Category: മേപ്പയ്യൂര്‍
മഴക്കാലത്തും വേനലിലും ബുദ്ധിമുട്ടാകുന്നു; കനാല്‍ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് കൊഴുക്കല്ലുര്‍ ശാഖാ കമ്മിറ്റി
മേപ്പയ്യൂര്‍: കുറ്റ്യാടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മെയിന്‍ കനാലിന്റെ പുളിയത്തിങ്കല്‍ മീത്തല്‍ മുതല്‍ സമന്വയ സെന്റര്‍ വരെയുള്ള ഭാഗം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് മുസ്‌ലിം ലീഗ് കൊഴുക്കല്ലുര്‍ ശാഖാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിഷയത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി ഇടപെടണം. അനേകം കുടുംബങ്ങളും വിദ്യാര്‍ത്ഥികളും സ്ഥിരമായി ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡാണിത്. ഒരു പ്രദേശമാകെ മഴക്കാലത്തും
നാടാകെ ആഘോഷ ലഹരിയിലേക്ക്; മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്ര തിറഉത്സവം കൊടിയേറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വിളയാട്ടൂര്‍ അയ്യറോത്ത് പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി ആയമഠത്തില്‍ മുരളീധരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടന്നു. ഇന്നും നാളെയും ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, ദുര്‍ഗ്ഗാദേവിക്ക് പൂജകള്‍, ഗുളികന് നൈവേദ്യം എന്നിവയും ഫെബ്രുവരി 27 ന് വിശേഷാല്‍
പാലിയേറ്റീവ് വളണ്ടിയര്‍ സംഗമം; മേപ്പയ്യൂരില്‍ വിളംബര ജാഥ നടത്തി
മേപ്പയ്യൂര്‍: കോഴിക്കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റിവ് കെയര്‍ കോഴിക്കോട് ജില്ല പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം മേപ്പയ്യൂര്‍ ടൗണില്‍ വിളംബര ജാഥ നടത്തി. നാളെ (ഫെബ്രുവരി 25) മേപ്പയ്യൂരിലാണ് സംഗമം. മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ നേതൃത്വത്തിലാണ് വിളംബര ജാഥ നടത്തിയത്. എം.കെ.കുഞ്ഞമ്മത്, എം.എം.കരുണാകരന്‍, എ.അസ്‌കറലി, മുജീബ് കോമത്ത്, കെ.കുഞ്ഞമ്മത്, കെ.പി രാമചന്ദ്രന്‍ എന്നിവര്‍
മേപ്പയ്യൂര്‍ ചങ്ങരംവെള്ളെി തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളിയിലെ തേവര്‍കുന്നോത്ത് ബിന്ദു അന്തരിച്ചു. നാല്‍പത്തി മൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: ടി.കെ.ഗംഗാധരന്‍ (സി.പി.ഐ.എം ചങ്ങരംവെളളി സൗത്ത് ബ്രാഞ്ച് സെക്രട്ടറി). മകള്‍: അയന. അച്ഛന്‍: മണിയൂര്‍ കുറുന്തോടി നാരായണന്‍. അമ്മ: ശാന്ത. സഹോദരന്‍: വിജീഷ്. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ചങ്ങരംവെളളിയിലെ വീട്ട് വളപ്പില്‍.
മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ:പാത്തുമ്മ. മക്കള്‍:മൊയ്തി(എല്‍.ജെ.ഡി വാര്‍ഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാന്‍ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂര്‍ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന, പര്യയി. മരുമക്കള്‍:നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലില്‍ (കീഴ്പയ്യൂര്‍), സി.കെ കുഞ്ഞമ്മത് (കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തര്‍ ചട്ടംവെള്ളി. സഹോദരങ്ങള്‍:കദീശ മലയില്‍
മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ രാമല്ലൂര്‍ ഞാണോം കടവത്ത് ഷൈമ വി.കെ. അന്തരിച്ചു. നാല്‍പത്തി ഏഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: സുധീഷ്. മക്കള്‍: ധ്യാന്‍ ദേവ് (എ.യു.പി.എസ് കല്‍പ്പത്തൂര്‍), ദേവനന്ദ (ജി.യു.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).
കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് ചവറങ്ങാട്കുന്ന് കോളനി പി.പി ചെറിയ മൊയ്തി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: ആമിന. മക്കൾ: അബ്ദുറഹിമാൻ, അമ്മത്, ബഷീർ. മരുമക്കൾ: ആയിശ, മറിയം, റംല. സഹോദരി: പരേതയായ തൊണ്ടിപ്പറമ്പിൽ മീത്തൽ കുഞ്ഞയിശ (ചാവട്ട്).
യാത്രാക്ലേശം അതിരൂക്ഷം; മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ അരിക്കുളം വഴി ബസ് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍
മേപ്പയ്യൂര്‍: രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന മേപ്പയ്യൂര്‍- നിടുംമ്പൊയില്‍ അരിക്കുളം വഴി കൊയാലാണ്ടിയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍. നിടുംമ്പൊയിലില്‍ വച്ച് നടന്ന മുസ്ലിം ലീഗ് കണ്‍വെന്‍ഷനിലാണ് ഇക്കാര്യം അധികൃതരോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍, രോഗികള്‍ ഉള്‍പ്പെടെ മേപ്പയ്യൂരിലും കൊയിലാണ്ടിയിലും എത്തിച്ചേരുവാന്‍ വലിയ പ്രയാസമാണ് നേരിടുന്നതെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്
പാര്‍ട്ടി ശാക്തീകരണം; കീഴ്പ്പയ്യൂര്‍ വെസ്റ്റ് പള്ളിമുക്കില്‍ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വെസ്റ്റ് പള്ളിമുക്കില്‍ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ നടത്തി. മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന പാര്‍ട്ടി ശാക്തീകരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി. ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം അബ്ദുല്ല, മുജീബ് കോമത്ത്, കീപ്പോട്ട്
ഉണര്‍വ്വ് 2023; മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിന് ഉണര്‍വ്വേകി കുടുംബശീ എഡിഎസ് വാര്‍ഷികം
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കുടുംബശീ എഡിഎസ് വാര്‍ഷികം ‘ഉണര്‍വ്വ് 2023’ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകനും, നിര്‍മ്മാതാവുമായ വിനിഷ് ആരാധ്യ ചടങ്ങില്‍ മുഖ്യാതിഥിയായി. മേലടി ബ്ലോക്ക് ക്ഷേമ കാര്യം സ്ഥിരം സമിതി ചെയര്‍മാന്‍ മഞ്ഞക്കുളം