Category: മേപ്പയ്യൂര്‍
മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂളിലെ പ്ലസ് വമ് വിദ്യാർത്ഥി അമല്‍ കൃഷ്ണയുടെ മരണത്തെ തുടർന്നാണ് സ്കൂളിന് അവധി നൽകുന്നത്. ഐടി പരീക്ഷ ഉള്‍പ്പടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍-നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്കൂട്ടറും
മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന് അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ
മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; പതിനേഴ്കാരനായ വിദ്യാര്‍ഥിക്ക് പരിക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് പരിക്ക്. പതിനേഴ്കാരനായ വിദ്യാര്‍ഥിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മേപ്പയ്യൂര്‍ കൊയിലാണ്ടി റോഡില്‍ പാലിയേറ്റീവ് ഓഫീസിന് മുമ്പില്‍ വച്ചാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപേയി. പരിക്കേറ്റ വിദ്യാര്‍ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മേപ്പയ്യൂര്‍ നരക്കോട് പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു
നരക്കോട്: പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: പവിത്രന് (ഖത്തര്‍) പ്രകാശന്, സതീശന് (ഖത്തര്‍) അനീഷ് (ഖത്തര്‍). മരുമക്കള്‍: മിനി, ദിവ്യ, ലിജിത, ചിഞ്ചു എസ് ശേഖര്‍ (നരക്കോട് എ.എല്‍.പി സ്കൂള്‍ അധ്യാപിക).
വാദ്യമേളങ്ങളോടെ ഘോഷയാത്ര, തുടര്‍ന്ന് ആഘോഷങ്ങളുടെ രാവുകള്‍, ‘ചിലമ്പൊലി 2023’; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തി. ചിലമ്പൊലി 2023 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു. കുടുബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടി മൂന്ന് ദിവസങ്ങളിലായാണ് നടന്നത്. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
മേപ്പയ്യൂരിൽ നിന്നും നെല്ല്യാടി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ അറിയാന്‍, ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം- പോകേണ്ടതിങ്ങനെ
മേപ്പയ്യൂർ: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ കൊല്ലം നെല്ല്യാടി റോഡില്‍ ഇന്ന് വൈകുന്നേരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് മണി മുതല്‍ ഏഴുമണിവരെ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ല. മേപ്പയ്യൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുചുകുന്ന്-ആനക്കുളം റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം. മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വിയ്യൂര്‍ കടവ് വഴി നെല്ല്യാടി
നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു
മേപ്പയൂർ: നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ നായർ മകൾ: രാധാകൃഷ്ണൻ ദേവകി പരേതനായ ശ്രീധരൻ മരുമക്കൾ: ഗംഗാധരൻ നായർ, സുധ ചെറുവണ്ണൂർ സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം വീട്ട് വളപ്പില്‍ നടന്നു.
മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു
മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.
മേയുന്നതിനിടയിൽ മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറ്റിൽ വീണു; മൂന്നുവയസുള്ള ആടിന് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാസേന
മേപ്പയ്യൂർ: മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ചോയിക്കണ്ടി പാത്തുമ്മയുടെ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മേയുന്നതിനിടെ ആട് ചോയിക്കണ്ടി അബ്ദുള്ളയുടെ ഉദ്ദേശം മുപ്പത്തഞ്ചടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതുമായ കിണറ്റിൽ വീഴുകയായിരുന്നു. മൂന്ന് വയസ് പ്രായമുള്ള ആടിനെ പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന് ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസ്സര്‍ കെ.