Category: മേപ്പയ്യൂര്‍

Total 1238 Posts

ഗുരു ചേമഞ്ചേരിയുടെ പ്രഥമ ശിഷ്യന്‍ കഥകളി നടന്‍ മേപ്പയ്യൂര്‍ ബാലന്‍നായര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: പൂക്കാട് കലാലയത്തില്‍ അധ്യാപകനായിരുന്ന കഥകളി നടന്‍ കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ പ്രഥമ ശിഷ്യന്‍ ആയിരുന്നു. ഭാര്യ: നളിനി അമ്മ. മക്കള്‍: ബിന്ദു, ബിനി (മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് മെഡിക്കല്‍ ഷാപ്പ് ജീവനക്കാരി). മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍

മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ

മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി

‘തൊഴിലുറപ്പു പദ്ധതിയെ തകർക്കുന്ന നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം’; മേപ്പയ്യൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് തൊഴിലുറപ്പു തൊഴിലാളികൾ

മേപ്പയ്യൂർ: തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻ തിരിയണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ സ്ഘടിപ്പിച്ചു. മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു. ഓരോ വാർഡിൽ നിന്നു തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രസിഡന്റ് കെ.ടി.രാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം; വാഹന പ്രചരണ ജാഥയ്ക്ക് മേപ്പയ്യൂര്‍ ടൗണില്‍ സമാപനം

മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥ കീഴ്പയ്യൂര്‍ മണപ്പുറം, കീഴ്പയ്യൂര്‍ പള്ളി, ചെമ്പക മുക്ക്, വിളയാട്ടൂര്‍, മഞ്ഞക്കുളം, എളമ്പിലാട്, കൊഴുക്കല്ലൂര്‍, നരക്കോട്, നിടുമ്പൊയില്‍, ചാവട്ട്, ചങ്ങരം വെള്ളി എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക്

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ

മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20

”എന്താണ് ഓസോണ്‍ ശോഷണം?” ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടിയുമായി മേപ്പയ്യൂര്‍ സലഫി

മേപ്പയ്യൂര്‍: സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇ കോളജ് ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓസോണ്‍ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്‌കിറ്റ് അവതരണവും സംഘടിപ്പിച്ചു. തുടര്‍ന്ന് എന്താണ് ഓസോണ്‍ ശോഷണം, ഇത് ഭൂമിയ്ക്കും, ജീവജാലങ്ങള്‍ക്കും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു, ഓസോണ്‍ ശോഷണം എങ്ങനെ തടയന്‍

തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ മുസ്ലീം ലീ​ഗിന്റെ സായാഹ്ന ധർണ്ണ

മേപ്പയ്യൂർ: തെരുവുനായ ശല്യത്തിനെതിരെ മേപ്പയ്യൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീ​ഗ്. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് ഉദ്ലാടനം ചെയ്തു. തെരുവു നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു പോലും രക്ഷയില്ലാതാതെയിരിക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന് കടി

സി.പി.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ചെറുവണ്ണൂരിലെ സി.പി.എം നേതാവിനെതിരെ കേസ്

മേപ്പയ്യൂര്‍: സി.പി.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയിൽ സി.പി.എം നേതാവിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ.പി.ബിജുവിനെതിരെയാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തതെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേ വിഷബാധയ്ക്കെതിരെ പ്രതിരോധവുമായി മേപ്പയ്യൂർ പ‍ഞ്ചായത്ത്; വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: പേ വിഷബാധ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. സപ്തംബര്‍ 10 മുതല്‍ 15 വരെ ചങ്ങരം വള്ളി, കൊഴുക്കല്ലൂര്‍, വിളയാട്ടൂര്‍, മഞ്ഞകുളം, കീഴ്പ്പയ്യൂര്‍ എന്നീ സ്ഥലങ്ങളില്‍ നടത്തിയ പ്രത്യേക ക്യാമ്പുകളില്‍ 120 വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കി. കുത്തിവെപ്പ് ചെയ്തവര്‍ക്ക്

മേപ്പയ്യൂർ പഞ്ചായത്തിലെ പെൻഷൻ വാങ്ങുന്നവരാണോ? വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കിൽ പണി പാളും; വിശദമായി അറിയാം

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തില്‍ നിന്ന് 2019 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളവര്‍ പുതിയ വരുമാനസര്‍ട്ടിഫിക്കറ്റ് (ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) ഓഫീസില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ഫെബ്രുവരി 28 വരെ വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിയ്ക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതാണ്. ഇങ്ങനെ തടയപ്പെടുന്ന

error: Content is protected !!