Category: മേപ്പയ്യൂര്‍
എറണാകുളത്തെത്തി പരിശോധന നടത്തി; പത്രങ്ങളില്‍ പരസ്യം നല്‍കി; ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മേപ്പയ്യൂര്‍: കാണാതായ കൂനംവള്ളിക്കാവ് സ്വദേശി ദീപക്കിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വീട്ടില്‍ നിന്നും എറണാകുളത്തേക്കെന്നു പറഞ്ഞാണ് ദീപക് തിരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണ സംഘം എറണാകുളത്തെത്തി വ്യാപകമായ അന്വേഷണം നടത്തിയിരുന്നതായി മേപ്പയ്യൂര്‍ സി.ഐ ഉണ്ണിക്കൃഷ്ണന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവരെ ദീപക്കിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ്
കീഴരിയൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ മേപ്പയ്യൂര്‍ സ്വദേശി മരിച്ചു
മേപ്പയ്യൂര്‍: ബൈക്കുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. മേപ്പയ്യൂര്‍ കല്ലങ്കിയിലെ മണത്താംകണ്ടി കെ.ടി.കെ.ബാലനാണ് (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ കീഴരിയൂര്‍ മാവിന്‍ ചുവട് പനോട്ട് മുക്കില്‍ വെച്ച് ബാലന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാലനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. അച്ഛന്‍: പരേതനായ
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, പിന്നീടറിയുന്നത് മരണവാർത്ത; തുറയൂർ കുലുപ്പയിലെ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ ഞെട്ടലിൽ ജന്മനാട്
തുറയൂർ: കുലുപ്പ സ്വദേശിയായ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നാട്ടുകാരും. ശാരീരികാസ്വാസ്ഥത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ അനൂപ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന വാർത്തയാണ് പിന്നീട് എല്ലാവരും അറിയുന്നത്. വീട്ടിൽ നിന്നാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് അനൂപിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ
കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ തിളങ്ങി കീഴരിയൂർ സ്വദേശി; ഹെെജമ്പിൽ സ്വർണ്ണം നേടി നഫാത്ത് അഫ്നാൻ മുഹമ്മദ്
കീഴരിയൂർ: കേരള സ്റ്റേറ്റ് അത്‌ലറ്റിക്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടി കീഴരിയൂർ സ്വദേശി. ജൂനിയർ അണ്ടർ 20 വിഭാഗത്തിൽ ഹെെജമ്പിലാണ് നഫാത്ത് അഫ്നാൻ മുഹമ്മദ് സ്വർണ്ണ മെഡൽ നേടി നാഷണൽ മീറ്റിലേക്ക് യോഗ്യത നേടിയത്. തന്റെ നിലവിലെ റോക്കോർഡ് തിരുത്തി 1.97 മീറ്റർ ഉയരത്തിലാണ് നഫാത്ത് ചാടിയത്. രണ്ട് മീറ്ററാണ് നാഷണൽ റെക്കോർഡ്. ആന്ധ്രപ്രദേശിൽ നടക്കുന്ന
മികച്ച കർഷകനായി സത്യൻ, സമ്മിശ്ര കർഷകനായി അസീസ്; കാർഷിക മേഖലയിലെ പ്രതിഭകളെ ആദരിച്ച് മേപ്പയ്യൂർ പഞ്ചായത്ത്
മേപ്പയ്യൂർ: പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി വിളംബരജാഥയും സംഘടിപ്പിച്ചു.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നരംഭിച്ച വിളംബരജാഥ ടൗൺ ചുറ്റി മേപ്പയ്യൂർ
കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി ഇന്‍ഷുറന്‍സ് പുതുക്കിയതിനാല്‍; സി.സി.ടി.വി ദൃശ്യങ്ങളും നിര്‍ണായകമായി
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിനെ ഇടിച്ച കാര്‍ കണ്ടെത്താന്‍ പൊലീസിന് സഹായകരമായത് അപകടം നടന്നതിനു പിന്നാലെ പ്രതി കായണ്ണബസാര്‍ സ്വദേശി പ്രബീഷ് ഇന്‍ഷുറന്‍സ് പുതുക്കിയത്. മെയ് 21ന് ചേനോളി റോഡില്‍ നിവേദിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന സമയത്ത് പ്രബീഷിന്റെ മാരുതി 800 വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അപകടം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതാണ്
കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു; കായണ്ണ സ്വദേശി അറസ്റ്റില്‍
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21)ന്റെ മരണത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞു. കായണ്ണബസാര്‍ സ്വദേശി കുറുപ്പന്‍വീട്ടില്‍ പ്രബീഷ് (42) ഓടിച്ച വെള്ള നിറത്തിലുള്ള കാറാണ് നിവേദിനെ ഇടിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു. പ്രബീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രബീഷിന്റെ കെ.എല്‍ 01AE284 മാരുതി കാറാണ് നിവേദിനെ ഇടിച്ചത്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.
കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ. മരുമക്കള്‍: കുഞ്ഞബ്ദുള്ള (കീഴരിയൂര്‍), അമ്മദ് (മേപ്പയ്യൂര്‍), റസാഖ് (മുത്താമ്പി), ആയിഷ, ജമീല. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ കലന്തന്‍, ഫാത്തിമ.
“ഇന്ത്യയെ വീണ്ടെടുക്കാം“ മേപ്പയൂരിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ്
[ top1] മേപ്പയ്യൂർ: “സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ഇന്ത്യയെ വീണ്ടെടുക്കാം“എന്ന പ്രമേയമുയർത്തി എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല പ്രസിഡന്റ് അലി റഫീഖ് ദാരിമി അധ്യക്ഷനായി. അഡ്വ:ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി.എസ്.കെ.എസ്.എസ്.എഫ്
75 പേർ ത്രിവർണ്ണ പതാകയേന്തി തൂവെള്ള വസ്ത്രം ധരിച്ച് നിരനിരയായി നടന്നു നീങ്ങി; നവ്യാനുഭവമൊരുക്കി മേപ്പയൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വാതന്ത്ര്യദിന സന്ദേശയാത്ര
മേപ്പയ്യൂർ: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ “സ്വാതന്ത്ര്യ ദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. ബാൻ്റ് വാദ്യത്തിൻ്റെ താളപ്പെരുമയിൽ ദേശീയ ഗാനാലാപനത്തിൻ്റെ അലയൊലിയിൽ ഏകോപന സമിതി അംഗങ്ങൾ ദേശീയ പതാകയെന്തി ഒരേ വസ്ത്രത്തിൽ അണിനിരന്നത് കാഴ്ചക്കാർക്ക് കൗതുകമായി 75 തൃവർണ്ണ പതാകയും 75 തൃവർണ്ണ