Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂരിൽ കോവിഡ് സാഹചര്യം ഗുരുതരം; നിയന്ത്രണങ്ങൾ കടുപ്പിച്ചു, അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും, ലോക്ഡൗൺ കഴിഞ്ഞേ വാഹനങ്ങൾ തിരിച്ച് നൽകൂ എന്ന് സി.ഐ.ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്; നിയന്ത്രണങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാം

മേപ്പയ്യൂർ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനാൽ ഡി കാറ്റഗറിയിലേക്ക് മാറിയ മേപ്പയ്യൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശ്ശനമായി നടപ്പാക്കുമെന്ന് മേപ്പയ്യൂർ സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന ശക്തമാകും. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. അത്തരം വാഹനങ്ങൾ ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞെ തിരിച്ചു

ചെറുവണ്ണൂര്‍ കാറ്റഗറി സിയില്‍ തുടരുന്നു; നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ സി കാറ്റഗറിയില്‍, നിയന്ത്രണങ്ങള്‍, ടിപിആര്‍ നിരക്ക് എന്നിവ വിശദമായി പരിശോധിക്കാം

പേരാമ്പ്ര: കഴിഞ്ഞ ആഴ്ചയിലെ ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ വിവിധ കാറ്റഗറിയായി തരംതിരിച്ചു. ഇത് അിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ടി പി ആര്‍ നിരക്ക് 10 ശതമാനത്തിനും 15 നും ഇടയിലുള്ള മേഖലകളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുക. ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി സിയിലിലാണ് ഉള്‍പ്പെടുന്നത്.

തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും ചങ്ങരോത്ത് കാറ്റഗറി ഡിയില്‍ തുടരുന്നു; മേപ്പയ്യൂര്‍ കായണ്ണയും ഉള്‍പ്പെടെ പേരാമ്പ്ര മേഖലയിലെ അഞ്ച് പഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍, വിശദമായി നോക്കാം ഇവിടങ്ങളിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാമെന്ന്

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ പുതിയ കാറ്റഗറി തീരുമാനമായി. കഴിഞ്ഞ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി അനുസരിച്ചാണ് പഞ്ചായത്തുകളെ പുതിയ കേറ്റഗറിയായി തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ഉള്ള പഞ്ചായത്തുകള്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുക.

ധീര ജവാന്‍മാര്‍ക്ക് ആദരം; മേപ്പയൂരില്‍ ഗ്രാമോദയം വാട്ട്സാപ്പ് കൂട്ടായ്മ കാര്‍ഗില്‍ ദിനം ആചരിച്ചു

മേപ്പയ്യൂർ: കാർഗിൽ പോരാട്ടത്തിലൂടെ ജീവൻ നഷ്ടമായ ധീര ജവാൻമാർക്ക് ആദരവ് അർപ്പിച്ച് മഠത്തും ഭാഗം ഗ്രാമോദയം വാട്ട്സാപ്പ് കൂട്ടായ്മ കാർഗിൽ ദിനം ആചരിച്ചു. ലാൻസ് നായിക്ക് പി.കെ.എം സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എക്സ് സർവ്വീസ്മെൻ അസോസിയേഷൻ പ്രസിഡൻ്റ് കെ.സി.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തംഗം ശ്രീനിലയം വിജയൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്,

‘ബാര്‍ബര്‍, ബ്യൂട്ടിഷ്യന്‍ തൊഴിലാളികളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണം’; കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നില്‍ കേരളസ്‌റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷന്റെ നില്‍പ്പുസമരം

കൊയിലാണ്ടി: കേരളസ്റ്റേറ്റ് ബാര്‍ബര്‍ അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി നാരായണന്‍ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്തു. ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍ തൊഴിലാളികളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുക, അശാസ്ത്രീയമായ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സര്‍ക്കാര്‍ പുനഃപരിശോധിക്കുക, സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്ന് പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം

ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം

മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ,

പണമിടപാട് ആപ്പുകളിലെ ‘സ്‌ക്രാച്ച് കാര്‍ഡു’കൾ ഉപയോഗിക്കുന്നവർ തീർച്ചയായും ഈ വാർത്ത വായിക്കുക: കീഴ്പയൂരില്‍ യുവാവ് സമ്മാന കാര്‍ഡ് ചുരണ്ടിയപ്പോള്‍ നഷ്ടപ്പെട്ടത് അക്കൗണ്ടിലെ പണം

മേപ്പയൂർ: പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ മേപ്പയൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ സ്വർണ മഹൽ ഗോൾഡ് ഏൻ്റ് ഡയമൻലെ ജീവനക്കാരനും കീഴ്പയൂർ സ്വദേശിയുമായ എടയിലാട്ട് ഉണ്ണികൃഷ്ണനാണ് പണം നഷ്ടപ്പെട്ടത്. രാത്രി 11 നു ഉണ്ണികൃഷ്ണൻ ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച്

ആശങ്കയുയര്‍ത്തി കീഴരിയുരിലെ കൊവിഡ് വ്യാപനം; 6,7,8 വാര്‍ഡുകളില്‍ ഇടറോഡുകളും,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചു, ഇന്ന് നടുവത്തൂര്‍ യുപി സ്‌കൂളില്‍ കൊവിഡ് പരിശോധന ക്യാംപ്‌

  മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ കോവിഡ് പടരുന്ന 6, 7, 8 വാർഡുകളിൽ ഇടറോഡുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടച്ചു. സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു സ്ത്രീപതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്നലെയും 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 64 പേർ ചികിത്സയിലായി. വാർഡ് 7ൽ ആണ് ഇന്നലെ 7 കേസുകൾ റിപ്പോർട്ട് ചെയ്തത്‌. അനാവശ്യമായി പുറത്തിറങ്ങി

കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ ശ്രീജിത്തിന്റെ തോന്നിവാസം; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷിനേയും സിപിഎം നേതാവ് സി.കെ ഹമീദിനേയും കയ്യേറ്റം ചെയ്തു, കേട്ടാലറയ്ക്കുന്ന തെറിവിളിയും

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാഹനപരിശോധനക്കിടെ യുവാവിന് പൊലീസ് മര്‍ദനം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി ഫഹദിനാണ് പൊലീസ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന് പറഞ്ഞ് കൊയിലാണ്ടി എസ്.ഐ ശ്രീജേഷ് ഫഹദിനെ റോഡില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.ഐ ഇവർക്കുനേരെ ഉപയോഗിച്ചത്. ലാത്തികൊണ്ടേറ്റ മര്‍ദനത്തില്‍ കാലിനും കൈക്കും പരുക്ക് പറ്റിയിട്ടുണ്ട്. കൊയിലാണ്ടി

കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്; കുറുവങ്ങാട് സ്വദേശി ഹരികൃഷ്ണന്റെ ധീരതയ്ക്ക് കൊയിലാണ്ടി നഗരസഭയുടെ ആദരം

കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. ചെയർപേഴ്സൺ വീട്ടിലെത്തിയായിരുന്നു ഹരികൃഷ്ണനെ ആദരിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി.പ്രഭ, വി.കെ.മനോജ്, കെ.ശിവാനന്ദൻ, അനുപ് എന്നിവർ സന്നിഹിതരായി. കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത്

error: Content is protected !!