Category: മേപ്പയ്യൂര്‍
ചാവട്ട് തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നമ്പ്യാര്‍. മക്കള്‍: കമല, രവി, പരേതനായ ബാബു. മരുക്കള്: വിലങ്ങിലാട്ട് ശ്രീധരന്, പുഷ്പ, ശാന്ത. സഹോദരി: പരേതയായ അമ്മാളുഅമ്മ (എരവട്ടൂര്‍ ).
‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ നമ്പിച്ചാം കണ്ടിയില്‍ കണ്ടംചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മയൊരുക്കി; ഇത്തവണ കൃഷിയിറക്കാനൊരുങ്ങുന്നത് 200 ഏക്കറില്‍
കീഴ്പ്പയ്യൂര്‍: ‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ കണ്ടം ചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ നമ്പിച്ചാം കണ്ടിയില്‍ വെച്ച് നടന്നു. പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു നല്കിയ കാര്‍ഷിക സംസ്കാരം കെടാതെ സൂക്ഷിക്കണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന നോഡല്‍ ഓഫീസറുമായ ജയകുമാരന്‍ ഓര്‍മിപ്പിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തവണ 200 ഏക്കറില്‍ കൃഷി
കീഴ്പ്പയ്യൂരില്‍ കുറുക്കനും തെരുവുനായയും കുഴഞ്ഞു വീണ് ചത്തു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ (വീഡിയോ കാണാം)
കീഴ്പയൂര്‍: കീഴ്പ്പയൂര്‍ വെസ്റ്റില്‍ കുറുക്കനും തെരുവു നായയും കുഴഞ്ഞുവീണ് ചത്തനിലയില്‍. ഇന്ന് രാവിലെ കാരെപിള്ളയില് താഴെ ഭാഗത്താണ് സംഭവം. ഒരു കുറുക്കന് ഇവിടെ നിന്നും കമ്പി വേലി കടിച്ചു പൊട്ടിക്കാനും മറ്റും ശ്രമം നടത്തുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു പിന്നീട് കുഴഞ്ഞുവീണു ചത്തുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ കൊളവട്ടുങ്കല് ചന്ദ്രന്റെ വീട്ടിലും അവശതയില്‍ വന്ന ഒരു
കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍
മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന് കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന് മുഹമ്മദ് സിനാന് (14) നെയാണ് ഭ്രാന്തക്കുറുക്കന് കടിച്ചത്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം. കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില് പ്രസാദിന്റെ
ജീവിതശൈലി രോഗങ്ങള്‍ ജനപങ്കാളിത്തത്തോടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മേപ്പയ്യൂരും; ജീവതാളം പദ്ധതി നടപ്പാക്കാന്‍ തീരുമാനം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജീവതാളം പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അദ്ധ്യക്ഷയായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി.മനോജ് കുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്‍മാന്‍ മാരായ
തെങ്ങില്‍ കയറിക്കൊണ്ടിരിക്കെ തെങ്ങ് മറിഞ്ഞ് വീണു; മേപ്പയ്യൂര്‍ വിളയാട്ടൂരില്‍ തെങ്ങുകയറ്റത്തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
മേപ്പയ്യൂര്‍: വിളയാട്ടൂരില്‍ തെങ്ങില്‍ കയറവെ തെങ്ങ് മറിഞ്ഞുവീണ് തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു. നെല്ല്യാട്ടുമ്മല്‍ പ്രകാശന്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അയല്‍വീട്ടില്‍ തെങ്ങില്‍ തേങ്ങ പറിക്കാനായി മെഷീന്‍ ഉപയോഗിച്ച് കയറിയതായിരുന്നു. ഇതിനിടെ തെങ്ങ് വേരോടെ പൊരിഞ്ഞ് വീഴുകയായിരുന്നു. പ്രകാശനെ ഉടനെ മേപ്പയ്യൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ കുഞ്ഞിക്കണ്ണന്‍. അമ്മ: കല്ല്യാണി.
പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം
കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു
കൃഷിഭവനില്‍ നിന്ന് പെര്‍മിറ്റ് വാങ്ങി സംഭരണ കേന്ദ്രത്തിൽ തേങ്ങ നൽകാം; ചെറുവണ്ണൂരിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു
ചെറുവണ്ണൂർ: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിൽ പച്ചത്തേങ്ങ സംഭരണ കേന്ദ്രം പ്രവർത്തനമാരഭിച്ചു. വെജിറ്റബിള്‍ ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് കേരള സംഭരിക്കുന്ന പച്ചത്തേങ്ങയുടെ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡന്റ് പ്രവിത വി.പി നിര്‍വഹച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമാണ് സെന്ററില്‍ തേങ്ങ സംഭരിക്കുക. കര്‍ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം കൃഷിഭവനില്‍ ചെന്ന് പെര്‍മിറ്റ് വാങ്ങി
മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ കെ.എസ്.യു പ്രവർത്തകനു നേരെ അക്രമം; വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി, നാളെ സ്കൂളിൽ സർവ്വകക്ഷി യോഗം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പുറത്തുനിന്നുള്ള ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ കെ.എസ്.യു അംഗമായ അര്‍ജ്ജുന്‍ ബാബുവിനെതിരെയാണ് അക്രമമുണ്ടായത്. എസ്.എഫ്.ഐയുടെ കൊടി തകര്‍ത്തെന്ന് ആരോപിച്ചാണ് മര്‍ദ്ദനമുണ്ടായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്ക് പറ്റിയ അര്‍ജ്ജുനെ പേരാമ്പ്ര താലൂക്കാശുപത്രിയിലും പിന്നീട് മൊടക്കല്ലൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു മുന്നേയും അര്‍ജ്ജുന്‍
ചാവട്ട് മഹല്ല് കമ്മിറ്റിയും ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയും സംയുക്തമായി വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും, ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ മൊമന്റോ നല്‍കി അനുമോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, മദ്രസ പൊതു പരീക്ഷ എന്നിവയില്‍ ഉന്നത വിജയം കലസ്ഥമാക്കിയ മഹല്ലിലെ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. ഖത്തര്‍ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്