Category: മേപ്പയ്യൂര്‍
മേപ്പയ്യൂര്‍ പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: പൂതേരിപ്പാറ മഠത്തില്‍ കല്യാണി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ കുഞ്ഞിരാമന്. മക്കള്‍: രാധ(കൊഴുക്കല്ലൂര്‍), ബാബു, ഭാസ്കരന്. മരുമക്കള്‍: രവീന്ദ്രന് (കൊഴുക്കല്ലൂര്‍), ദേവി (മന്ദങ്ങാപറമ്പത്ത്), റീന (മഞ്ഞക്കുളം). സഹോദരങ്ങള്‍: പരേതനായ പാച്ചര്‍ (പാവട്ട് കണ്ടി മുക്ക്), പരേതനായ ശങ്കരന്( മഞ്ഞക്കുളം), നാരായണന് (പറമ്പത്ത്), കുഞ്ഞിരാമന് (കൊഴുക്കല്ലൂര്‍), ലക്ഷ്മി (മേപ്പയൂര്‍).
ചുകപ്പ് പട്ടുടുത്ത് ചമയങ്ങളുടെയും അലങ്കാരങ്ങളുടെയും നിറച്ചാര്‍ത്തില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്; സപ്തതി ആഘോഷം ഗുളികന് വെള്ളാട്ടം കെട്ടിയാടി വ്യത്യസ്തമാക്കി കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന് പണിക്കര്‍
മേപ്പയ്യൂര്‍: സപ്തതി ആഘോഷം വ്യത്യസ്തമാക്കി മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശി രാമചന്ദ്രന് പണിക്കര്‍. മൂന്ന് പതിറ്റാണ്ടോളം കാലത്തെ സൈനിക സേവനത്തിനു ശേഷമാണ് രാമചന്ദ്രന് പണിക്കര്‍ നാട്ടില്‍ തിരിച്ചെത്തിയത്. സൈന്യത്തിലെ ഉയര്‍ന്ന ഓഫീസര്‍ റാങ്കില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ അന്നും ഇന്നും തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ ഉപാസകന് ആണ്. അത് കൊണ്ടാണ് പണിക്കര്‍ തന്റെ സപ്തതി ആഘോഷം
ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്; മേപ്പയ്യൂരില്‍ പതാകദിനം ആചരിച്ചു
മേപ്പയ്യൂര്‍: ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിന്റെ പതാകദിനം മേപ്പയ്യൂര്‍ ടൗണില്‍ ആചരിച്ചു. മുതിര്‍ന്ന മുസ്ലിം ലീഗ് അംഗം മേപ്പാട്ട് പി.കെ. അബ്ദുള്ള മുസ്ലിം ലീഗ് പതാക ഉയര്‍ത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, വി.പി. ജാഫര്‍, എം.കെ. ഫസലുറഹ്മാന്, കെ.കെ.സി. മൗലവി, മുഹമ്മദ്
വിളയാട്ടൂര്‍ അയിമ്പാടിപാറ മാതൃകാ അങ്കണവാടിക്കായി കെട്ടിടമൊരുങ്ങുന്നു; നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ അയിമ്പാടിപാറ മാതൃകാ അങ്കണവാടി കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മെമ്പര്‍ വി.പി. ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷീദ നടുക്കാട്ടില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ടി.കെ.
കിടപ്പ് രോഗികള്‍ക്കായി പാലിയേറ്റീവ് ബന്ധു കുടുംബസംഗമം; വീടിന്റെ അകത്തളത്തില്‍ തളച്ചിട്ടിരുന്നവര്ക്ക് ഒത്തുചേരാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും അവസരമൊരുക്കി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: വീടിന്റെ അകത്തളത്തില്‍ തളച്ചിട്ടിരുന്നവര്ക്ക് ഒത്തുചേരാനും പരസ്പരം കാണാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും ആസ്വദിക്കാനും മനസ് തുറന്ന് ചിരിക്കാനും അവസരമൊരുക്കി പാലിയേറ്റീവ് ബന്ധു കുടുംബസംഗമം. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ടി.കെ കണ്വെന്ഷന് സെന്ററില്‍ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ ചടങ്ങില്‍ അധ്യക്ഷത
‘കീഴ്പ്പയ്യൂര്‍ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുന്ന് ശുദ്ധജല പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കണം’; മുസ്ലിം ലീഗ് നിവേദനം സമര്‍പ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍പ്പെട്ട കീഴ്പ്പയ്യൂര്‍ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുന്ന് ശുദ്ധജല പദ്ധതി 6 വര്‍ഷത്തിലധികമായിട്ടും പണി പൂര്‍ത്തീകരിക്കാതെ ഇഴയുകയാണ്. ഈ പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കീഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുവിന് നിവേദനം നല്കി. പ്രദേശത്തെ 42 ലധികം ഗാര്‍ഹിക
സാന്ദ്വനത്തിന്റെ കരസ്പര്‍ശം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 319002 രൂപയുടെ പദ്ധതിയാണിത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. പ്രസീത, കെ.പി. ശ്രീജ, അസിസ്റ്റന്റ് സെക്രട്ടറി എം. ഗംഗാധരന്,
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണം; അറിയിപ്പുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണമെന്ന അറിയിപ്പുമായി ഗ്രാമപഞ്ചായത്ത്. ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അറിയിപ്പ്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു റോഡുകളുടെയും മറ്റ് പൊതുസ്ഥലങ്ങളുടെയും പരിസരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍
ടി.വി കണ്ടും പാട്ടു കേട്ടും നൃത്തം ചെയ്തും ഇനി കുട്ടികള്‍ അറിവുനേടും; മേപ്പയൂര്‍ മൂട്ടപ്പറമ്പ് ക്രാഡില്‍ അംഗന്‍വാടിയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മൂട്ടപ്പറമ്പ്102 ആം നമ്പര്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതോടൊപ്പം ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും ഒരുക്കുന്നതാണ് ക്രാഡില്‍ പദ്ധതി. അംഗണവാടികളെ നവീകരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍
മേപ്പയ്യൂര്‍ പാവട്ടുകണ്ടിമുക്കുകാര്ക്കിനി സമൃദ്ധമായ കുടിവെള്ളം; ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി
മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടാനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3450000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടാന ടി.പി. രാമകൃഷ്ണന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു.