Category: മേപ്പയ്യൂര്‍

Total 1172 Posts

തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, നോക്കാം വിശദമായി

തുറയൂര്‍: തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കടകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ

മണിയൂരില്‍ ഭീതി പരത്തി കടിയന്‍ കുറുക്കന്‍; വീടിന് ഉള്ളിൽ കയറി കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

മണിയൂർ: മണിയൂർ പഞ്ചായത്തിലെ പിലാത്തോട്ടത്തിൽ വീണ്ടും കുറുക്കന്റെ വിളയാട്ടം. ഇന്നലെ 3 പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ 2 ദിവസങ്ങളിലായി 6 പേർക്കു കടിയേറ്റു. പരുക്കേറ്റവർ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സ തേടി. 3 കുറുക്കന്മാരിൽ ഒന്ന് അലഞ്ഞു നടക്കുന്നതു പ്രദേശവാസികളിൽ ഭീതിക്കു കാരണമാണ്. മാങ്ങംമൂഴിക്കു സമീപം മൂഴിക്കൽ മീത്തൽ കല്യാണി (65), ചെറുമകൻ അഭിഷേക്

കീഴരിയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; റോഡുകള്‍ അടച്ചു, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും

മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കിയത്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കും. വേണ്ടിവന്നാൽ വാഹനം കസ്റ്റഡിയിലെടുക്കും. പഞ്ചായത്തിലെ 6,

ഇരുട്ടില്‍ ഇത്തിരി വെട്ടമായി നന്മയുള്ള മനുഷ്യന്‍; വൈദ്യുതി ഇല്ലാത്ത അനാമികക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സോളാര്‍ വെളിച്ചം; സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സണെ അഭിനന്ദിച്ച് മേപ്പയ്യൂരെന്ന കൊച്ചു ഗ്രാമം

മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അനാമിക ഇനി എവിടെയും പോകേണ്ട. പഠിക്കാന്‍ വെളിച്ചം വിതറുന്ന ഒപ്പം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുള്ള ഡിജിറ്റല്‍ സൗരവിളക്ക് അനാമികക്ക് ലഭിച്ചു. അപ്രതീക്ഷിതമായി അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടി ലെത്തിയതു കണ്ടപ്പോള്‍ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചതും പിന്നീട് പൊട്ടിക്കരഞ്ഞതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും

തുറയൂരിലെ ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു

തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു. എഴുപത്തി എട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍ : സത്യന്‍, ബിന്ദു (സി പി ഐ എം മഞ്ഞക്കളം നോര്‍ത്ത് ബ്രാഞ്ചംഗം ) മരുമക്കള്‍: രവീന്ദ്രന്‍ ( മഞ്ഞക്കുളം ), ബിന്ദു. സഹോദരങ്ങള്‍: ശരദ, ബാലന്‍, അച്ചുതന്‍, പരേതരായ ചെക്കോട്ടി, ചിരുകണ്ടന്‍ ,ചോയി ,

മേപ്പയ്യൂരില്‍ ശവം വെക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിന് സമീപം ശവം വക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ ആനതരിച്ചു. തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു. ഭാര്യ: പാര്‍വ്വതി അമ്മ മക്കള്‍: കമല ,ഇന്ദിര. മരുമക്കള്‍: ഗോവിന്ദക്കുറുപ്പ് (മുയിപ്പോത്ത്) ,കുഞ്ഞിക്കേളു മ്പ്യാര്‍ (മുതുവണ്ണാച്ച) സഹോദരങ്ങള്‍: അച്ചുതന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞിക്കണാരന്‍ നമ്പ്യാര്‍, അമ്മാളു അമ്മ

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പയ്യോളിയിൽ പുറത്തിറങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

പയ്യോളി: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും വാക്സിൻ എടുത്തവർക്കും മാത്രമേ തിങ്കളാഴ്ച മുതൽ നഗരസഭ പരിധിയിൽ പുറത്തിറങ്ങാൻ പറ്റൂ. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇവ നിർബന്ധമാക്കിയതെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിലവില്‍ പയ്യോളി നഗരസഭ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ

കോഴിക്കോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊയിലാണ്ടി സ്വദേശി ആമിന

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ മുതിര പൊയില്‍ ആമിന കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ് അബ്ദുള്ള. ജമീല, അഷ്‌റഫ്, മുസ്തഫ, ഷെരീഫ,യൂനിസ്,ഹാഷിം എന്നിവര്‍ മക്കളാണ്. മൊയ്തീന്‍, ഷരീഫ, സുല്‍ഫത്ത്,സീനത്ത്, നദീറ എന്നിവര്‍ മരുമക്കളാണ്. ബാവ, അബ്ദുറഹ്മാന്‍,സഫിയ എന്നിവര്‍ സഹോദരങ്ങളാണ്.

തുറയൂര്‍ ഇടിഞ്ഞകടവിലെ മീത്തലേ പാറക്കൂല്‍ ഗണേശന്‍ അന്തരിച്ചു

തുറയൂര്‍: ഇടിഞ്ഞകടവിലെ പരേതനായ മീത്തലേപാറക്കൂല്‍ വെള്ളന്റെ മകന്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു. അമ്മ: മീനാക്ഷി. സഹോദരങ്ങള്‍: പരേതനായ രാജീവന്‍, ലീല, രവി, സുമ, സന്തോഷ്  

പഠിച്ച് ഉയരങ്ങളിലേക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചെറുവണ്ണൂരില്‍ കെ എസ് യു അനുമോദിച്ചു

ചെറുവണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമേദിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. മുയിപ്പോത്ത് – വെണ്ണാറോഡ് മേഖലയില്‍ നടത്തിയ അനുമോദന സദസ്സിന്റ പഞ്ചായത്ത് തല ഉദ്ഘാടനം കെ എസ് യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്

error: Content is protected !!