Category: പയ്യോളി

Total 505 Posts

പയ്യോളിയില്‍ ഡോക്ടര്‍ മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം

പയ്യോളി: പയ്യോളിയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇരിങ്ങല്‍ താഴത്തെ പുനത്തില്‍ ഡോ എം.കെ.മോഹന്‍ദാസാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. രാവിലെ ക്ലിനിക്കിലേക്കു പോകാന്‍ തയ്യാറെടുക്കുന്ന സമയത്തു ശ്വാസ തടസവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇരിങ്ങലിലെവീട്ടുവളപ്പില്‍ നടത്തി.

മൂടാടി പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി; കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നാവശ്യം

മൂടാടി: മൂടാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ ഗ്രാമ പഞ്ചായത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും സെക്ടറൽ മജിസ്ട്രേറ്റ് മാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ കണ്ടൈൻമെൻ്റ സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും. വിവാഹങ്ങൾ ചടങ്ങുകൾ എന്നിവയിൽ നിയമാനുസൃതമായ പങ്കാളിത്തം മാത്രമേ അനുവദിക്കൂ. കോവിഡ് ടെസ്റ്റുകൾ

തിക്കോടിയിൽ റോഡരികിലെ മരത്തിന് തീപിടിച്ചു

തിക്കോടി: ദേശീയപാതയിൽ പയ്യോളി ഹൈസ്കൂളിനു സമീപം റോഡരികിലെ മരത്തിന് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കൊയിലാണ്ടി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ കെ.ടി.രാജീവൻ, കെ.സതീശൻ എന്നിവരുടെ നേതൃത്വത്തിൽ തീയണച്ചു. പയ്യോളി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിലെ മരത്തിനാണ് തീപിടിച്ചതെന്ന സന്ദേശത്തെത്തുടർന്ന് വടകരനിന്ന്‌ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ

പയ്യോളിയിലെ 17,12 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി

പയ്യോളി: കോഴിക്കോട് ജില്ലയില്‍ പയ്യോളി മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. പയ്യോളി മുനിസിപ്പാലിറ്റിയിലെ 17,12 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. മേഖലയില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം . കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയാലും പൊതു ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്.

ഇരിങ്ങൽ സർഗാലയയിൽ ഇന്ന് പ്രവേശനമില്ല

പയ്യോളി: ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമത്തിൽ ഞായറാഴ്ചകളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനമനുവദിക്കില്ല. ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവു പ്രകാരമാണ് സർഗാലയയിൽ ഞായറാഴ്ചകളിലെ പ്രവേശനം നിർത്തിവെച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ഞായറാഴ്ചകളിൽ ആളുകളെ പ്രവേശിപ്പിക്കരുത് എന്ന് കളക്ടറുടെ ഉത്തരവിൽ പറഞ്ഞിരുന്നു.

മൂരാട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാസര്‍കോഡ് വിദ്യാനഗര്‍ സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ഇന്ന് ഉച്ചയ്്ക്ക് 12.40 നായിരുന്നു വാഹനാപകടം. പ്രദീപ് സ്‌കൂട്ടര്‍ യാത്രികനായിരുന്നു. എതിര്‍വശത്തു നിന്നും വന്ന ഇന്നോവ കാറില്‍ തട്ടി തെറിച്ചുവീണ യുവാവിന്റെ ദേഹത്തു കൂടി ട്രെയിലര്‍ കയറിയിറങ്ങുകയായിരുന്നു. വടകര നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ്

ഉറുദു സാഹിത്യത്തിൽ രജിനയ്ക്ക് ഡോക്ടറേറ്റ്

പയ്യോളി: ഉറുദു സാഹിത്യത്തിൽ കീഴൂർ സ്വദേശിക്ക് ഡോക്ടറേറ്റ്. തച്ചംകുന്ന് പാറേമ്മൽ രജിന.സി ക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്. “കൃഷൻ ചന്ദറിന്റെ നോവലുകളിലെ ദളിത് വിഷയങ്ങൾ ” എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഉർദുവിഭാഗം പ്രൊഫസർ ഡോ.കെ.വി.നകുലന്റെ കീഴിലായിരുന്നു ഗവേഷണം. മുയിപ്പോത്ത് ചരിച്ചിൽ നാരായണന്റെയും രാധയുടെയും മകളാണ്, തൃക്കോട്ടൂർ എ.യു.പി

തിക്കോടിയില്‍ നാളെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. പെരുമാള്‍പുരം സിഎച്ച്‌സിയുടെ കീഴിലാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നാളെ തിക്കോടി മാപ്പിള എല്‍ പി സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സില്‍ നല്‍കുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍

ബസ് തട്ടി പരിക്കേറ്റ തിക്കോടിയിലെ ഹോട്ടലുടമ മരിച്ചു

തിക്കോടി: ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ കല്യാണി ഹോട്ടൽ ഉടമ വടക്കേ തള്ളച്ചീന്റെവിട നാരായണൻ (56) മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിലാണ് അപകടമുണ്ടായത്. കോഴിക്കോടുനിന്ന്‌ കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ നാരായണന് തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച

പയ്യോളിയില്‍ കൊവിഡ് വ്യാപനം: മേഖലയില്‍ കടുത്ത നിയന്ത്രണം

പയ്യോളി: പയ്യോളി നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഇന്ന് നടന്ന നഗരസഭാതല ആര്‍ആര്‍ടി സര്‍വ്വകക്ഷി – യുവജന സംഘടന – ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ ഒരാഴ്ചക്കാലം നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അതിന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തും.പയ്യോളിയില്‍ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശ

error: Content is protected !!