Category: മേപ്പയ്യൂര്‍

Total 1237 Posts

വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണവിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു; സി.പി.എ. അസീസ്

മേപ്പയ്യൂര്‍: വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. കീഴരിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ സംഗീതശില്പത്തിലെ വിവാദ ചിത്രീകരണം നടത്തിയവര്‍ക്കെരെ നടപടി എടുക്കാതെ മന്ത്രിമാരും സി.പി.എം

വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം

കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.

മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ. മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. ഷര്‍മിന കോമത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എം. അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കോമത്ത്, കെ. ജാസ്മിന്‍, എസ്.പി. സക്കിന,

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക്, നാടിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വ്യക്തിത്വം; മുൻ എം.എൽ.എ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നാദാപുരം: വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് രാഷ്ട്രീയ രംഗത്തേക്ക് ചുവടു വെക്കുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും പിന്നീട് മുസ്ലിം ലീഗിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തോടെ ലീഗിന് നഷ്ടമായത് സമുന്നതനായ രാഷ്ട്രീയ നേതാവിനെയാണ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു അദേഹം. ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ

സ്വര്‍ണ്ണം തട്ടിയെടുത്തെന്ന് ആരോപണം; മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

താമരശ്ശേരി: സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36)നാണ് മര്‍ദ്ദനമേറ്റത്. ബഹ്റൈനില്‍നിന്ന് തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കോഴിക്കോട്ടുകാര്‍തന്നെയുള്‍പ്പെട്ട നാലംഗസംഘം താമരശ്ശേരിയിലെ ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഷഫീഖിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്. ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കോ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ബുധനാഴ്ച താമരശേരിയില്‍നിന്ന് മറ്റൊരിടത്തേക്ക്

മേപ്പയൂര്‍ മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

നാദാപുരം: മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. അസുഖബാധിതനായി വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. 1977ല്‍ മേപ്പയൂരില്‍ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും വീണ്ടും മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. പതിറ്റാണ്ടുകളോളം

അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി തൊഴിൽ സാധ്യതകൾ; തൊഴിൽ സഭ സംഘടിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയ്യൂർ: അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി മേപ്പയൂർ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും, സംരഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും, ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ

മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു.

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പട്ടോറക്കല്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മേപ്പയ്യൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ പത്മിനി. മക്കള്‍ അജേഷ് (ഡ്രൈവര്‍), അജില. സഹോദരങ്ങള്‍ നാരായണന്‍, രാജന്‍, ലക്ഷ്മി, ഷൈലജ, ശാന്ത.  

അംഗനവാടിയിലെ പാമ്പ് ശല്യത്തിന് പരിഹാരം തേടി കുട്ടികള്‍; നിവേദനവുമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍

മേപ്പയ്യൂര്‍: അംഗണവായിലെ പാമ്പ് ശല്യത്തിനും ശോചനീയാവസ്ഥയ്ക്കും പരിഹാരമാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികളും രക്ഷിതാക്കളും. മേപ്പയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പാവട്ടു കണ്ടി മുക്കിലെ അംഗണവാടിയിലെ കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത്. ഇവര്‍ പഠിക്കുന്ന അംഗന്‍വാടി മുറ്റത്തു നിന്നും തിങ്കളാഴ്ച വലിയൊരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ അംഗണവാടിയില്‍ നിന്നും കൂട്ടാന്‍ എത്തിയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്.

തൊഴിലന്വേഷകർക്ക് യോജിച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂരിൽ ‌തൊഴിൽ സഭ; ഇന്ന് തുടക്കം

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത്‌ തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച്‌ വിവിധ വകുപ്പുകളിലെ അവസരം അതത്‌ പ്രദേശങ്ങളിലുള്ളവർക്ക്‌

error: Content is protected !!