Category: മേപ്പയ്യൂര്‍

Total 1171 Posts

ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബറിൽ; ഫണ്ട് ശേഖരണത്തിന് തുടക്കമായി

തുറയൂര്‍: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി. ആഘോഷ കമ്മിറ്റി ചെയർമാൻ പത്മനാഭൻ എൻ.പി യ്ക്ക് ആദ്യ സംഭാവന നൽകി കൊണ്ട് ബിന്ദു ശ്രീരാഗം ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഡിസം, 17 മുതല്‍ 22 വരെയാണ് ക്ഷേത്രത്തിൽ ആറാട്ട്

ഗ്രന്ഥം വെയ്പ്പും വിദ്യാരംഭവും വാഹന പൂജയും; നവരാത്രി ആഘോഷമാക്കി കീഴ്പയൂർ വെസ്റ്റ്‌ ശ്രീ അയ്യപ്പ ഭജനമഠം

കീഴ്പയൂർ: നവരാത്രി വിപുലമായി ആഘോഷിച്ച് കീഴ്പയൂർ വെസ്റ്റ്‌ ശ്രീ അയ്യപ്പ ഭജനമഠം. നവരാത്രിയുടെ ഭാ​ഗമായി ഗ്രന്ഥം വെയ്പ്പ്,ആയുധ പൂജ,വാഹന പൂജ, വിദ്യാരംഭം എന്നിവ നടന്നു. ബ്രഹ്മശ്രീ നീല മന ഇല്ലം ചന്ദ്രകാന്ത് നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. പ്രസിദ്ധ മലയാള ഭാഷാധ്യാപകൻ ടി.പി നാരായണൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍

മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്‍. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration in Meppayyur Valayattur

ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ആദരിച്ചും മേപ്പയ്യൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഗാന്ധി ജയന്തി ആഘോഷം

മേപ്പയ്യൂര്‍: ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഠത്തും ഭാഗത്ത് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടിയുടെ ഭാഗമായി വാര്‍ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക നെരവത്ത് കോളണിയിലെ മുത്തശ്ശി ചോയിച്ചി അമ്മയെ പ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് ആദരിച്ചു. മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് പറമ്പാട്ട്

മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ലുമേയുന്നതിനിടെ കാനയില്‍ കുടുങ്ങിയ പശുവിനെ അപകടകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന- വീഡിയോ കാണാം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. അപടത്തില്‍പ്പെട്ട പശുവിനെ പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ നൗഷാദ്, പി.ആര്‍

മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടെ പശു കാനയില്‍ കുടുങ്ങി; അപകടത്തില്‍പ്പെട്ട പശുവിനെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന

മേപ്പയ്യൂര്‍: പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകരെത്തിയാണ് പശുവിനെ രക്ഷിച്ചത്. മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ.നൗഷാദ്, പി.ആര്‍.സത്യനാഥ്, എസ്.ആര്‍.സാരംഗ്, പിവി.മനോജ് ഹോംഗാര്‍ഡ് രാജീവന്‍

അക്ഷരങ്ങളോടും പുസ്തകങ്ങളോടും കൂട്ടുകൂടി അവരിനി അറിവിന്റെ കൂടുതൽ തലങ്ങളിലേക്ക് പറന്നുയരും; കീഴരിയൂരിൽ വായനച്ചങ്ങാത്തം സംഘടിപ്പിച്ചു

കീഴരിയൂർ: വിദ്യാർത്ഥികളുടെ വായനയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി സമഗ്ര ശിക്ഷ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. കണ്ണോത്ത് യു .പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശശി പറോളി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.സുരേഷ് മാസ്റ്റർ, പി.ഇ.സി

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി; അണിചേര്‍ന്നത് നൂറുകണക്കിനാളുകള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ ഭരണ സമതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ആരോഗ്യ വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, എസ്.പി.സി വ്യാപാരികള്‍, എന്നിവരുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറ് കണക്കിനുപേര്‍ പങ്കെടുത്തു. റാലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്

ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി

മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45),

പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്

മേപ്പയ്യൂര്‍: പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അസറ്റ് നവജീവനം 2022-2025 പദ്ധതിയുടെ ഭാഗമായി നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അസറ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്. കാരയാട് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റിന്റെയും മുസ്ലിം യൂത്ത്

error: Content is protected !!