Category: മേപ്പയ്യൂര്‍

Total 1171 Posts

അവര്‍ ഒത്തൊരുമിച്ച് ലോകകപ്പ് ആദ്യ മത്സരം കണ്ടു; ഖത്തര്‍ സ്‌റ്റേഡിയത്തിലെ അതേ ആവേശത്തോടെ, ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം

മേപ്പയ്യൂര്‍: ഖത്തറില്‍ വച്ച് നടക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ആവേശം ചോരാതെ മേപ്പയ്യൂര്‍. മേപ്പയ്യൂരിലെ കായിക പ്രേമികള്‍ക്ക് ഈ ലോകകപ്പിന് വലിയ എല്‍.ഇ.ഡി വീഡിയോ വാളില്‍ കളി കാണാം. ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നേതൃത്വത്തില്‍ ഉള്ള ജനകീയ കൂട്ടായ്മയാണ് ഇത്തരമൊരു സംരംഭത്തിനു പുറകില്‍. ലോകകപ്പ് ഫുട്ബാള്‍ കാണാന്‍ ഒരു പൊതു

കാലാമാമാങ്കത്തിന് കര്‍ട്ടന്‍ വീണു; ആവേശപ്പോരാട്ടത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍, എച്ച്.എസ് ജനറലിലും എച്ച് എസ്.എസ് ജനറലിലും ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ് പയ്യോളി

മേപ്പയ്യൂര്‍: നാല് ദിവസമായി ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടന്നുവരുന്ന മേലടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി.

ഖത്തർ ഇനി മേപ്പയ്യൂർ ടൗണിലെത്തും! ഫുട്ബോൾ പ്രേമികൾക്ക് ഖത്തർ ലോകകപ്പ് ആസ്വദിക്കാനായി മേപ്പയ്യൂരിൽ ബിഗ് സ്ക്രീൻ

മേപ്പയ്യൂർ: ലോകം മുഴുവൻ ഒരു കാൽപ്പന്തിലേക്ക് ചുരുങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ മേപ്പയ്യൂരിലെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത. മൊബൈൽഫോണിന്റെയോ ടെലിവിഷന്റെയോ ചെറു സ്ക്രീനുകളിലല്ലാതെ ഫുട്ബോളിന്റെ പൂർണ്ണത മുഴുവനായി ആവാഹിക്കാൻ കഴിയുന്ന തരത്തിൽ വലിയ സ്ക്രീനിൽ കളി കാണാനുള്ള അവസരമാണ് മേപ്പയ്യൂരിൽ ഒരുങ്ങുന്നത്. മേപ്പയ്യൂർ ടൗണിലാണ് ഖത്തർ ലോകകപ്പ് കാണാനായി യുവജന കൂട്ടായ്മ ബിഗ് സ്ക്രീൻ

‘കോടമഞ്ഞിനും ഇഞ്ചപ്പുല്ലുകള്‍ക്കുമിടയിലൂടെ ഒരു മിനി ട്രക്കിംഗ്, ദൂരെ ചക്രവാളത്തില്‍ കടല്‍’; പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യത്തില്‍ മേപ്പയ്യൂരിലെ മീറോട് മല, ഇനി സര്‍ക്കാര്‍ കനിയണം

ഇന്‍സ്റ്റഗ്രാം പിള്ളേര് ഹിറ്റാക്കിയ മേപ്പയ്യൂരിന്റെ സ്വന്തം ട്രിപ്പ് ഡെസ്റ്റിനേഷനാണ് മീറോട് മല. പ്രകൃതിഭംഗിയും പൈതൃകവും ഒത്തു ചേര്‍ന്ന മനോഹരമായ ഒരു സ്‌പോട്ട്. എന്നാല്‍ റീലും സ്റ്റോറിയും കണ്ട് ദിവസേനെ നൂറ് കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അവരെ നിരാശരാക്കുന്നതാണ് മീറോട് മലയിലെ അടിസ്ഥാന സൗകര്യങ്ങള്‍. അധികൃതര്‍ ഒന്ന് മനസ്സുവച്ചാല്‍ മീറോട് മല വേറെ ലെവലാവുമെന്നാണ് സഞ്ചാരികള്‍

‘മാലിന്യ സംസ്‌ക്കരണത്തില്‍ നമ്പര്‍ വണ്‍’; മേപ്പയ്യൂര്‍ പഞ്ചായത്തും ഹരിതകര്‍മ്മ സേനയും അംഗീകാരത്തിന്റെ നിറവില്‍

മേപ്പയ്യൂര്‍: മാലിന്യ സംസ്‌ക്കരണ രംഗത്ത് ഒട്ടേറെ അംഗീകാരം ലഭിച്ച മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തും, ഹരിത കര്‍മ്മസേനയും വീണ്ടും അംഗീകാരത്തിന്റെ നിറവില്‍. വീടുകളില്‍ നിന്നും കൃത്യമായി മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ ശരിയായ രീതിയില്‍ കൈകാര്യം ചെയ്ത് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഹരിത കര്‍മ്മ സേനയുടെ സേവനം വളരെ പ്രശംസനീയമാണ്. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ മികച്ച പ്രവര്‍ത്തനം

മേപ്പയ്യൂരിൽ കലയുടെ വർണ്ണ വിസ്മയങ്ങൾ മിഴിതുറന്നു; മേലടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം, ഇനി കൗമാരത്തിന്റെ ഉത്സവനാളുകൾ

മേപ്പയ്യൂർ: മേലടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് സി.കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്

പതിനൊന്നുകാരിയുടെ പരാതി; കീഴരിയൂര്‍ സ്വദേശി പോക്‌സോ കേസില്‍ അറസ്റ്റില്‍

മേപ്പയ്യൂര്‍: പതിനൊന്നുകാരിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ കീഴരിയൂര്‍ സ്വദേശി അറസ്റ്റില്‍. കുറുമയില്‍ പ്രദീപന്‍ (54) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദായ സംഭവം നടന്നത്. സാധനം വാങ്ങാനായി കടയിലേക്ക് പോയ പതിനൊന്നുകാരിയോട് വഴിയില്‍വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ സ്റ്റേഷനില്‍ ഹാജരായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മേപ്പയൂരില്‍ കലയുടെ ഉത്സവത്തിന് കൊടിയേറ്റം; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രചനാമത്സരങ്ങളോടെ ഇന്ന് തുടക്കം

മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കും ഇന്ന് രാവിലെ മുതൽ രചനാ മത്സരങ്ങൾ നടക്കും. 17 ന് ഉച്ചക്ക് വർണ്ണശബളമായ ഘോഷയാത്ര

മേപ്പയ്യൂരിൽ ഇനി കലയുടെ ഉത്സവനാളുകൾ; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 16-ന് തുടക്കമാവും; ഒമ്പത് വേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും

മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് നവംബർ 16 ന് തുടക്കമാവും. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കുമെന്ന് മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.രാജീവൻ

അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന് തുടക്കമായി; താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്

മേപ്പയൂർ: അന്താരാഷ്ട്ര സഹകരണ വാരാഘോഷത്തിന്റെ താലൂക്ക് തല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ കൂവല ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.എസ്.എടി പരിശീലന ഗവേഷണ കേന്ദ്രം ഫാക്കൽട്ടി മെമ്പർ അനിൽ കുമാർ ഇ.ടി വിഷയം അവതരിപ്പിച്ചു. സർക്കിൾ സഹകരണ

error: Content is protected !!