Category: മേപ്പയ്യൂര്‍

Total 1171 Posts

ദീപക്കിന്റെ തിരോധാനം: അന്വേഷണത്തിന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം; മേപ്പയൂര്‍ സി.ഐ കെ.ഉണ്ണികൃഷ്ണനും സംഘത്തില്‍

മേപ്പയ്യൂര്‍: കൂനം വെള്ളിക്കാവ് സ്വദേശി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം ഡി.വൈ.എസ്.പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മേപ്പയ്യൂര്‍ സ്റ്റേഷനിലെ സി.ഐ കെ.ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെ പത്ത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്. തുടര്‍ന്ന് ജൂലൈ ഒമ്പതിന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍

”ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണം”; എസ്.പിയെ നേരിട്ട് കണ്ട് പരാതി നല്‍കിയെന്ന് മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ അമ്മ ശ്രീലത

കോഴിക്കോട്: ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത. റൂറല്‍ എസ്പിക്ക് പരാതി നേരത്തെ നല്‍കിയിരുന്നു. ഇന്നലെയും എസ്പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുന്‍പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും

മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെല്യാടി -കൊല്ലം റോഡ് നവീകരണം കടലാസില്‍ ഒതുങ്ങിപ്പോയെന്ന് മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മൂന്ന് ബജറ്റുകളിലായി 39 കോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങളായിട്ടും പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കിയായതായി യോഗം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചെന്നല്ലാതെ റോഡ് പണി ആരംഭിക്കാത്തത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും വലിയ പ്രയാസമാണ്

ഷാഹുല്‍ ഹമീദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില കോടതിയില്‍; പെണ്‍കുട്ടിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്‌റ്റേഹോമിലേക്ക്‌ മാറ്റാന്‍ ഉത്തരവിട്ട് പേരാമ്പ്ര കോടതി

മേപ്പയ്യൂര്‍: കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില നിര്‍ബാസ് പേരാമ്പ്ര കോടതിയെ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കാണാതായ ആദില ഇന്ന് രാവിലെ ഷാഹുല്‍ ഹമീദിനൊപ്പം മേപ്പയ്യൂര്‍ പൊലീസില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് ആദിലയെ കോടതിയില്‍ ഹാജരാക്കിയത്. നാലുദിവസമായി ഷാഹുല്‍ ഹമീദിനൊപ്പമാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ആദില കോടതിയെ

കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്

കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിര്‍ബാസ് പൊലീസില്‍ ഹാജരായി

മേപ്പയ്യൂര്‍: കാണാതായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തംഗം ആദില നിര്‍ബാസ് പൊലീസില്‍ ഹാജരായി. ആഗസ്റ്റ് ഒന്നിന് രാവിലെ മുതലാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വര്‍ഡ് അംഗത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് ആദില മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനൊപ്പമാണ് യുവതി

ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം

മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തം​ഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആ​ഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ

മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: ഖത്തറിലെ ആദ്യകാല പ്രവാസിയായ മുയിപ്പോത്ത് സി.വി.സൂപ്പി ഹാജി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കള്‍: അബ്ദുറഹിമാന്‍, റാഷിദ് (ഇരുവരും ഖത്തര്‍), റഹീന (എസ്.എസ്.എം യു.പി സ്‌കൂള്‍ വെട്ടിഒഴിഞ്ഞ തോട്ടം). മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ വെള്ളിയൂര്‍ (എ.ആര്‍ നഗര്‍ ഹൈസ്‌കൂള്‍-ചെണ്ടപ്പുറായി), ഹസീന, സജ്‌ന. സഹോദരങ്ങള്‍: സി.വി ഇബ്രാഹിം ഹാജി, മൂസ്സ, നഫീസ, ഫാത്തിമ.  

പാറക്കുളങ്ങര ദഅവ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാട്ടിലെ അഭിമാന താരങ്ങളെ അനുമോദിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പാറക്കുളങ്ങര ദഅവ സെന്റെറിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നിജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ഇബ്രാഹിം അധ്യക്ഷനായി. വനമിത്ര അവാര്‍ഡ് ജേതാവ് രാഘവന്‍ ചെട്യാംകണ്ടി മുഖ്യ പ്രഭാഷണം നടത്തി. ദഅവ സെന്റര്‍ മുന്‍ പ്രസിഡണ്ട് സി കുഞ്ഞായി

ഇനി തൊഴില്‍ തേടി അലയേണ്ടതില്ല; മേപ്പയ്യൂരിലെ യുവജനങ്ങള്‍ക്കായി സ്വയംതൊഴിലില്‍ സൗജന്യ പരിശീലന പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്

മേപ്പയ്യൂര്‍: യുവ ജനങ്ങളെ സംരംഭകരാക്കാന്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭക വര്‍ഷാഘോഷത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്, വ്യവസായ വാണിജ്യ വകുപ്പ്, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സ്വയം തൊഴില്‍

error: Content is protected !!