Category: പയ്യോളി
പയ്യോളി കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു; രണ്ട് പേർക്ക് പരിക്ക്
പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടക്കലിലെ കരീം, നാസർ എന്നിവർക്കാണ് പരിക്കേറ്റത്. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശക്തമായ തിരമാലയിൽ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ രണ്ട് പേരും വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വള്ളത്തിലെ രണ്ട്
ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം
പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി
കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം
പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി
സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു
പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.
യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു
പയ്യോളി: ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്. ജൂലായ് 31
ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന പയ്യോളി തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു
പയ്യോളി: ബഹ്റൈനില്‍ ദീർഘകാലം പ്രവാസിയായിരുന്ന തോലേരി കുന്നോത്ത് അബ്ദുള്ള അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് സഖാഫി, മുഫീദ്,മുർഷിദ്, ഫഹദ്. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: കുന്നോത്ത് അമ്മദ്, ആയിഷ, അബ്ദുറഹ്മാൻ, നഫീസ, ജമീല, അബൂബക്കർ, സഫിയ.
പയ്യോളി ഭാഗത്തെ വെള്ളക്കെട്ട്; തദ്ദേശസ്ഥാപനങ്ങളിലെ എഞ്ചിനീയർമാര്‍, ദേശീയപാത അതോറിറ്റി, വഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും
പയ്യോളി: ദേശീയപാതയിൽ പയ്യോളി ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി നഗരസഭ, തിക്കോടി, മൂടാടി ഗ്രാമപഞ്ചായത്തുകൾ എന്നീ തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയർമാരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറെടുത്ത വഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പയ്യോളി-വടകര ഭാഗത്ത് ദേശീയ പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പയ്യോളി മുൻസിപ്പാലിറ്റി
”എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെപ്പോലെ എനിക്കും ഡോക്ടറാകണം”; അമീബിക് മസ്തിഷ്കജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശി അഫ്നാൻ
പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍, തിക്കോടി സ്വദേശി അഫ്നാന് ജാസിമിനെ സംബന്ധിച്ച് ഇത് രണ്ടാം ജന്മം തന്നെയാണ്. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഫ്നാന്റെ മനസില്‍ ഒരു സ്വപ്നമുണ്ട്, ‘ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, ഒരു ഡോക്ടറാകണം, എന്നെ ചികിത്സിച്ചപ്പോലെ എനിക്കും ചികിത്സിക്കണം, സൗജന്യമായി” അഫ്നാന് പറയുന്നു. ‘ദൈവത്തിന്
ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി
കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 14 വയസുകാരന് ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ്
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം
പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.