Category: മേപ്പയ്യൂര്‍
മേപ്പയൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി
മേപ്പയ്യൂർ: മേപ്പയ്യൂരിൽ നിന്ന് കാണാതായ പതിനൊന്ന് വയസുകാരനെ കണ്ടെത്തി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കണ്ടെത്തിയത്. മാനന്തവാടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് വെെകുന്നേരം മുതലാണ് ആശിഷിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്.
ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം
മേപ്പയ്യൂർ: കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടികൂടിയ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേരത്തെയും വിജിലൻസിന്റെ സംശയനിഴലിലുള്ള ആൾ. ഏതാനും മാസം മുമ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇയാളുടെ കൈവശം കണക്കിൽപെടാത്ത 500 രൂപ കണ്ടെത്തിയിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയച്ച വിജിലൻസ് ഇത്തവണ കൈക്കൂലി സഹിതം ബാബുരാജിനെ പൂട്ടുകയായിരുന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ
ആധാരത്തിന്റെ പകർപ്പിന് ആയിരം രൂപ; കെെക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ
തിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് (55) നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൽ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്‌കുമാറിൽ നിന്നാണ്
കുടിവെള്ളം ഇല്ലെന്ന പരാതിക്ക് വിട നൽകാം… തുറയൂരിലെ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും
തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന്റെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി എല്ലാ വീടുകൾക്കും കുടിവെള്ളം സമ്മാനിച്ച തുറയൂരിന്‍റെ സ്വപ്ന പദ്ധതിയായ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും. 10-ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരിച്ചു. യോഗം തുറയൂർ ഗ്രാമപഞ്ചായത്ത്
നിരത്തിൽ നിയമം വിട്ടാൽ കുട്ടി പോലീസിൻ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ
മേപ്പയ്യൂർ: കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.പി.സി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങളെയും, ഡ്രൈവർമാരെയും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ ജി.വി.എച്ച്എ.സ്സ്എ.സ്സ് മേപ്പയ്യൂർ സ്കൂളില്‍ കോഴിക്കോട് റൂറൽ ഡി.സി. ആർ.ബി. ഡി.വൈ.എസ്പി. പീറ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഐ.പി ഉണ്ണികൃഷ്ണർ, എസ്.സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി വിദ്യാർത്ഥികളെ
കളിക്കാം, ടിവി കാണാം, പഠിക്കാം; മേപ്പയ്യൂരില്‍ കൂടുതൽ അങ്കണവാടികൾ ക്രാഡിലാകുന്നു
മേപ്പയ്യൂർ: കളിച്ചുവളരാം, ബോറടിച്ചാൽ ഇടയ്‌ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തവും ചെയ്യാം, ഒപ്പം പ്രത്യേക മെനുവിൽ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുളിയത്തിങ്കൽ ഭാഗത്തെ അഗണവാടിയിലെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ പത്തൊമ്പതാമത്തെ അങ്കണവാടിയുടെ ക്രാഡിൽ പദവി പ്രഖ്യാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിലെ 18 അങ്കണവാടികൾ നേരത്തെ ആധുനികവത്ക്കരിച്ച്
തുറയൂര്‍ പഞ്ചായത്തിൽ അങ്കണവാടി വര്‍ക്കര്‍/ ഹെല്പര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ
തുറയൂര്‍: മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകള്‍ മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.
വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വാക്ക് തർക്കം; വളയം ചെക്യാട് ഭാര്യ പിതാവിന്റെ ജ്യേഷ്ഠനെ സ്ക്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു
വളയം: ചെക്യാട് മഞ്ഞപ്പള്ളിയിൽ വിവാഹവീട്ടിലെ വഴക്കിനെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയിൽ സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകൾ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ
സ്വയരക്ഷയ്ക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതിയാണ് ജൂഡോക. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് ഈ
മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പ്രീത, പരേതനായ പ്രദീപന്‍. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു. സഞ്ചയനം ബുധനാഴ്ച്ച.