Category: മേപ്പയ്യൂര്‍
കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാം; ചെറുവണ്ണൂരിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തനമാരഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രവിത വി.പി നിര്‍വഹച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് സെന്ററില്‍ തേങ്ങ സംഭരിക്കുക. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ ചെന്ന് പെര്‍മിറ്റ് വാങ്ങി
മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.യു പ്രവർത്തകനു നേരെ അക്രമം; വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി, നാളെ സ്കൂളിൽ സർവ്വകക്ഷി യോഗം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുറത്തുനിന്നുള്ള ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ കെ.എസ്.യു അംഗമായ അര്‍ജ്ജുന്‍ ബാബുവിനെതിരെയാണ് അക്രമമുണ്ടായത്. എസ്.എഫ്.ഐയുടെ കൊടി തകര്‍ത്തെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്ക് പറ്റിയ അര്‍ജ്ജുനെ പേരാമ്പ്ര താലൂക്കാശുപത്രിയിലും പിന്നീട് മൊടക്കല്ലൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു മുന്നേയും അര്‍ജ്ജുന്‍
ചാവട്ട് മഹല്ല് കമ്മിറ്റിയും ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയും സംയുക്തമായി വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും, ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മൊമന്റോ നല്‍കി അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, മദ്രസ പൊതു പരീക്ഷ എന്നിവയില്‍ ഉന്നത വിജയം കലസ്ഥമാക്കിയ മഹല്ലിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്
‘സാധാരണയായി നടന്നു പോകുന്ന വഴിയാണ്, അടുത്തടുത്ത സമയത്താണ് രണ്ടു കുട്ടികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്, ആദ്യമായാണ് ഇവിടെ ഇങ്ങനെ ഒരു സംഭവം’; നെടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ നാട്ടുകാർ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
മേപ്പയൂർ: മേപ്പയൂർ പഞ്ചായത്തിലെ നെടുമ്പൊയിലിൽ വിദ്യാർഥികൾക്ക് പരിക്കേറ്റ തെരുവുപട്ടിയുടെ ആക്രമണം പ്രദേശത്ത് ആദ്യമെന്നു നാട്ടുകാർ. രണ്ട് കുട്ടികൾക്കാണ് ഇന്നലെ തെരുവ് നായയുടെ ആക്രമണം ഏറ്റത്. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ‘രണ്ട് സമയങ്ങളിലായിരുന്നു അക്രമം
വീടുകളിലെത്തി അവർ സാന്ത്വനമേകി; കീഴരിയൂരിൽ കിടപ്പ് രോഗികൾക്കരികിലേക്ക് ഒരു ‘സഹയാത്ര’
കീഴരിയൂർ: ലോക പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സഹയാത്ര എന്നപേരിൽ സമ്പൂർണ വളണ്ടിയർ ഹോംകെയർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കൈൻഡ് പരിചരണം നൽകി വരുന്ന 150-ഓളം പേരെ പ്രവർത്തകർ സന്ദർശിച്ചു. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് 50 പ്രവർത്തകരാണ് സന്ദർശനം നടത്തിയത്. കൈൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ രക്ഷാധികാരി ഇടത്തിൽ ശിവൻ
മേപ്പയ്യൂർ നെടുമ്പൊയിലിൽ രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു; ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മേപ്പയൂർ: മേപ്പയൂരിൽ രൂക്ഷമായി തെരുവ് നായ ശല്ല്യം. മേപ്പയൂർ പഞ്ചായത്തിലെ നിടുമ്പൊയിൽ രണ്ടു വിദ്യാർഥികൾക്ക് തെരുവുപട്ടിയുടെ കടിയേറ്റു. കളത്തിൽ സുബനീഷിൻ്റെ മകൾ തേജാ ലക്ഷ്മി (9), തയ്യുള്ള പറമ്പിൽ ഫയാസിൻ്റെ മകൻ സെബി മുഹമ്മദ് കമാൽ (7) എന്നിവർ ക്കാണ് കടിയേറ്റത്. ഗുരുതരമായ പരിക്കേറ്റ തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സെബി മുഹമ്മദ് കമാലിനെ
ലക്ഷ്യം പരിപൂര്‍ണ്ണ സാക്ഷരത; ന്യൂ ഇന്ത്യ ലിറ്റററി പ്രോഗ്രാമിനായുള്ള പഞ്ചായത്ത് തല സര്‍വ്വേയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനുവേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ക്ക് മേപ്പയ്യൂരില്‍ തുടക്കം. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് 14ാം വാര്‍ഡിലെ പുലപ്രക്കുന്ന് കോളനിയില്‍ പഞ്ചായത്ത് തല സര്‍വ്വെ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപൂര്‍ണ്ണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെയും, കേരള സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ 2022-23 മുതല്‍ 2026-27
ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബറിൽ; ഫണ്ട് ശേഖരണത്തിന് തുടക്കമായി
തുറയൂര്‍: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ആഘോഷ കമ്മിറ്റി ചെയർമാൻ പത്മനാഭൻ എൻ.പി യ്ക്ക് ആദ്യ സംഭാവന നൽകി കൊണ്ട് ബിന്ദു ശ്രീരാഗം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഡിസം, 17 മുതല്‍ 22 വരെയാണ് ക്ഷേത്രത്തിൽ ആറാട്ട്
ഗ്രന്ഥം വെയ്പ്പും വിദ്യാരംഭവും വാഹന പൂജയും; നവരാത്രി ആഘോഷമാക്കി കീഴ്പയൂർ വെസ്റ്റ് ശ്രീ അയ്യപ്പ ഭജനമഠം
കീഴ്പയൂർ: നവരാത്രി വിപുലമായി ആഘോഷിച്ച് കീഴ്പയൂർ വെസ്റ്റ് ശ്രീ അയ്യപ്പ ഭജനമഠം. നവരാത്രിയുടെ ഭാഗമായി ഗ്രന്ഥം വെയ്പ്പ്,ആയുധ പൂജ,വാഹന പൂജ, വിദ്യാരംഭം എന്നിവ നടന്നു. ബ്രഹ്മശ്രീ നീല മന ഇല്ലം ചന്ദ്രകാന്ത് നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. പ്രസിദ്ധ മലയാള ഭാഷാധ്യാപകൻ ടി.പി നാരായണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍
മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്‍. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration in Meppayyur Valayattur