Category: മേപ്പയ്യൂര്‍

Total 1170 Posts

സ്വയം സുരക്ഷ പരിശീലിക്കാനും ആത്മവിശ്വാസം വളർത്താനും ഗ്രാസ് റൂട്ട് ജോഡോ; ആദ്യ ഘട്ടത്തില്‍ മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

മേപ്പയ്യൂർ: കായികയുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതി വരുന്നു. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ എട്ട് മുതൽ പതിനൊന്ന് വരെയുള്ള കുട്ടികൾക്കായാണ് ജൂഡോക എന്ന പേരില്‍ പരിശീലന പദ്ധതി നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും നാല്‍പത് കുട്ടികൾ ആദ്യ ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടും. പരിപാടിയുടെ ഔപചാരിക

‘എ.വി.അബ്ദു റഹ്മാന്‍ ഹാജി പരിശുദ്ധമായ ആദര്‍ശ രാഷ്ടീയത്തിന്റെ ഉടമ’; മേപ്പയ്യൂരില്‍ എ.വി. ചെയറിന്റെ നേതൃത്വത്തില്‍ എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ മതേതരത്വത്തിന്റെ വര്‍ത്തമാനം- പ്രഭാഷണവും നടത്തി

മേപ്പയ്യൂര്‍: കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് തനിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്നു എ.വി.അബ്ദുറഹ്മാന്‍ ഹാജിയുടേതെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സന്ധിയില്ലാതെയുള്ള നിലപാടുകള്‍ എടുത്ത നിയമസഭാ സാമാജികന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ എ.വി.ചെയര്‍ സംഘടിപ്പിച്ച എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഇനി എളുപ്പത്തിൽ അറിയാം കാലാവസ്ഥ മാറ്റങ്ങൾ; മേപ്പയൂർ ജി.വി.എച്ച്എസ് സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

മേപ്പയൂർ: മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മേപ്പയ്യൂരിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന

ഇവിടെ വരൂ … കാലാവസ്ഥാ മാറ്റം കുട്ടികൾ പറഞ്ഞു തരും; ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയൂർ ജി.വി.എച്ച് എസ് സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മേപ്പയൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയൂരിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച്

അകറ്റാം ഇനി ജീവിതശൈലീ രോഗങ്ങൾ; ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി

മേപ്പയ്യൂർ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ മേപ്പയൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി.മേപ്പയൂർ ചങ്ങരംവെള്ളിയിൽവെച്ച് നടന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.എം പ്രസീതയുടെ അധ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി സതീഷ്

‘പ്രശ്നങ്ങളും ആവശ്യങ്ങളും അവർ പങ്കുവെച്ചു’; കീഴരിയൂരിൽ വയോജന ഗ്രാമസഭ ചേര്‍ന്നു

കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വയോജന ഗ്രാമസഭ ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ ചേർന്ന വയോജന ഗ്രാമസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ പദ്ധതി

വീടെന്ന സ്വപ്‌നത്തിലേക്ക്, ലൈഫ് പദ്ധതി; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ട ഗുണഭോക്തൃ യോഗംനടന്നു

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ലൈഫ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.ടി രാജന്റെ അധ്യക്ഷത വഹിച്ചു. ഭവനരഹിതരായ എല്ലാവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിക്കുകയെന്നസര്‍ക്കാര്‍ ദൗത്യത്തിന്റെ ഭാഗമായാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുള്ള ഒരു സമഗ്ര ഭവന പദ്ധതിയാണിത്. ഭൂമിയുള്ള

പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍; 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

മേപ്പയൂർ: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്ത് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ

കലാലയ ഓര്‍മ്മകളിലേക്ക് ‘ഒരുവട്ടം കൂടി’ മടങ്ങിയെത്തി പഴയ ചങ്ങാതിമാര്‍; മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹസംഗമം സംഘടിപ്പിച്ചു

മേപ്പയൂര്‍: കഴിഞ്ഞ കാലത്തിന്റെ പ്രയപ്പെട്ട ഓര്‍മ്മകള്‍ പുതുക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയമുറ്റത്ത് ഒത്തുചേര്‍ന്ന് മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍. 2003-2005 പ്ലസ് ടു ബാച്ചാണ് തങ്ങള്‍ പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയില്‍ ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥികളും അക്കാലഘട്ടത്തിലെ അധ്യാപകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും പതിനേഴ്

error: Content is protected !!