കൊഴുക്കല്ലൂരിന്റെ പുതിയ സംരംഭമായ സാന്ത്വന വേദിയ്ക്ക് തുടക്കമായി. മാനസികവും ശരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കും, കിടപ്പ് രോഗികള്‍ക്കുമുള്ള സാന്ത്വന പ്രവര്‍ത്തനങ്ങളാണ് സമന്വയ ലക്ഷ്യമുടുന്നത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, മേപ്പയ്യൂര്‍
ഒട്ടുമിക്ക വളവുകളും നിവര്‍ത്തും, വെള്ളക്കെട്ടിനും പരിഹാരമാകും; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണത്തിനുള്ള ആദ്യഘട്ട സര്‍വ്വേ നടപടികള്‍ തുടങ്ങി
മേപ്പയ്യൂര്‍: കൊല്ലം-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമിയേറ്റെടുക്കലിന് മുന്നോടിയായുള്ള നടപടി തുടങ്ങി. ഭൂമിയേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്. 9.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളാണ് ആരംഭിച്ചത്. നിലവിലെ റോഡിന്റെ സെന്റര്‍ ലൈന്‍ മാര്‍ക്കിങ് ആണ് നടക്കുന്നത്. ഈ ലൈന്‍ മാര്‍ക്കില്‍നിന്ന് 5 മീറ്റര്‍ വീതം ഇരു വശത്തേക്കുമാണു റോഡ്
കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നു; അഞ്ചു വർഷമായി മേപ്പയ്യൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ
മേപ്പയ്യൂര്‍: ഹരിയാനയില്‍ കൊലപാതകക്കേസില്‍ പ്രതിയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി മേപ്പയ്യൂരില്‍ അറസ്റ്റില്‍. കൊഴുക്കല്ലൂര്‍ തിരുമംഗലത്ത് താഴെ താമസിച്ചു വന്നിരിന്ന അന്‍സാരിയെയാണ് കഴിഞ്ഞ ദിവസം ഹരിയാന പോലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നു കളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹരിയാനയില്‍ നിന്നെത്തിയ സി.ഐയും സംഘവും മേപ്പയ്യൂര്‍ പോലീസിന്റെ കൂടെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ അഞ്ച്
മേപ്പയ്യൂരില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ്സ്; സര്‍വ്വീസ് പുനസ്ഥാപിക്കണമെന്ന് എന്‍.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തി കൊണ്ടിരുന്ന കെ.എസ്.ആര്.ടി ബസ്സ് പുനസ്ഥാപിക്കണമെന്ന് ആവശ്യം ശക്തം. മേപ്പയ്യൂരില്‍ നിന്നും കീഴൂര്‍-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് ഇപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് മൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലാവുന്നത്. എത്രയും പെട്ടന്ന ഇത് പുനരാരംഭിക്കണമെന്ന് എന്‍.സി.പി പയ്യോളി മണ്ഡലം കമ്മിറ്റി അധികൃതരോട്
കോഴിക്കോട്ടെ സിപിഐയെ ഇനി മേപ്പയ്യൂരുകാരുടെ ബാലന് മാഷ് നയിക്കും: ജില്ലാ സെക്രട്ടറിയായി കെ.കെ.ബാലന്
മേപ്പയ്യൂർ: സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി മേപ്പയ്യൂർ സ്വദേശി. കെ.കെ ബാലനെയാണ് ജില്ലാ സെക്രട്ടറിയായി ഫറോക്കിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തത്. 39 അംഗ ജില്ലാ കൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു. നിലവിൽ ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ആദ്ദേഹം. വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. എ.ഐ.വൈ.എഫ്
‘പെെപ്പിലൂടെ ഇനി അവർക്ക് കുടിവെള്ളമെത്തും’; അര്‍ഹരായ വീടുകളിലെല്ലാം കുടിവെള്ള കണക്ഷന് നൽകി ‘ഹര് ഘര്‍ ജല്‍’ പഞ്ചായത്തായി മാറി തുറയൂര്‍
തുറയൂര്‍: സമ്പൂര്‍ണ കുടിവെള്ള കണക്ഷന് നല്കിയ പഞ്ചായത്തായി തുറയൂര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ ജീവന് മിഷന് വഴിയാണ് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന് നല്‍കിയത്. ‘ഹര് ഘര്‍ ജല്‍’ പ്രഖ്യാപനം വിശേഷാല്‍ ഗ്രാമസഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് നിര്‍വഹിച്ചു. കേന്ദ്ര ജലശക്തി
വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ? മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഒഴിവുണ്ട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. വൊക്കേഷണല്‍ ടീച്ചര്‍( അഗ്രികള്‍ച്ചര്‍) വിഭാഗത്തിലാണ് ഒഴിവ്. താല്‍ക്കാലികമായാണ് നിയമനം. ആഗസ്റ്റ് 27ന് ശനിയാഴ്ചയാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. summary: meppayyur GVHSS, VHSE teacher vacancy