Category: മേപ്പയ്യൂര്‍
റോഡ് പണി പൂര്‍ത്തിയായിട്ട് രണ്ട് മാസം; വിളയാട്ടൂരില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്പ് സമരം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂരില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിംങ്ങ് നടത്തിയ കണിയാങ്കണ്ടി മുക്ക് പുതിയോടത്ത് കോളനി റോഡ് പണി പൂര്‍ത്തികരിച്ച് രണ്ട് മാസത്തിനകം തകര്‍ന്നതില്‍ പ്രതിഷേധിച്ച് വിളയാട്ടൂര്‍ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എം.വി ചന്ദ്രന് സമരം ഉദ്ഘാടനം ചെയ്തു . സഞ്ജീവ് കൈരളി
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്; മേപ്പയ്യൂരില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം ലീഗ്
മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് ആദരിച്ചു. വിദ്യാര്‍ത്ഥികളായ തീര്‍ത്ഥ, എന്‍.കെ.റിയാഫാത്തിമ, പി.മിന്‍ഹ, സി.മുഹമ്മദ് ഷിബിലി, സി.എം.തേജലക്ഷ്മി എന്നിവരെയണ് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, ടൗണ്‍ മുസ്ലിം ലീഗ് ജനറല്‍
സ്വർണക്കടത്തിൽ പയ്യോളിക്കാരും; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം
പയ്യോളി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യോളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം കൈതക്കലിൽ റാഷിദ് (25), ആഷിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പയോളി സി.ഐ സുഭാഷ്
കൊയിലാണ്ടിയിൽ അരങ്ങേറിയത് കള്ളക്കടത്തു സംഘത്തിന്റെ കുടിപ്പക, ഹനീഫ വഞ്ചനയും നടത്തി, കൂട്ടുനിന്നത് ഊരള്ളൂർ സ്വദേശി ഷംസാദ്; കുറ്റകൃത്യത്തിന്റെ വഴികൾ വിശദമായി വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് നാട്. ഞായറാഴ്ച അർധരാത്രി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി ഷംസാദി (36) നെയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മ്മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍
ചിങ്ങപ്പുലരിയില്‍ മേപ്പയൂരിലെ കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക സംഗമം സംഘടിപ്പിച്ചു; മുതിര്‍ന്ന കര്‍ഷകര്‍ക്ക് ആദരവ്
മേപ്പയ്യൂര്‍: കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങപ്പുലരിയില്‍ കര്‍ഷക സംഗമം നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.പി നാരായണന് സംഗമം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.പി കുഞ്ഞികൃഷ്ണന് നായര്‍ ആദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത മികച്ച കര്‍ഷകരെ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന് ഉപഹാരം നല്കി ആദരിച്ചു. മുതിര്‍ന്ന കര്‍ഷകരായ മുറിച്ചാണ്ടി
വാദി പ്രതിയായി; കൊയിലാണ്ടിയിലെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിലെ ഇരയെ പോലീസ് അറസ്റ്റ് ചെയ്തു, സ്വർണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന; കുറ്റം അനവധി, കൊയിലാണ്ടിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
കൊയിലാണ്ടി: മുത്താമ്പിയിലെ തട്ടിക്കൊണ്ടുപോകൽ കേസ് വഴിത്തിരിവിൽ. കസ്റ്റംസിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സ്വർണ്ണം തട്ടിയതിന് ഹനീഫയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഈ കേസിൽ ഊരള്ളൂർ സ്വദേശി ശംസാദും അറസ്റ്റിലായിട്ടുണ്ട്. പയ്യോളി സ്വദേശി വിദേശത്തു നിന്നെത്തിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയതായി വ്യാജ രേഖയുണ്ടാക്കി ഹനീഫ ഉടമകളെ കബളിപ്പിക്കുകയായിരുന്നു. വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമകൾക്ക് നൽകാതെ ഹനീഫയും രണ്ട്
മേപ്പയൂരിലെ ക്ഷീരകര്ഷകന് ചാത്തോത്ത് കിട്ടേട്ടന് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
മേപ്പയ്യൂര്‍: ചിങ്ങപ്പുലരിയില്‍ കര്‍ഷകനെ ആദരിച്ച് മേപ്പയ്യൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി. കര്‍ഷകനായ ചാത്തോത്ത് കിട്ടേട്ടനെയാണ് മൂന്നാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചത്. സീനിയര്‍ നേതാവ് ശ്രീ കെ വി ദിവാകരന് മാസ്റ്റര്‍ ചടങ്ങു ഉദ്ഘാടനം ചെയ്തു. ടി. പി.മൊയ്തീന് മാസ്റ്റര്‍,സി സി അബ്ദുള്ള മാസ്റ്റര്‍,റിഞ്ചു രാജ്,മോഹനന് പറമ്പത്ത്, രാമര്‍,ഈ എം,കെ വി വത്സന്,പി വിജയന് എന്നിവര്‍ സംസാരിച്ചു.
മേപ്പയ്യൂരില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി; ഓഗസ്റ്റ് 20 വരെ ചന്ത തുടരും
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. മേപ്പയ്യൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ചന്ത സംഘടിപ്പിക്കുന്നത്. മേപ്പയ്യൂര്‍ എ ഗ്രേഡ് പച്ചക്കറി സ്റ്റാളില്‍ നടക്കുന്ന ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് അവര്‍കള്‍ നിര്‍വ്വഹിച്ചു. ഓഗസ്റ്റ് 20 വരെ ചന്ത തുടരും. ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി
കര്‍ഷകദിനാചരണം; മേപ്പയ്യൂരില്‍ കര്‍ഷകരെ ആദരിച്ച് പഞ്ചായത്തും കൃഷി ഭവനും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാചരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എട്ട് കര്‍ഷകരെ ആദരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി.പി.പി. സ്വാഗതം പറഞ്ഞു. ബ്ലോക്ക്
മേപ്പയ്യൂരില്‍ വയോജന അവകാശ സംരക്ഷണ ദിനം ആചരിച്ചു
മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വയോജന അവകാശ സംരക്ഷണ ദിനം ആചരിച്ചു. വയോജന പീഠനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക, സ്ത്രി ഹത്യ, ശിശുഹത്യ എന്നിവക്കെതിരെ ജാഗ്രത പുലര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സംരക്ഷണ ദിനത്തില്‍ ഉന്നയിച്ചു. വി ബാലന് നമ്പ്യാര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി ട്രഷറര്‍ പി.കെ രാമചന്ദ്രന് നായര്‍ ചടങ്ങ് ഉദ്ഘാടനം