Category: മേപ്പയ്യൂര്‍
കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളിലേക്ക്, ക്രമസമാധാനപാലനത്തില്‍ കര്‍ക്കശക്കാരന്‍; കെ.ഉണ്ണികൃഷ്ണന് മേപ്പയ്യൂരിലെ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ചുമതലയേറ്റു
മേപ്പയ്യൂര്‍: കെ.ഉണ്ണികൃഷ്ണന് മേപ്പയ്യൂരിലെ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി ഇന്ന് ചുമതലയേറ്റു. കൊയിലാണ്ടിയില്‍ എസ്.ഐ.ആയും, പിന്നീട് നാലരവര്‍ഷക്കാലം സി.ഐ.ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബന്ധുക്കള്‍ക്ക് പോലും പരാതി ഇല്ലാതിരുന്ന ഊരള്ളൂര്‍ ആയിശുമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ അന്വേഷണം മികവായിരുന്നു. ചെറിയമങ്ങാട് പ്രമോദ് കൊല കേസും, പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരയിലെ മാത്യൂ മഞ്ചാടിയുടെ കൊലപാതക കേസിന്റെ
ഇടമലക്കുടിയിലെ കുഞ്ഞുങ്ങൾക്കവർ അറിവ് നൽകി , ഊർജമായി, ഉണർവായി, മേപ്പയ്യൂർ സ്വദേശികൾ ഈ കാടിന് അക്ഷരം പകർന്നു: അദ്ധ്യാപനത്തിന്റെ ഈ കഥ പ്രചോദനമാണ്
പേരാമ്പ്ര: ഇടുക്കിയിലെ ഒരു ആദിവാസി ഊരിനോട് ചേര്‍ത്തുവെക്കപ്പെടും ഇനി മേപ്പയ്യൂര്‍. നിമിത്തമായത് രണ്ടു അധ്യാപകരുടെ പ്രയത്നവും ആത്മാര്‍ഥതയും ത്യാഗവും അര്‍പ്പണ മനോഭാവവും. മേപ്പയ്യൂരില്‍ നിന്നും ജോലിയുടെ ആവശ്യാര്‍ത്ഥം ഇടുക്കിയില്‍ എത്തുമ്പോള്‍ ഷിംലാലും സുധീഷും കരുതിയിരുന്നില്ല ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് തങ്ങള്‍ ഏറ്റെടുത്തതെന്ന്. അക്ഷര ലോകത്ത് മായാത്ത മുദ്രപതിപ്പിച്ച് മലയിറങ്ങി വരുമ്പോള്‍ ജന്മനാടിനെയും ചരിത്രത്താളിലേക്ക് ഇവര്‍ കൈപിടിച്ചുയര്‍ത്തി.
രാത്രി ഉറക്കെ കരയുന്നത് കേട്ടിരുന്നു, പക്ഷെ മരണവെപ്രാളത്തിലാണെന്ന് അറിഞ്ഞിരുന്നില്ല; നന്തിബസാറില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെ പെരുമ്പാമ്പ് കടിച്ചുകൊന്നു
നന്തിബസാര്‍: കൊയിലാണ്ടി നന്തിബസാറില്‍ കൂട്ടിനുള്ളില്‍ കയറിയ പെരുമ്പാമ്പ് ആട്ടിന്‍കുട്ടിയെ കൊന്നു. മൂടാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഹില്‍ബസാറിലെ ആശാരി വളപ്പില്‍ അശോകന്റെ ആട്ടിന്‍കുട്ടിയെയാണ് പെരുമ്പാമ്പ് പിടികൂടിയത്. കൂട്ടിനുള്ളിലെ മറ്റൊരാടിനെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്നത് ഇന്നലെ രാത്രിയായതിനാല്‍ പാമ്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇരുപത്തിയഞ്ച് ആടുകളെ വളര്‍ത്തുന്ന ആളാണ് അശോകന്.
പാര്‍ട്ടി വിട്ട വാര്‍ഡ് മെമ്പര്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി; തുറയൂര്‍ എല്‍.ജെ.ഡി.യില്‍ നാടകീയ രംഗങ്ങള്‍
തുറയൂര്‍: തുറയൂരിൽ എൽ.ജെ.ഡിയിൽനിന്ന് രാജിവെച്ച വാർഡ് മെംബർ പാർട്ടിയിൽ തിരിച്ചെത്തി. എൽ.ജെ.ഡിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പതിനൊന്നാം വാർഡ് മെമ്പറായ എൽ.ജെ.ഡിയിലെ നജില അഷറഫ് പാർട്ടി വിട്ട് ജനതാദൾ – എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് വാര്‍ഡ് മെമ്പര്‍ നജില അഷറഫിനൊപ്പം എൽ.ജെ.ഡിയിൽ നിന്ന് രാജിവെച്ച നൂറോളം പേര്‍ക്ക് ജനതാദൾ
മേപ്പയ്യൂര്‍, ബാലുശ്ശേരി സ്വദേശികളുൾപ്പടെ നാല് മലയാളികൾക്ക് എയർ അറേബ്യ വിമാനത്തിൽ വിഐപി യാത്ര
കോഴിക്കോട്: നാല് മലയാളികള്‍ക്ക് വേണ്ടി ഒരു എയര്‍ അറേബ്യ വിമാനം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്ക് പറന്നു. ഒട്ടനവധി ആശയക്കുഴപ്പങ്ങള്‍ കാരണം വിമാനയാത്രക്ക് തടസം നേരിടുന്ന കാലത്താണ് നാല് പ്രവാസികള്‍ക്ക് ഇത്തരത്തില്‍ വിഐപി യാത്ര ലഭിച്ചത്. ബാലുശ്ശേരി സ്വദേശി റാഷിദ് അബാസ്, മേപ്പയൂര്‍ സ്വദേശി നൗഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി, കാസര്‍ഗോഡ് സ്വദേശി ഫാറൂഖ് എന്നിവരാണ് എയര്‍
തുറയൂരില്‍ ശുദ്ധജലത്തിനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാപമോക്ഷം; കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും
പേരാമ്പ്ര: തുറയൂർ പഞ്ചായത്ത് കുടിവെള്ള പദ്ധതി ഒക്ടോബറിൽ കമ്മീഷൻ ചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. തുറയൂർ പഞ്ചായത്തിലാകെ കുടിവെള്ളം നൽകാനുള്ള പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 15 കോടി രൂപയും ജലജീവൻ പദ്ധതിയിൽ 16 കോടി രൂപയും ഉൾപ്പെടെ 31 കോടി രൂപയാണ് അനുവദിച്ചത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ
കൊവിഡ് കേസുകള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്;അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി
സൂര്യഗായത്രി കാര്‍ത്തിക മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചാത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. മേപ്പയ്യൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കൂടുതല്‍ പേരുടെയും ഉറവിടം വ്യക്തമല്ല. അതിനാല്‍ കുടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി രോഗവാഹകരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചു വരുന്നതെന്ന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
നഷ്ടമാകുന്ന കാര്‍ഷിക നന്മയിലേക്കൊരു മടക്കം; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ മേപ്പയ്യൂരില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. ജൂലൈ ഒന്ന്, രണ്ട് തിയ്യതികളിലായി കൃഷിഭവനു സമീപമാണ് ചന്ത സംഘടിപ്പിക്കുന്നത്. ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷിരീതി വ്യാപിപ്പിക്കുന്നതിന് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ഞാറ്റുവേല ചന്തയിലൂടെ
പഠിച്ച് മിടുക്കരാകാം, ഉയരങ്ങള്‍ കീഴടക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഡി വൈ എഫ് ഐയുടെ കൈതാങ്ങ്
തുറയൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഡിജി ചലഞ്ചിന്റെ’ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി അപര്‍ണ സന്ദീപ് ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണ്‍ എ കെ ഷൈജുവിന് കൈമാറി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, ഡി
എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു
മേപ്പയൂര്‍: എടത്തില്‍ മുക്കില്‍ പനോളി കല്യാണി അമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ കൃഷ്ണക്കുറുപ്പാണ് ഭര്‍ത്താവ്. ഗംഗാധരന്, പരേതനായ വസന്ത എന്നിവര്‍ മക്കളാണ്. വത്സല,പാലേരി എന്നിവര്‍ മരുമക്കളാണ്. അമ്മാളു അമ്മ, പരേതരായ നാരായണന് നമ്പ്യാര്‍, ശങ്കരന് നമ്പ്യാര്‍, കുഞ്ഞിരാമന് നമ്പ്യാര്‍, ഗോപാലന് നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.